ചരിത്രവീഥിയിലൂടെ...😍

ചരിത്രവീഥിയിലൂടെ...😍

03/02/2022 - വ്യാഴം 
 കൃത്യം ഏഴുമണിക്ക് തന്നെ ഓൺലൈൻ ക്ലാസ് ആരംഭിച്ചു. കവിയും സമൂഹജീവി എന്ന പാഠഭാഗം ആണ് പഠിപ്പിച്ചത്. കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവും ചരിത്രപരവുമായ അനേകം കാര്യങ്ങൾ ചർച്ച ചെയ്യേണ്ടി വന്നു. ഞാൻ പറയുന്നതിനൊപ്പം തന്നെ എന്റെ കുഞ്ഞുങ്ങളും ഊർജസ്വലരായി നല്ല പ്രതികരണങ്ങൾ നടത്തിയെന്നത് ഒരുപാട് സന്തോഷം ഉണ്ടാക്കി. കേരളത്തിലെ നവോത്ഥാന നായകന്മാരെ കുറിച്ചും സമര പരിപാടികളെ കുറിച്ചും ജാതിവ്യവസ്ഥയെ കുറിച്ചുമെല്ലാം അടിസ്ഥാന ധാരണ ഉള്ളവരാണ് എന്റെ കുഞ്ഞുങ്ങൾ. കുമാരനാശാനെ കുറിച്ചും അദ്ദേഹത്തിന്റെ സാഹിത്യ കൃതികൾ, സാമൂഹിക സേവനങ്ങൾ എന്നിവയെ സംബന്ധിച്ചും വ്യക്തമായ ധാരണ കുട്ടികൾക്ക് പകർന്നു കൊടുക്കാൻ സാധിച്ചു.
44 കുട്ടികൾ ക്ലാസിൽ പങ്കെടുത്തു. കൃത്യസമയത്ത് ക്ലാസ് അവസാനിപ്പിക്കുകയും ചെയ്തു. സാഹിത്യത്തിന്റേയും ചരിത്രത്തിന്റേയും വീഥിയിൽ ശുക്രനക്ഷത്രമായി തിളങ്ങിനിന്ന ആ മഹാഗുരുവിനെ കുറിച്ച് പഠിപ്പിക്കാൻ സാധിച്ചത് തന്നെ മുജ്ജന്മസുകൃതം!.....

Comments

Popular posts from this blog

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷

ദിവ്യകാരുണ്യമായ് ഉള്ളിൽ വാ എന്നീശോയേ.... 🌷🌷🌷

AICUF സെക്രട്ടറി😃ആത്മീയശക്തിക്കായി,ഒന്നിച്ച് ഒരു മനസ്സോടെ... 💜💜💜