Posts

Showing posts from February, 2022

കാത്തിരുന്ന് കാത്തിരുന്ന് പ്രിയതോഴി വന്നെത്തി...😉👭

Image
കാത്തിരുന്ന് കാത്തിരുന്ന് പ്രിയതോഴി വന്നെത്തി...😉👭💜✨️ 22/2/22 - ചൊവ്വ  തീയതിയുടെ അക്കങ്ങൾ കൊണ്ട് തന്നെ പ്രത്യേകത നിറഞ്ഞ ദിവസം... പലപല സ്കൂളുകളിലായി ചെലവഴിച്ച ദിവസങ്ങൾ പിന്നിട്ട് സുഹൃത്തുക്കൾ ഒന്നിച്ചുകൂടി... ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം എന്റെ പ്രിയ കൂട്ടുകാരീ നിന്നെ ഇന്ന് ഞാൻ കണ്ടു...😍 പ്രിയപ്പെട്ട അധ്യാപകരുടെ ക്ലാസുകൾ വീണ്ടും ബോധമണ്ഡലത്തെ ഉദ്ദീപിപ്പിച്ച് തുടങ്ങുന്നു... ഒരു അലസത ഇല്ലാതില്ല... അതൊക്കെ അങ്ങ് ശരിയാകും, ല്ലേ? അല്ലാതെവിടെ പോകാൻ🤭

MTTC യുടെ അങ്കണത്തിലേക്ക്...✨️💜✨️

Image
MTTCയുടെ അങ്കണത്തിലേക്ക്...   💫✨️💜✨️💫 21/02/2022 - തിങ്കൾ  ഏറെ നാളുകൾക്കുശേഷം MTTCയുടെ അങ്കണത്തിലേക്ക് വിദ്യാർഥിനിയായി കടന്നുചെന്ന ദിവസം... ആദ്യത്തെ ദിവസം തന്നെ കൈയീന്ന് പോയി. ബസ് പഞ്ചർ🚌😬 അടുത്ത ബസ്സ് കിട്ടി കോളേജിൽ എത്തിയപ്പോഴേക്കും ഏറെ വൈകി. ജോജു സാറിന്റെ ക്ലാസ് നടക്കുകയായിരുന്നു. ബാക്കി ഭാഗം കേൾക്കാൻ സാധിച്ചു. കൂട്ടുകാരോട് ചോദിച്ചു മനസ്സിലാക്കി. കഴിഞ്ഞ ദിവസങ്ങളിലെ സ്കൂൾ അനുഭവങ്ങൾ പങ്കുവെക്കാൻ തിരഞ്ഞെടുക്കപ്പെട്ടവരിൽ ഞാനുമുണ്ടായിരുന്നു. 😄 📸 അപർണ ചേച്ചി😍💖💕  ജിബി ടീച്ചറിന്റെ ക്ലാസ്സ് ആയിരുന്നു മറ്റൊരു ആകർഷണീയമായ ഘടകം.   വീണ്ടും പഠനത്തിന്റെയും പാഠ്യ പ്രവർത്തനങ്ങളുടെയും നാളുകൾ....

"മടക്കയാത്ര..."😔✨️💖💛💖✨️

Image
മടക്കയാത്ര..."😔✨️💖💛💖✨️ 18/02/2022 - വെള്ളി  ഏറെ നാളത്തെ സ്വപ്നം സഫലീകൃതമാകുന്നതിന്റെ ആദ്യഘട്ടമാണ് പിന്നിട്ടിരിക്കുന്നത്. പരിപൂർണ്ണമായല്ലെങ്കിലും ഒരു കുട്ടിഅധ്യാപികയായി മാറിയിരിക്കുന്നു...😄 ഞാൻ മാത്രമല്ല, എന്റെ കൂട്ടുകാരും... വീണ്ടും അധ്യാപക വിദ്യാർത്ഥിനിയായി കോളേജിൽ... ജീവിതത്തിൽ ഒരിക്കലും മറക്കാത്ത മധുരമേറിയ ഒരു പിടി നല്ല ഓർമ്മകൾ സമ്മാനിച്ച ദിവസങ്ങൾ... സ്കൂൾ അധികൃതരോടും അധ്യാപകരോടും കുഞ്ഞു മക്കളോടും ഉള്ള സ്നേഹവും നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്...🙏💕 അവസാനത്തെ ക്ലാസ്സിൽ വ്യാകരണം പഠിപ്പിച്ചിട്ടേ ഇറങ്ങിയുള്ളൂ.. അത് വിട്ടൊരു കളിയില്ല😉  ഹൃദയത്തിൽ മായാതെ സൂക്ഷിക്കാനുള്ള ഓർമ്മകളെ ക്യാമറക്കണ്ണുകൾ പകർത്തി വെച്ചിട്ടുണ്ട്. ആ ചിത്രങ്ങൾ മാഞ്ഞു പോയാലും അവിടെനിന്ന് ലഭിച്ച നല്ല അനുഭവങ്ങൾ ഒരിക്കലും മായില്ല...😊💖👇👇👇👇  "ടീച്ചർ" എന്ന വിളി കേൾക്കാൻ, അറിവിന്റെ വാതായനങ്ങൾ തുറക്കാൻ മറ്റൊരു സ്കൂളിലേക്കുള്ള യാത്ര എത്രയും വേഗം കടന്നു വരട്ടെ എന്ന പ്രാർത്ഥനയോടെ പ്രതീക്ഷകളോടെ.... ഞാനും നിങ്ങളും....🙈😍💖👍

പരീക്ഷാനടത്തിപ്പും ഫോട്ടോ എടുക്കലും...😊🧡💫

Image
പരീക്ഷാനടത്തിപ്പും ഫോട്ടോ എടുക്കലും...😊🧡💫 15/02/2022 - ചൊവ്വ   പതിവുപോലെ കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. കാളകൾ എന്ന കവിത പൂർണ്ണമായും പഠിപ്പിച്ചു തീർത്തു. ഒരു ഡിവിഷനിൽ പഠിപ്പിച്ച അതേ ഭാഗം തന്നെയാണ് ആവർത്തിച്ച് പഠിപ്പിച്ചത്. സ്കൂളിലെ മലയാളം സാർ ക്ലാസ് വിലയിരുത്തുകയുണ്ടായി. റെക്കോർഡ് ഒപ്പിട്ടു വാങ്ങുന്നതിനും മറ്റുമായി തുടർന്നുള്ള സമയം വിനിയോഗിക്കുകയും ചെയ്തു.  16/02/2022 - ബുധൻ  പതിവിൽ കവിഞ്ഞ സന്തോഷത്തോടെ ആരംഭിച്ച ദിനം... പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും ഇല്ലാതെ തന്നെ ഉന്മേഷത്തോടെ ആണ് ഈ ദിവസം കടന്നു പോയത്... എന്റെ കുഞ്ഞുങ്ങൾക്ക് പരീക്ഷ നടത്താൻ സാധിച്ചു. ഒരു അദ്ധ്യാപികയുടെ  അല്ലെങ്കിൽ അദ്ധ്യാപകന്റെ മുന്നിൽ ഇരുന്ന് പരീക്ഷ എഴുതിയിട്ടുള്ളതിൽ നിന്നും വ്യത്യസ്തമായ അനുഭവമാണ് പരീക്ഷ നടത്തുന്നത്... അഭിമാനം മാത്രം തോന്നിയ നല്ല നിമിഷങ്ങൾ... നമ്മുടെ പരീക്ഷാ സമയത്ത് അധ്യാപകരുടെ മനോഭാവം എത്തരത്തിൽ ആയിരിക്കുമെന്ന് മനസ്സിലാക്കിയത് ഇപ്പോഴാണ്...😍 9B ൽ നിഖിൽ സാറിന്റെ ക്ലാസ്സ് നിരീക്ഷിക്കാൻ സാധിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം ആനന്ദകരമായ നിമിഷങ്ങൾ ആയിരുന്നു എന്ന് പറയാം. ഫോട്ടോ എടുപ്പിന്റെ പ

ടൈം ടേബിൾ ഏതായാലും ക്ലാസ്സ്‌ മുഖ്യം ബിഗിലേ...😎😉

Image
ടൈം ടേബിൾ ഏതായാലും ക്ലാസ്സ്‌ മുഖ്യം ബിഗിലേ...😎😉 14/02/2022 - തിങ്കൾ ഫെബ്രുവരി14 - പ്രണയത്തിന്റെയും വേർപാടിന്റെയും കണ്ണുനീരിന്റെയും ദിനം... ഓരോ വ്യക്തിക്കും ഓരോ കഥകൾ പറയാനുണ്ടാകും ഇന്നേ ദിവസത്തെപ്പറ്റി. എനിക്ക് പറയാൻ ഒരു കഥയേ ഉള്ളൂ. ഇന്നത്തെ കഥ... ടൈംടേബിൾ പ്രകാരം ക്ലാസ്സ് ഇല്ല എന്ന് സാർ അറിയിച്ചതാണ്. ഏറെ നാളത്തെ ഓൺലൈൻ ക്ലാസ്സുകൾക്ക് ശേഷം ഇന്നാണ് സ്കൂളിലേക്ക് വീണ്ടും എത്തിച്ചേർന്നത്. കൃത്യസമയത്ത് തന്നെ സ്കൂളിലെത്തി. ഇന്നത്തെ ദിവസം സുകന്യയ്ക്ക് റസ്റ്റ് എന്ന് സാർ പറഞ്ഞെങ്കിലും രണ്ടാമത്തെ മണിക്കൂർ അനുവാദം വാങ്ങി പഠിപ്പിക്കാൻ കയറി. ഓൺലൈനിൽ തുടങ്ങിവെച്ച കാളകൾ എന്ന കവിത ഇന്ന് പൂർത്തിയാക്കി. കുട്ടികളിൽനിന്ന് നല്ല പ്രതികരണങ്ങളും ലഭിച്ചു. ഉച്ച നേരം കുട്ടികൾക്ക് ആഹാരം കൊടുക്കുന്നതിന് വിളമ്പാൻ സഹായിച്ചു. ഗോപിക ചേച്ചിയും, ഫാത്തിമയും, പിന്നെ ഞാനും...😉 ഒപ്പം ഞങ്ങൾക്ക് കൂട്ടായി ബിജിയും ഉണ്ടായിരുന്നു.  ഇത് കണ്ടാൽ പാത്തു കോൽക്കളി നടത്തുകയാണോന്നല്ലേ തോന്നൂ... ഒരിക്കലുമല്ല... തികച്ചും അർപ്പണമനോഭാവത്തോടെ കാര്യങ്ങൾ ചെയ്യുന്ന ഒരു കിടിലം അധ്യാപിക തന്നെയാണ് മ്മടെ പാത്തു😘

MTTC എന്ന വികാരം...THEOSA ഗൃഹാതുരതയുടെ മധുരനിമിഷങ്ങൾ...🤗💛💕✨️

Image
MTTC എന്ന വികാരം...THEOSA ഗൃഹാതുരതയുടെ മധുരനിമിഷങ്ങൾ...🤗💛💕✨️ 12/02/2022 - ശനിയാഴ്ച  സൗഹൃദത്തിന്റെ മാധുര്യവും MTTCയുടെ മഹത്വവും തിളങ്ങിനിന്ന ദിവസം...✨️അപ്രതീക്ഷിതമായി എന്നെ തേടിയെത്തിയ അവസരം അവതാരകയുടേത്...🤗  THEOSA - T heophilus O ld S tudent A ssociation  THEOSA യുടെ പരിപാടികൾ കണ്ടു പരിചയം ഇല്ലാത്ത എനിക്ക് കൃത്യമായ മാർഗനിർദ്ദേശങ്ങൾ നൽകിയത് ബിന്ദു ടീച്ചർ ആയിരുന്നു. ഒരു കൈത്താങ്ങായി, പ്രോത്സാഹനങ്ങൾ നൽകിക്കൊണ്ട് ഷെറിൽ ചേച്ചിയും ഒപ്പം ഉണ്ടായിരുന്നു.  അത്യാവശ്യം മുന്നൊരുക്കങ്ങളെല്ലാം കഴിഞ്ഞപ്പോൾ അതാ വന്നു വില്ലൻ...⛈️⛈️⛈️പിന്നെ ടെൻഷൻ ആയി. പ്രാർത്ഥിച്ചതിന് കയ്യും കണക്കും ഇല്ലായിരുന്നു. ദൈവം കാത്തു, ഒരു പ്രശ്നവും ഉണ്ടായില്ല😊 നന്നായി അവതരിപ്പിക്കുക എന്ന ലക്ഷ്യത്തിലുപരി ആത്മവിശ്വാസവും പ്രത്യാശയും കൈവരിക്കുന്നതിന് സഹായകമായ നിമിഷങ്ങൾ കൂടിയായിരുന്നു അത്...പൂർവ്വവിദ്യാർത്ഥികളുടെ അനുഭവങ്ങൾ, ഓർമ്മകൾ, സൗഹൃദം ഇതെല്ലാം മനസ്സിൽ നേർത്ത മഞ്ഞു പൊഴിയുമ്പോഴുള്ള കുളിർമ പകർന്നു.  സത്യത്തിൽ ഇത് ജിബി ടീച്ചറിന്റെ ദിനം കൂടി ആയിരുന്നു. നേട്ടങ്ങളുടെ നെറുകിലും വിനയാന്വിതയായ ടീച്ചർ ഏവർക്കു

വിശ്വം ദീപമയം...✨️💛✨️

Image
വിശ്വം ദീപമയം...✨️💛✨️ ആരോഗ്യത്തിനും സന്തോഷത്തിനുമായി ഒരു ദിനം... 08/02/2022 - ചൊവ്വ  വളരെയധികം ഉന്മേഷവും മുന്നൊരുക്കങ്ങളും നിറഞ്ഞ ക്ലാസ് ആയിരുന്നു ഇന്നത്തേത്. മുൻപൊരിക്കൽ പറഞ്ഞതുപോലെ ഇരവും പകലും എൻ മുഖം കാണാനുള്ള ഭാഗ്യം കുട്ടികൾക്ക് ഉണ്ടായ ദിവസം. കാരണം, ഇന്ന് രാവിലെയും വൈകിട്ടും അവർക്കുമുന്നിൽ ഞാൻ പ്രത്യക്ഷയായി. രാവിലെ ഏഴുമണിക്ക് ക്ലാസ് ആരംഭിച്ചു. ആദ്യത്തെ കുറച്ച് സമയം ഉള്ളൂരിനെ കുറിച്ച് പഠിപ്പിക്കാൻ വിനിയോഗിച്ചു. 7:30 മുതൽ ഹെൽത്ത് എഡ്യൂക്കേഷന്റെ ക്ലാസ് ആണ് എടുത്തത്. ജീവിതശൈലീരോഗങ്ങളിൽ ഒന്നായ PCODയെ കുറിച്ചായിരുന്നു ക്ലാസ്സ്. കൗമാരപ്രായത്തിലെ പെൺകുട്ടികളെ സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന വസ്തുതകൾ ഉൾക്കൊള്ളിക്കാൻ ക്ലാസ്സിലൂടെ സാധിച്ചു എന്ന് വിശ്വസിക്കുന്നു. ചില സാങ്കേതിക പ്രശ്നങ്ങൾ വന്നതുകൊണ്ട് തന്നെ ppt ഷെയർ ചെയ്യുന്നതിന് പ്രിയപ്പെട്ട സുഹൃത്ത് ശ്രുതി സഹായിച്ചു. ഒപ്പം വീഡിയോ ഷെയർ ചെയ്യാൻ നിഖിലും... ഉറ്റ സുഹൃത്തുക്കൾ ആയതിനാൽ നന്ദി വാക്കുകൾ ഇല്ല... സ്നേഹം മാത്രം😍💕 ബഹുമാനപ്പെട്ട ജോർജ്ജ് തോമസ് സാർ ക്ലാസ് നിരീക്ഷിക്കാൻ പങ്കെടുത്തിരുന്നു. പോളിസിസ്റ്റിക് ഓവറി ഡിസീസിന്റെ കാരണങ

സ്ത്രീധന വ്യവസ്ഥയ്ക്കെതിരെ... ചെറിയൊരു ബോധവൽക്കരണം...👧👍

Image
സ്ത്രീധന വ്യവസ്ഥയ്ക്കെതിരെ... ചെറിയൊരു ബോധവൽക്കരണം...👧👍💕 05/02/2022 - ശനിയാഴ്ച  ഓൺലൈൻ ക്ലാസ്സ് ഇല്ലാത്ത ദിവസം... പകരം ഒരു ബോധവൽക്കരണ പരിപാടി നടത്തി. വൈകുന്നേരം 6 മണി മുതൽ 7 മണിവരെയായിരുന്നു ക്ലാസ്സ്. കോളേജിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾക്കനുസരിച്ച് എല്ലാവിധ ക്രമീകരണങ്ങളും മുൻകൂട്ടി നിർവഹിച്ചു. മാത്തമാറ്റിക്സ് ഓപ്ഷണലിലെ ശ്രുതിയും അർച്ചന ചേച്ചിയും ഞാനും ആയിരുന്നു ക്ലാസ് നയിച്ചത്. "സ്ത്രീധന വ്യവസ്ഥയ്ക്കെതിരെ" (FIGHT AGAINST DOWRY) എന്നതായിരുന്നു വിഷയം. ആമുഖ ഭാഗം ശ്രുതിയും നിയമങ്ങളെ സംബന്ധിച്ചും ഉപസംഹാരവും അർച്ചന ചേച്ചിയും ഇതിനിടയിലുള്ള ഭാഗം ഞാനും വിശദമാക്കി. നമ്മുടെ പ്രിയപ്പെട്ട അധ്യാപകരായ ജോജു സാർ, ദീപ്തി ടീച്ചർ, ആൻസി ടീച്ചർ, മായ ടീച്ചർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. Ppt, വീഡിയോ എന്നിവയുടെ സഹായത്തോടെ വ്യക്തമായ ആശയങ്ങൾ കുട്ടികളിലേക്ക് പകർന്നു നൽകാൻ സാധിച്ചു. വീഡിയോ ഷെയർ ചെയ്യുന്നതിനും മറ്റ് ആവശ്യങ്ങൾക്കും നിഖിൽ നമ്മുടെെ കൂടെ ഉണ്ടായിരുന്നു.  ജോജു സാർ ക്ലാസ്സിൽ ഉണ്ടായിരുന്നതും അദ്ദേഹത്തിന്റെ പ്രതികരണങ്ങളും പ്രത്യേക ഊർജ്ജം പ്രദാനം ചെയ്യുന്നതായിരുന്നു.   ഏറ

ഓക്സിജനും വാട്സ്ആപ്പും...💟😎😄

Image
ഓക്സിജനും വാട്സ്ആപ്പും...💟😎😄 04/02/2022 - വെള്ളി   ക്ലാസ്സ് ഇല്ലാത്ത ദിവസം ആണെങ്കിലും രാവിലത്തെ ക്ലാസ്സ് എടുക്കാൻ ഒരു അവസരം കിട്ടിയത് ആയിരുന്നു. പക്ഷേ എന്തു പറയാൻ? ഫോൺ പണി തന്നു. രാവിലെ ക്ലാസ്സ് തുടങ്ങാറായപ്പോഴേക്കും മീറ്റിൽ നിന്ന് ഞാൻ തന്നെ ലെഫ്റ്റ് ആയി പോകുന്നു. കുട്ടികളോട് കുറച്ചുനേരം കാത്തിരിക്കാൻ ആവശ്യപ്പെട്ടതിനുശേഷം മറ്റൊരു ക്ലാസ്സ് ക്രമീകരിച്ചു. അതുകൊണ്ടുതന്നെ ഓക്സിജനെകുറിച്ചും ഓക്സൈഡുകളെക്കുറിച്ചും വർഷങ്ങൾക്കുശേഷം കേൾക്കാനായി. ഗോപിക ചേച്ചിയുടെ ക്ലാസ്സ് നിരീക്ഷിക്കാൻ അൽപനേരം വിനിയോഗിച്ചു.   ക്ലാസ്സ് ഇല്ലെങ്കിലും വാട്സാപ്പിലൂടെ കുട്ടികളുടെ സംശയങ്ങൾ ദൂരീകരിക്കാൻ ഈ ദിവസം സാധിച്ചു. 

ചരിത്രവീഥിയിലൂടെ...😍

Image
ചരിത്രവീഥിയിലൂടെ...😍 03/02/2022 - വ്യാഴം   കൃത്യം ഏഴുമണിക്ക് തന്നെ ഓൺലൈൻ ക്ലാസ് ആരംഭിച്ചു. കവിയും സമൂഹജീവി എന്ന പാഠഭാഗം ആണ് പഠിപ്പിച്ചത്. കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവും ചരിത്രപരവുമായ അനേകം കാര്യങ്ങൾ ചർച്ച ചെയ്യേണ്ടി വന്നു. ഞാൻ പറയുന്നതിനൊപ്പം തന്നെ എന്റെ കുഞ്ഞുങ്ങളും ഊർജസ്വലരായി നല്ല പ്രതികരണങ്ങൾ നടത്തിയെന്നത് ഒരുപാട് സന്തോഷം ഉണ്ടാക്കി. കേരളത്തിലെ നവോത്ഥാന നായകന്മാരെ കുറിച്ചും സമര പരിപാടികളെ കുറിച്ചും ജാതിവ്യവസ്ഥയെ കുറിച്ചുമെല്ലാം അടിസ്ഥാന ധാരണ ഉള്ളവരാണ് എന്റെ കുഞ്ഞുങ്ങൾ. കുമാരനാശാനെ കുറിച്ചും അദ്ദേഹത്തിന്റെ സാഹിത്യ കൃതികൾ, സാമൂഹിക സേവനങ്ങൾ എന്നിവയെ സംബന്ധിച്ചും വ്യക്തമായ ധാരണ കുട്ടികൾക്ക് പകർന്നു കൊടുക്കാൻ സാധിച്ചു. 44 കുട്ടികൾ ക്ലാസിൽ പങ്കെടുത്തു. കൃത്യസമയത്ത് ക്ലാസ് അവസാനിപ്പിക്കുകയും ചെയ്തു. സാഹിത്യത്തിന്റേയും ചരിത്രത്തിന്റേയും വീഥിയിൽ ശുക്രനക്ഷത്രമായി തിളങ്ങിനിന്ന ആ മഹാഗുരുവിനെ കുറിച്ച് പഠിപ്പിക്കാൻ സാധിച്ചത് തന്നെ മുജ്ജന്മസുകൃതം!.....

ദ്വിതീയ മാസം, പ്രഥമ പാഠം - കവിയും സമൂഹജീവി...💛

Image
ദ്വിതീയ മാസം, പ്രഥമ പാഠം - കവിയും സമൂഹജീവി...💛 01/01/2022 - ചൊവ്വ  ചൊവ്വാഴ്ച ദിവസം രാവിലെ 7 മണി മുതൽ 8 മണിവരെയാണ് ക്ലാസ്സ്. പതിവുപോലെ 6:40 ന് തന്നെ ലിങ്ക് ഷെയർ ചെയ്തു. പുതിയ മാസം ആദ്യദിവസം ആദ്യത്തെ ക്ലാസ്സ് കിട്ടിയതിലുള്ള സന്തോഷം ഉണ്ടായിരുന്നു. പ്രാർത്ഥനാ ഗാനത്തോടെ ക്ലാസ് ആരംഭിച്ചു. "കവിയും സമൂഹജീവി" എന്ന പാഠമാണ് തുടങ്ങിവെച്ചത്. ജോസഫ് മുണ്ടശ്ശേരി എഴുതിയ ലേഖനം ആയതിനാൽ തന്നെ അദ്ദേഹത്തെക്കുറിച്ച് വിശദമായി കുട്ടികളുമായി ചർച്ച ചെയ്തു. പാഠഭാഗം തുടങ്ങി വയ്ക്കുകയേ ചെയ്തുള്ളൂ. 50 കുട്ടികൾ ക്ലാസിൽ പങ്കെടുത്തു. കൃത്യസമയത്ത് തന്നെ ക്ലാസ് അവസാനിപ്പിക്കുകയും ചെയ്തു.    ഇന്നത്തെ ചിന്ത :-

ഇരവും പകലും എൻ മുഖം...😄😉✨️

Image
ഇരവും പകലും എൻ മുഖം...😄😉✨️ ആത്മവിശ്വാസം ഇരട്ടിയാക്കിയ ക്ലാസിനുശേഷം രണ്ട് ദിവസം ഓൺലൈൻ ക്ലാസ്സ് ലഭിച്ചതേ ഇല്ല.🤭 പാഠഭാഗം പൂർത്തീകരിക്കുന്നതിനായി ഞായറാഴ്ച ദിവസം ആയിട്ടുകൂടി ക്ലാസ് വെക്കേണ്ടി വന്നു. പക്ഷേ ഒരു കുട്ടി പോലും അസൗകര്യം പറഞ്ഞില്ല. എല്ലാവരും പങ്കെടുത്തില്ലെങ്കിൽ കൂടി വരുന്ന കുട്ടികളെല്ലാം മിടുക്കരാണ് എന്ന് സമ്മതിക്കാതെ വയ്യ. അത്ര നല്ല പ്രതികരണങ്ങൾ അവരുടെ ഭാഗത്തുനിന്നും ഉണ്ടാകുമ്പോൾ കിട്ടുന്ന സംതൃപ്തി പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. രാവിലത്തെ സെഷൻ 9B ക്ക് മാത്രമായിരുന്നു. "ആർഭാടത്തിൽ നിന്ന് ലാളിത്യത്തിലേക്ക്" എന്ന ലേഖനം പഠിപ്പിച്ചു. കഴിഞ്ഞദിവസത്തെ കവിതയുടെ ബാക്കി ഭാഗം രണ്ട് ഡിവിഷനും ചേർത്ത് വൈകുന്നേരം എടുത്തു.  രാത്രി 8 മണി മുതൽ 9 മണിവരെ സഫലമീയാത്ര എന്ന കവിതയിലൂടെ ഉള്ള സഞ്ചാരമായിരുന്നു. ഓപ്ഷണൽ അധ്യാപകനായ അനീഷ് സാർ ക്ലാസ്സ് നിരീക്ഷിക്കാൻ ഒപ്പമുണ്ടായിരുന്നു. നമ്മുടെ സഞ്ചാരത്തിൽ അദ്ദേഹവും പങ്കുചേർന്നു. 39 കുട്ടികളാണ് ക്ലാസിൽ പങ്കെടുത്തത്. ഓരോ കുട്ടിയും ക്ലാസ് മനസ്സിലായി എന്നും ഇഷ്ടപ്പെട്ടു എന്നും പറയുന്നത് കേൾക്കുമ്പോൾ കൂടുതൽ മെച്ചപ്പെടുത്തണം എന്ന ആഗ്രഹത്തോടെ

"സഫലമീയാത്ര"...🤗💖

Image
" സഫലമീയാത്ര "...🤗💖 27/01/2022  - വ്യാഴം   രാവിലെ 7 മണി മുതൽ 8 മണിവരെ ഓൺലൈൻക്ലാസ് ലഭിച്ചു. വളരെ ആത്മവിശ്വാസത്തോടെ പഠിപ്പിക്കാൻ പറ്റിയ പാഠഭാഗം ആയിരുന്നു ഇന്ന്. സഫലമീയാത്ര. പൊതുവിൽ കവിത ആസ്വദിക്കാനും ചൊല്ലാനും താല്പര്യം കാണിക്കാത്ത എനിക്ക് ഹൃദയത്തോട് ചേർക്കാൻ സാധിച്ച ചുരുക്കം ചില കവിതകളിൽ ഒന്നായിരുന്നു അത്.  6:40 ന് ലിങ്ക് ഷെയർ ചെയ്തു. വളരെ നേരത്തെ തന്നെ കുട്ടികൾ ജോയിൻ ചെയ്യാൻ ആരംഭിച്ചു. പ്രാർത്ഥനാ ഗാനത്തോടെ ക്ലാസ് ആരംഭിച്ചു. അപ്രതീക്ഷിതമായി സ്കൂളിലെ ഓപ്ഷണൽ ടീച്ചറായ ഉഷ ടീച്ചർ ക്ലാസ്സിൽ ജോയിൻ ചെയ്യുകയും വിലപ്പെട്ട നിർദേശങ്ങൾ പിന്നീട് അറിയിക്കുകയും ചെയ്തു. ടീച്ചറിന്റെ നല്ല വാക്കുകൾ ആത്മവിശ്വാസം വർധിപ്പിക്കുകയാണുണ്ടായത്.  47 കുട്ടികൾ പങ്കെടുത്ത ക്ലാസിൽ കവിതയുടെ പകുതിഭാഗം പഠിപ്പിക്കാൻ സാധിച്ചു. അവരുടെ സംശയങ്ങൾ ദൂരീകരിച്ചു കൊണ്ട് ക്ലാസ് അവസാനിപ്പിച്ചു.

ആദ്യത്തെ ഓൺലൈൻ ക്ലാസ്...👩‍🏫💫💛

Image
ആദ്യത്തെ ഓൺലൈൻ ക്ലാസ്...👩‍🏫💫💛✨️ ആദ്യമായി ഓൺലൈൻ ക്ലാസ്സ് എടുക്കാൻ കിട്ടിയ അവസരം പരാജയം ആയതിനാൽ ഒത്തിരി മുന്നൊരുക്കത്തോടെയാണ് ഈ ദിവസത്തെ ക്ലാസ് ആരംഭിച്ചത്. തലേദിവസം മീറ്റ് ലിങ്ക് രൂപീകരിച്ച് വീഡിയോയും ഓഡിയോയും പ്രശ്നരഹിതമാണെന്ന് ഉറപ്പുവരുത്തി. ഈ അവസരങ്ങളിലെല്ലാം പ്രിയപ്പെട്ട സുഹൃത്ത് നിഖിൽ കൂടെയുണ്ടായിരുന്നു. സന്തോഷങ്ങളിൽ മാത്രമല്ല പ്രശ്നങ്ങളിലും വിഷമ ഘട്ടങ്ങളിലും കൂടെയുള്ള ആളാണ് ഉത്തമ സുഹൃത്ത് എന്നു പറയാറുണ്ട്. അങ്ങനെയാണെങ്കിൽ ഒരു സഹായം ചെയ്തതിന്റെ പേരിലല്ല, സൗഹൃദം എന്നതിന്റെ ശരിക്കുള്ള പൊരുൾ എനിക്ക് മനസ്സിലാക്കി തന്നത് ആ ഉത്തമ അധ്യാപകനാണ്...😊 പ്രതീക്ഷയോടെ ആരംഭിച്ച സുദിനം... രാവിലെ 7 മണി മുതൽ 8 മണിവരെ ഓൺലൈൻ ക്ലാസ് നടത്തി. കൃത്യം 6:40ന് തന്നെ ലിങ്ക് ഷെയർ ചെയ്തു. അജഗജാന്തരം എന്ന ചെറുകഥയാണ് പഠിപ്പിച്ചത്. 41 കുട്ടികൾ ക്ലാസിൽ പങ്കെടുത്തു. അറ്റൻഡൻസ് എടുത്തശേഷം ക്ലാസ് അവസാനിപ്പിച്ചു. ഓൺലൈൻ ക്ലാസിൽ പഠിച്ചതായിരുന്നു അനുഭവം, ഇപ്പോഴിതാ പഠിപ്പിക്കുന്നു...😄 ദൈവം എത്ര വലിയവൻ...

അലസമായിപ്പോയ ദിനങ്ങൾ....😐

Image
അലസമായിപ്പോയ ദിനങ്ങൾ ....😐 സ്കൂളിലെ ഊർജ്ജസ്വലമായ ക്ലാസുകളിൽ നിന്ന് ഓൺലൈൻ ക്ലാസുകളിലേക്കുള്ള മാറ്റം ആകാംഷയോടെയാണ് സ്വീകരിച്ചത്. പ്രതീക്ഷിച്ചതുപോലെ ക്ലാസുകൾ കിട്ടാതായപ്പോൾ വല്ലാത്ത വിഷമവും അലസതയും ആണ് ഫലത്തിൽ കണ്ടത്. പതിനാലാം തീയതി പൊങ്കൽ അവധി ആയിരുന്നു. 15, 17 ദിവസങ്ങളിൽ ക്ലാസ്സ്  ലഭിച്ചതുമില്ല.  18/01/2022 - പ്രതീക്ഷയോടെ കാത്തിരുന്ന ആദ്യത്തെ ഓൺലൈൻ ക്ലാസ്സ് ദിനം. എന്നാൽ എല്ലാം തകിടം മറിഞ്ഞു. നെറ്റ് വർക്ക് പ്രശ്നത്താൽ ഞാൻ പറയുന്നതൊന്നും കുട്ടികൾക്ക് കേൾക്കാൻ പറ്റിയില്ല. അവർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ആ സമയം മറ്റൊരു ക്ലാസ് ക്രമീകരിച്ചു. പൂർണ്ണ പിന്തുണയോടെ എല്ലായ്പ്പോഴും കൂടെയുള്ള സുഹൃത്ത് നിഖിൽ ആ സമയത്തെ ക്ലാസെടുത്തു. തുടർന്ന്, പ്രസ്തുത ക്ലാസ് നിരീക്ഷിക്കാൻ സാധിച്ചു.  പിന്നീടുള്ള ദിവസങ്ങളിൽ അതായത്, 19, 20, 21, 22, 24 തീയതികളിൽ ഓൺലൈൻ ക്ലാസ് ലഭിക്കാത്തതുകൊണ്ട് തന്നെ അലസമായി പോയ ദിനങ്ങൾ ആയിരുന്നു അതെല്ലാം എന്ന് പറയേണ്ടിവരും. എന്നാലും പൂർണമായി അങ്ങനെ പറയാനും കഴിയില്ല. പാഠാസൂത്രണരേഖ തയ്യാറാക്കുന്നതിനും ഓൺലൈൻ ക്ലാസ്സ് നടത്തുന്നതിനുമുള്ള തയ്യാറെടുപ്പുകൾ ഈ ദിവസങ്ങളിൽ നിർവഹിച്ചു. മാത്രമല്ല

ഇത്തിരി സഹായം...ഒത്തിരി സന്തോഷം...😄💛✨️

Image
ഇത്തിരി സഹായം...ഒത്തിരി സന്തോഷം...😄💛✨️ ദിവസം 6 (13/01/2022) സ്കൂളിൽ 9 മണിക്ക് എത്തിച്ചേർന്നു. എനിക്ക് ക്ലാസ്സ്‌ ഉണ്ടായിരുന്നില്ല. അല്പം എഴുത്തും കാര്യങ്ങളുമായി സ്കൂളിൽ നമുക്ക് നൽകിയ മുറിയിൽ തന്നെ കൂടിയ ദിവസം...ഓൺലൈൻ ക്ലാസ്സിനുള്ള സാധ്യതകൾ ഏറെ ആയിരുന്നതിനാൽ അതിന് വേണ്ട നിർദ്ദേശങ്ങൾ അദ്ധ്യാപികയിൽ നിന്നും സ്വീകരിച്ചു. പിന്നീടുള്ള സമയം ഉച്ചഭക്ഷണത്തിന്റേത്.😊 കുഞ്ഞുങ്ങൾക്ക് ആഹാരം വിളമ്പി നൽകുന്നതിലും സന്തോഷം വേറെ ഇല്ല...💕ഇന്നത്തെ ദിവസവും ധന്യം...💖