Posts

Showing posts from June, 2021

രണ്ടാമത്തെ പടവിലേക്ക്...📖📚📱🎬

Image
രണ്ടാമത്തെ പടവിലേക്ക്... 📖📚📱🎬 16/06/2021 -  ബുധൻ  രണ്ടാമത്തെ സെമസ്റ്റർ ക്ലാസുകൾ ഇന്ന് ആരംഭിച്ചു. ഒന്നാമത്തെ പടവ് താണ്ടുന്നതിനുമുമ്പുതന്നെ ഒരു ചുവടുമാറ്റം. പരീക്ഷ കഴിഞ്ഞിട്ടില്ലെങ്കിലും അടുത്ത ഘട്ടത്തിലേക്ക് നമ്മൾ നീങ്ങുന്നു. പഠിക്കേണ്ട കാര്യങ്ങളുടെ പുതുമ ഇന്നും നഷ്ടപ്പെട്ടില്ല. അപ്പോഴേക്കും ഓരോ കാര്യങ്ങൾ വരിവരിയായി എത്തുന്നു. മലയാളം ക്ലാസ്സോടെ ആരംഭിച്ച ഇന്നത്തെ ദിവസം ജോജു സാറിന്റെയും ആൻസി ടീച്ചറിന്റെയും ഭാഗത്തു നിന്ന് ലഭിച്ച വിലപ്പെട്ട വിവരങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു. ആദ്യത്തെ സെമസ്റ്ററിൽ തന്നെ ജോജു സാറിന്റെ നിർദ്ദേശപ്രകാരം ആരംഭിച്ച, വളരെക്കാലത്തെ ആഗ്രഹമായിരുന്ന യൂട്യൂബ് ചാനലിൽ പുതിയൊരു വീഡിയോ കൂടി അപ്‌ലോഡ് ചെയ്യാൻ ദൈവം അനുഗ്രഹിച്ചു. മാറ്റങ്ങളുടെ ഒരു നീണ്ടനിര മുന്നിൽ തെളിയുമ്പോൾ അതിനനുസരിച്ച് മുന്നോട്ടു പോകാൻ അനുഗ്രഹിക്കണേ എന്ന പ്രാർത്ഥനയോടെ ഇന്നത്തെ ദിവസവും കടന്നുപോയി...  ഒരു ചെറിയ ചിന്ത: ......................................................................

🌿🌳വിസ്മൃതമാകരുതീ ഹരിതവിസ്മയം...🌳🌿🍃

Image
🌿🌳വിസ്മൃതമാകരുതീ ഹരിതവിസ്മയം...🌳🌿🍃 പ്രതീക്ഷയുടെയും അഭിലാഷങ്ങളുടെയും വർണ്ണമാണ് പച്ച💚.പ്രകൃതി എന്ന് കേൾക്കുമ്പോഴേ മനസ്സിൽ നിറയുന്നതും അതേ ഹരിതാഭ. എവിടെ തിരിഞ്ഞു നോക്കിയാലും പൂത്ത മരങ്ങൾ മാത്രം കണ്ടിരുന്ന കവി ഹൃദയത്തിന് ഇന്ന് അവ തേടി നടക്കേണ്ടി വരുന്നു. അതുമല്ലെങ്കിൽ കടലാസു കൊണ്ടുള്ള സർഗ്ഗവിസ്മയങ്ങളെ കണ്ടു തൃപ്തിപ്പെടേണ്ടി വരും. മനുഷ്യൻ പ്രകൃതിയിൽ നിന്നും വേർപെട്ട ഘടകമല്ല, വേർപ്പെടുത്താൻ ആവുകയുമില്ല. എന്നാൽ, ഏതൊരു ജൈവഘടകത്തെയും പോലെയാണ് താൻ എന്ന് മനസ്സിലാക്കി ആവശ്യമുളള വിഭവങ്ങൾ മാത്രം പ്രകൃതിയിൽനിന്നും സ്വീകരിച്ചാൽ യാതൊരു പ്രശ്നവും ഉണ്ടാകില്ല. എത്ര നല്കിയാലും മതിയാകാത്ത മാതൃഹൃദയം പോലെ തന്നെയാണ് അമ്മയായ പ്രകൃതിയും. ഇരുകരങ്ങൾ നീട്ടി നിൽക്കുന്ന ഭൂമിദേവി താൻ നൽകിയ വരദാനങ്ങൾക്ക് പകരമായി സ്നേഹം തന്നെയാകും ആഗ്രഹിക്കുക. അത് നൽകിയില്ലെങ്കിലും വിപരീതമായി അന്യനെ ദ്രോഹിക്കുമ്പോൾ, സ്വാർത്ഥമായി പെരുമാറുമ്പോൾ ആ കരങ്ങൾ സംഹാരത്തിനായി ഒരുങ്ങിയിരിക്കും. ആ കാഴ്ച തന്നെയാണ് നമ്മൾ പലപ്പോഴായി കാണുന്നതും, കണ്ടുകൊണ്ടിരിക്കുന്നതും; ഈ മനോഭാവത്തിൽ മാറ്റം ഉണ്ടായില്ലെങ്കിൽ ഇനി കാണാൻ പോകുന്നതും. പ്രകൃതിയെ തിരിച്ചു