Posts

Showing posts from March, 2021

ദാവീദിൻ സുതന് ഓശാന.... 🌿🌾🌿🌾🌿🌾🌿🌾🌿🌾🌿🌾🌿🌾🌿🌾🌿

Image
ദാവീദിൻ സുതന് ഓശാന.. 🌿🌾🌿🌾🌿🌾🌿🌾🌿🌾🌿🌾🌿🌾🌿🌾🌿🌾🌿 ഇന്ന് ഓശാന ഞായർ. ക്രൈസ്തവ സമൂഹം ഒന്നാകെ കൊണ്ടാടുന്ന കുരുത്തോല പെരുന്നാൾ... ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറയായി നിൽക്കുന്ന ഉയിർപ്പിന്റെ (ഈസ്റ്റർ) മുന്നോടിയായുള്ള പ്രധാനപ്പെട്ട ഒരു തിരുനാൾ ആണ് ഓശാന. ഈസ്റ്ററിന് തൊട്ടുമുൻപുള്ള ഞായറാഴ്ചയാണ് കുരുത്തോല പെരുന്നാൾ കൊണ്ടാടുന്നത്. സൃഷ്ടികൾ എല്ലാം ഒന്നായി സർവ്വേശ്വരനെ സ്തുതിക്കുക യാണ് ഇന്നേ ദിവസം. പ്രപഞ്ചത്തിന്റെ പ്രതീകമായി കുരുത്തോലകൾ ഏന്തി ഉച്ചസ്വരത്തിൽ ക്രിസ്ത്യാനികൾ ഒന്നാകെ ദാവീദിന്റെ പുത്രന് ഓശാന പാടുന്നു. പാപത്തിൽ നിന്ന് മാനവസമൂഹത്തെ വീണ്ടെടുക്കാൻ കുരിശിൽ രക്തം ചിന്തി സ്വയം ബലിയായി തീർന്ന ഈശോയുടെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ അനുസ്മരണം കൂടിയാണ് ഓശാന. ഒലിവിൻ കൊമ്പും ഈന്തിലയും കൈകളിൽ പിടിച്ച് തങ്ങളുടെ വസ്ത്രങ്ങൾ വഴിനീളെ വിരിച്ച്, കഴുതകുട്ടിയുടെ പുറത്ത് എഴുന്നള്ളുന്ന മിശിഹായ്ക്ക് പാത ഒരുക്കിയ വിശ്വാസ സമൂഹം ആയി ഓരോ ക്രിസ്ത്യാനിയും രൂപാന്തരപ്പെടുന്നു. ഈശോയുടെ കഷ്ടാനുഭവമാണ് ഇനി വരുന്ന ആഴ്ച അനുസ്മരിക്കുന്നത്. പെസഹായും ദുഃഖവെള്ളിയും ദുഃഖശനിയും കഴിഞ്ഞ് ഈസ്റ്റർ നാളിൽ രക്ഷകൻ ഉയിർത

PEACE OF MIND🤗😄💖💕

Image
PEACE OF MIND🤗😄💖💕 ദിവസം 54 (26/03/2021) ഇന്നേ ദിവസം പ്രാർത്ഥനയോടെ ആരംഭിച്ചു. ഇംഗ്ലീഷ് വിഭാഗത്തിലെ സുഹൃത്തുക്കൾ അവതരിപ്പിച്ച സെമിനാറിന്റെ അവസാനഭാഗം ആയിരുന്നു മായ ടീച്ചറിന്റെ ക്ലാസ്സിൽ ഇന്ന് ആദ്യം നടന്നത്. സംസ്കാരത്തെക്കുറിച്ച് വളരെ ബൃഹത്തായ രീതിയിൽ മനോഹരവും വ്യക്തവുമായ അവതരണമാണ് അവർ ഓരോരുത്തരും കാഴ്ചവെച്ചത്. എല്ലാവരുടെയും മനസ്സിനെ ഒന്ന് ഉണർത്തി കൊണ്ട് ഒരു തിരുവാതിര വീഡിയോയിലൂടെയും ദേശസ്നേഹം വർദ്ധിപ്പിക്കുന്ന വിധത്തിലുള്ള NCC ആന്തം വീഡിയോ മുഖേനയും തന്റെ ക്ലാസ്സിന്റെ രണ്ടാമത്തെ ഘട്ടം മായ ടീച്ചർ ആരംഭിച്ചു. നമ്മളോരോരുത്തരും ഭാരതീയരായിരിക്കുന്നതിൽ അഭിമാനിക്കുന്നതോടൊപ്പം  ആ വികാരം ഊട്ടിയുറപ്പിക്കുകയും പ്രവൃത്തിപഥത്തിൽ അവയെല്ലാം കൊണ്ടെത്തിക്കുകയും ചെയ്യണമെന്ന് ഈ ക്ലാസ്സിലൂടെ തന്നെ വ്യക്തമായി തീർന്നു.   അടുത്ത ക്ലാസ്സ് ബഹുമാനപ്പെട്ട ബെനഡിക്ട് സാറിന്റെതായിരുന്നു. അധ്യാപനത്തിലെ വിശകലന രീതികളെക്കുറിച്ചും ചോക്ക്ബോർഡ് ഉപയോഗത്തെക്കുറിച്ചും വളരെ വ്യക്തമായ രീതിയിലുള്ള ഒരു ക്ലാസ് ആണ് ലഭിച്ചത്. വളരെ രസകരങ്ങളായ കാര്യങ്ങളും ഗഹനവും സുപ്രധാനവുമായ കാര്യങ്ങളും ഒരുപോലെ കോർത്തിണക്കി കൊണ്ടാണ് സാറിന്റെ ക്ലാസ്.

പൂരം കൊടിയേറി മക്കളേ.... 🎊🎉🎊🎉🎊🎉😄💜💚🧡

Image
പൂരം കൊടിയേറി മക്കളേ.... 🎊🎉🎊🎉🎊🎉😄💜💚🧡  ദിവസം 52 (24/03/2021) നിസർഗയുടെ പ്രയാണം ഔദ്യോഗികമായി ഇന്ന് ആരംഭിച്ചു. ഒരുപാട് വിദ്യാർത്ഥികളുടെ പ്രയത്നവും എല്ലാ അധ്യാപകരുടെയും പ്രത്യേകിച്ച് ബെനഡിക്ട് സാറിന്റെയും പ്രോത്സാഹനങ്ങളും ഏറ്റുവാങ്ങിക്കൊണ്ട് പ്രതീക്ഷിച്ചതിലും മനോഹരമായി യൂണിയൻ ഉദ്ഘാടനം നിർവഹിക്കപ്പെട്ടു. നമ്മുടെ ബർസാർ അച്ചൻ ഉൾപ്പെടെ പങ്കെടുത്ത പരിപാടിയിൽ ബഹുമാനപ്പെട്ട രാജൻ വർഗീസ് സാറും സിനിമാതാരം നയനയും വിശിഷ്ട വ്യക്തികൾ ആയിരുന്നു. ഹൃദയത്തെ സ്പർശിച്ച ചിന്തകൾ കൊണ്ടും അടിപൊളി ഡാൻസും ഇമ്പമാർന്ന പാട്ടുകളും തട്ടുപൊളിപ്പൻ ഡബ്സ്മാഷും കൊണ്ട് തകർത്തു വാരിയ ഒരു കളർ ദിവസം... ഐക്യവും സൗഹൃദവും അർപ്പണമനോഭാവവും ഒന്നു പോലെ ഇഴുകി ചേർന്ന ഇന്നത്തെ ദിവസം ഒരിക്കലും ഓർമ്മയിൽ നിന്നും മായില്ല.🤗😄😃 ഏകയാനയും നിസർഗയും ഒന്നിച്ചു ചേർന്നപ്പോൾ പ്രതീക്ഷിക്കാവുന്നതിലുപരി ആഘോഷത്തിന്റെ ജയഭേരി മുഴങ്ങുക യായിരുന്നു.   ഇതുക്കും മേലെ എടുത്തു പറയേണ്ടത് അധ്യാപകരുടെ തകർപ്പൻ പരിപാടിയായിരുന്നു. നമ്മുടെ കോളേജിന്റെ താരജോഡികളായ ജോജു സാറും സാറിന്റെ സ്വന്തം ദീപ്തി ടീച്ചറും അഭിനയിച്ചും ഡാൻസ് ചെയ്തും വേറെ ലെവൽ ആയി. ഇപ്

പ്രതിസന്ധികളുടെ മുള്ളുകളിൽ നിന്ന് പ്രതീക്ഷകളുടെ താരകങ്ങൾ തേടി "നിസർഗ"യുടെ രൂപീകരണം...🎉🎊🎉🎊✨️🎊🎉🎊🎉🎊🎉🎊🎉🎊🎉

Image
പ്രതിസന്ധികളുടെ മുള്ളുകളിൽ നിന്ന് പ്രതീക്ഷകളുടെ താരകങ്ങൾ തേടി "നിസർഗ"യുടെ രൂപീകരണം...🎉🎊🎉🎊✨️🎊🎉🎊🎉🎊🎉🎊🎉🎊🎉 ദിവസം 51 (23/03/2021) ബസ് കിട്ടാൻ വൈകിയതിനാൽ വളരെ വെപ്രാളത്തോടെ ആണ് കോളേജിൽ എത്തിയത്. എങ്കിലും ചാപ്പലിൽ കയറി ഈശോയെ കണ്ടിട്ടാണ് ക്ലാസിലേക്ക് പോയത്. ഇന്നത്തെ ദിവസം ഒരു ഉത്സവത്തിന്റെ പ്രതീതി തന്നെയായിരുന്നു. യൂണിയൻ ഉദ്ഘാടനത്തിന് മുന്നോടിയായുള്ള ഫ്ലാഷ്മോബിന്റെ പ്രാക്ടീസ് തകൃതിയായി നടക്കുകയായിരുന്നു രാവിലെ. പാട്ടുപഠിത്തവും ഡാൻസുമെല്ലാം കഴിഞ്ഞ് നമ്മുടെ ഫ്രഷേഴ്സ് പരിപാടികൾ ആരംഭിച്ചു.  ഗ്ലൂക്കോസ് എന്ന പേര് ശരിക്കും ഏൽക്കുന്ന വിധത്തിൽ ഗ്ലൂക്കോസ് തന്ന് തന്നെയാണ് നമ്മളെ സ്വീകരിച്ചത്. റേഡിയോയിലെ ശബ്ദത്തിലൂടെ സുപരിചിതൻ ആയിരുന്ന RJ ഉണ്ണിയെ നേരിൽ കാണാൻ സാധിച്ചു. ഒരു അധ്യാപകൻ വിദ്യാർത്ഥികളിൽ ചെലുത്തുന്ന സ്വാധീനം എത്രവലുതാണെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും ഗ്രഹിക്കാൻ ആയി. സീനിയേഴ്സ് നൽകിയ സ്നേഹ ഭോജനവും നമുക്കായി നടത്തിയ രസകരമായ പരിപാടികളും വളരെയധികം ആസ്വദിച്ചു. തെയോഫിലസ് ജീവിതത്തിൽ മറക്കാനാകാത്ത നിമിഷങ്ങളിൽ ഒന്നായി ഈ പരിപാടി മാറി.   ഇനിയാണ് നമ്മുടെ പരിപാടി. ഫ്ല

പെൻസിലും പേനയും.....✏️✒️📝📚

Image
പെൻസിലും പേനയും✏️✒️📝📚 ദിവസം 48 (18/03/2021) ഇന്ന് കോളേജിൽ വന്നപ്പോഴേക്കും പ്രാർത്ഥന കഴിഞ്ഞു. ചാപ്പലിൽ പ്രവേശിച്ച് ഒറ്റയ്ക്കിരുന്ന് ഈശോയോട്  ഒത്തിരി സംസാരിച്ചു,  ഈശോ എന്നോടും- ബൈബിൾ വചനത്തിലൂടെ...😄🙏🤗 വളരെ സന്തോഷത്തോടെ ആരംഭിച്ച സുദിനം. കഴിഞ്ഞ ദിവസത്തെ പോലെ ചേച്ചിമാരുടെ അധ്യാപനമികവ് ഒരു ഹൈസ്കൂൾ കുട്ടിയായി ഇരുന്നുകൊണ്ട് ഇന്നും ആസ്വദിച്ചു. പുതുമയുള്ള കാര്യങ്ങളും മറന്നുപോയ കാര്യങ്ങളും മനസ്സിൽ പതിപ്പിക്കാൻ സഹായിച്ച ക്ലാസുകൾ ആയിരുന്നു അവർ നയിച്ചത്. ഉച്ചവരെയും അങ്ങനെതന്നെ പോയി. യൂണിയനിലെ സുഹൃത്തുക്കളോടൊപ്പം ഒത്തിരി കാര്യങ്ങൾ ചർച്ച ചെയ്ത നിമിഷങ്ങൾ ഉച്ചയ്ക്ക് ശേഷം ഉണ്ടായി. അത്യാവശ്യം ഗൗരവമുള്ള കാര്യങ്ങൾ ആയിരുന്നെങ്കിലും പുതിയൊരു സൗഹൃദത്തിന്റെ വേദികൂടിയായിതീർന്നു അന്നേരം. ഉച്ചകഴിഞ്ഞ് ജോജു സാറിന്റെ ക്ലാസ് ആയിരുന്നു. അറിവുകളുടെയും ചിന്തകളുടെയും അക്ഷയഖനിയായ സാറിന്റെ ക്ലാസ്സ് എപ്പോഴും കൂടുതൽ ഊർജ്ജം പകരുന്നതാണ്. കോളേജിലെ പഠന പ്രവർത്തനങ്ങൾക്കും യൂണിയന്റെ പ്രവർത്തനങ്ങൾക്കും കരുത്തു നൽകാൻ സർവേശ്വരനോടു പ്രാർത്ഥിക്കുന്നു... 🤗☺️💕   ഒരു ചിന്ത കൂടി ഇന്ന് നൽകാം:  "നമ്മൾ വളരുമ്പോൾ പെൻസിൽ മാറ്റി പേന ന

ആത്മവിശ്വാസത്തിൽ ലയിച്ച്, കളി ചിരിയിൽ തളിർത്ത സുദിനം... ☺️🤗😎🔒🔑🔐💖💞💕

Image
ആത്മവിശ്വാസത്തിൽ ലയിച്ച് കളിചിരിയിൽ തളിർത്ത സുദിനം... ☺️🤗👍 ദിവസം 47 (17/03/2021) ഇന്നേദിവസം പ്രാർത്ഥനയോടെ ആരംഭിച്ചു. സീനിയേഴ്സിന്റെ നിർണായക ദിനം തന്നെയായിരുന്നു ഇന്ന്. നിരീക്ഷണത്തിന് എത്തിയ അദ്ധ്യാപകർക്കു മുന്നിൽ ക്ലാസ്സ് അവതരണം വളരെ മനോഹരമായി അവർ നടത്തി. ഇപ്പോഴത്തെ സാഹചര്യത്തിൽ വീണ്ടും നമ്മൾ 8,9 ക്ലാസുകളിലെ വിദ്യാർത്ഥികൾ ആയി മാറി. നമ്മുടെ ചേച്ചിമാർക്ക് ഉള്ളിൽ ഒരുപാട് ടെൻഷൻ ഉണ്ടായിരുന്നിരിക്കാം. അല്ല, ഉണ്ടാകുമല്ലോ? എന്നാൽ അത് അറിയിക്കാതെ ആത്മവിശ്വാസത്തോടെ അവതരിപ്പിച്ച അവരിൽ നാളത്തെ അധ്യാപകരെ കാണാൻ സാധിച്ചു.  ഉച്ചയ്ക്ക് ശേഷം ആദ്യം മായ ടീച്ചറിന്റെ ക്ലാസ് ആയിരുന്നു. ആത്മവിശ്വാസവും ആത്മാഭിമാനവും എത്രത്തോളം പ്രധാനപ്പെട്ടതാണെന്നും നമ്മെ കേൾക്കുന്ന, ഏതൊരു പ്രതിസന്ധിയിലും നമ്മെ താങ്ങിനിർത്തുന്ന വ്യക്തികളുടെ ആവശ്യകതയെക്കുറിച്ചും അത് വിജയത്തിലേക്കുള്ള വഴിയാണ് എന്ന ബോധ്യവും ആ ക്ലാസ്സിലൂടെ ഉണ്ടായി. പൊതുവിൽ ഇന്നത്തെ ദിവസം ഞാൻ വളരെ ശോകം ആയിരുന്നു. പക്ഷേ, മായ ടീച്ചറുടെ വാക്കുകളും ഫാത്തിമയുടെ അനുഭവങ്ങളും കേട്ടശേഷം നിമിഷനേരംകൊണ്ട് ഒരുപാട് മാറ്റം ഉണ്ടായതുപോലെ.☺️😃 അങ്ങനെ ഏകദേശം ok ആയി തുടങ്ങിയപ്പോഴാണ്

ഉം ഉം തിയറി, സത്യപ്രതിജ്ഞ, സ്വരക്ഷാ പരിശീലനം🤗🤝👊

Image
ഉം ഉം തിയറി, സത്യപ്രതിജ്ഞ, സ്വരക്ഷാ പരിശീലനം🤗🤝🤼‍♀️ ദിവസം 45 (15/03/2021) ജിബി ടീച്ചറിന്റെ ക്ലാസോടു കൂടി ആരംഭിച്ച വളരെ മനോഹരമായ ദിനം.. ടീച്ചർ പറഞ്ഞു തന്ന "ഉം ഉം തിയറി" വളരെയധികം ആകർഷിച്ചു. മറ്റൊരാളെ കേൾക്കാനുള്ള മനസ്സാണ് ഏറ്റവും വലുതെന്ന് തോന്നിയിട്ടുണ്ട്. അതുതന്നെയാണ് മറ്റൊരാൾക്ക് വേണ്ടി നമുക്ക് ചെയ്യാൻ സാധിക്കുന്ന മികച്ച ഉപകാരം. ഈ ആശയം ഉൾക്കൊണ്ടു തന്നെയാണ് ഇന്നത്തെ ദിവസത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായിരുന്ന കോളേജ് യൂണിയൻ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രവേശിച്ചത്. ഈ ബാച്ചിലെ മാഗസിൻ എഡിറ്റർ ആണ് ഞാൻ😎😄😆  എന്റെ ഓരോ സുഹൃത്തുക്കളും ഓരോ ഉത്തരവാദിത്വങ്ങൾ അർപ്പണ മനോഭാവത്തോടെ ഏറ്റെടുത്തപ്പോൾ അഭിമാനപൂർവം ആണ് അതെല്ലാം നോക്കി കണ്ടത്. പരിചയമില്ലാത്ത ഒരു മേഖല ആണെങ്കിലും ഒറ്റക്കെട്ടായി മുന്നേറാം എന്ന ഉറച്ച വിശ്വാസം ഇപ്പോൾ എനിക്കുണ്ട്. 😃😆💛 യൂണിയനിലെ എല്ലാ സുഹൃത്തുക്കൾക്കും ആശംസകളും പ്രാർത്ഥനകളും നേരുന്നു... 💜❤️💚  ഇൻഡക്ഷൻ റിപ്പോർട്ട് പൂർത്തിയാക്കി വെച്ചപ്പോൾ കിട്ടിയ സുഖം ഒന്ന് വേറെ തന്നെയായിരുന്നു... അതിനു പുറകിൽ ആയിരുന്നതുകൊണ്ട് ആൻസി ടീച്ചർ  പറഞ്

കലയുടെ ലോകത്തിലേക്ക് ഒരു കാൽവയ്പ്.... 🤗🎵🎶🎤🎼

Image
കലയുടെ ശ്രീകോവിൽ തുറന്നപ്പോൾ.....😄🎶🎵🎤🎼 ദിവസം 44 (12/03/2021) വളരെ സന്തോഷം നിറഞ്ഞ ഒരു നല്ല ദിവസം. ആദ്യത്തെ ക്ലാസ്സ്‌ മായ ടീച്ചറിന്റേതായിരുന്നു. സമൂഹവും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വളരെ നല്ല രീതിയിൽ ടീച്ചർ ക്ലാസെടുത്തു. ആദ്യമേ തന്നെ നമ്മുടെ സ്കൂൾ ഇൻഡക്ഷനെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെക്കാൻ അവസരം നൽകുകയായിരുന്നു. നമ്മുടെ എല്ലാവരുടെയും പ്രതിനിധി എന്ന നിലയിൽ ഫാത്തിമ സംവദിച്ചു. ആൻസി ടീച്ചറുടെ ക്ലാസ്സിൽ ഫ്രോബലിന്റെ സിദ്ധാന്തം പൂർണ്ണമായും പഠിപ്പിച്ചു. ജോജു സാറിന്റെയും മായടീച്ചറിന്റെയും നേതൃത്വത്തിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന്റെ ക്ലാസ്സ് ഇന്ന് ആരംഭിച്ചു. ഒരു അന്തർദേശീയ ഭാഷ എന്ന നിലയിൽ ഇംഗ്ലീഷ് എത്രത്തോളം പ്രധാനമാണെന്ന് നമുക്കറിയാവുന്നതാണ്. എന്നാൽ അതിന്റെ പ്രായോഗികവശം പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോകുന്നു. അതിനൊരു മാറ്റം വരുത്തുന്നതിനാണ് ഈ ഉദ്യമം. എനിക്ക് ഇതിൽ എത്രത്തോളം വിജയിക്കാൻ സാധിക്കും എന്ന് അറിയില്ല. എങ്കിലും, ഞാനും ഇതിൽ പങ്കുചേരുന്നു.🤗  മലയാളം ക്ലാസിൽ ചർച്ചാ പാഠാസൂത്രണ രേഖ തയ്യാറാക്കുന്നത് എങ്ങനെയെന്ന് സാർ പഠിപ്പിച്ചു തന്നു. അവസാനത്തെ ക്ലാസുകൾ വളരെ രസകരമായിരുന

സർവോദയയോട് 👋 പറഞ്ഞപ്പോൾ... 😢😌😊

Image
സർവോദയയോട് 👋പറഞ്ഞപ്പോൾ... 😢😌☺️ ദിവസം 43 (10/03/2021)  ഇൻഡക്ഷൻ പ്രോഗ്രാമിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ദിവസമായിരുന്നു ഇന്ന്. കൃത്യസമയം തന്നെ രാവിലെ എത്തിച്ചേരാൻ സാധിച്ചു. ഇന്നലത്തെ പോലെ തന്നെ കുറച്ചുപേർ ഓൺലൈൻ ക്ലാസിന് പ്രവേശിച്ചു. ബാക്കിയുള്ളവർക്ക് എക്സാംഡ്യൂട്ടി തന്നെയായിരുന്നു. ഇന്ന് ഓഡിറ്റോറിയത്തിലായിരുന്നു എന്റെ എക്സാംഡ്യൂട്ടി. മിടുമിടുക്കികൾ ആയ 100 പെൺകുട്ടികൾ... പരീക്ഷയെ കുറിച്ചുള്ള നിർദ്ദേശങ്ങൾ ആനി ടീച്ചർ പറഞ്ഞു തന്നു. വളരെ സൗഹൃദത്തോടു കൂടിയാണ് ടീച്ചർ പെരുമാറിയത്. അവിടെയുള്ള അധ്യാപകർ എല്ലാം അങ്ങനെ തന്നെയായിരുന്നു. അധ്യാപക വിദ്യാർഥികളായല്ല, അധ്യാപികമാരായി തന്നെയാണ് ഞങ്ങളെ പരിഗണിച്ചത്. എക്സാം ഹാളിൽ കുട്ടികളെ നന്നായി നിരീക്ഷിക്കാൻ സാധിച്ചു. വളരെ സ്നേഹമുള്ള കുട്ടികൾ. ഞങ്ങൾ ആരാണെന്ന ആകാംക്ഷ അവരിൽ ഉണ്ടായിരുന്നെങ്കിലും രണ്ടു ദിവസത്തേക്ക് നമ്മൾ അവരുടെ ടീച്ചർ ആയി മാറികഴിഞ്ഞു.😄 പരീക്ഷയ്ക്ക് ശേഷം ഒരു മലയാളം ക്ലാസ് നിരീക്ഷിക്കാൻ സാധിച്ചു. ഹൈസ്കൂൾ വിഭാഗത്തിലെ മലയാളം അധ്യാപിക പ്രഭ ടീച്ചർ വളരെ നല്ല സമീപനമായിരുന്നു പുലർത്തിയത്. നമ്മോട് വിശേഷങ്ങൾ ചോദിക്കുകയും ഒരു മലയാളം അധ്യാപിക എങ്ങനെ ആക

സ്കൂളിലേക്ക് ഒരു മടക്കയാത്ര.... 🤗😎😃

Image
സ്കൂളിലേക്ക് ഒരു മടക്കയാത്ര... 🤗😎😆💕💖 ദിവസം 42 (09/03/2021) വർഷങ്ങൾക്കുശേഷം ഒരു സ്കൂളിന്റെ അന്തരീക്ഷത്തിനുള്ളിലേക്ക് ഇറങ്ങിച്ചെല്ലാൻ സാധിച്ച ആനന്ദം നിറഞ്ഞ ദിവസമായിരുന്നു ഇന്ന്. ആശങ്കകൾക്കൊടുവിൽ ആഹ്ലാദ ത്തിന്റെ തിരയിളക്കം...😄 എട്ടു മണിക്ക് എത്തിച്ചേരണമെന്ന് പറഞ്ഞിരുന്നതുകൊണ്ട് വളരെ നേരത്തെ വീട്ടിൽനിന്നിറങ്ങി. 7:05 നു ഗേറ്റിനു മുന്നിൽ🤭😆😉 എന്നും തെയോഫിലോസിലേക്കല്ലേ കേറുന്നത്, അതുകൊണ്ട് ഇന്ന് തൊട്ട് എതിർവശത്തേക്കായി യാത്ര... കൂട്ടുകാരും എത്തിയശേഷം കൃത്യസമയത്ത് തന്നെ സ്കൂളിലേക്ക് പ്രവേശിച്ചു. അതിമനോഹരമായ വിദ്യാലയം. സ്നേഹനിധികളായ അധ്യാപകർ... പ്രിൻസിപ്പലിനെ കണ്ടതിനുശേഷം കുറച്ചുപേർ ഓൺലൈൻക്ലാസ് കാണാനും മറ്റുള്ളവർ പരീക്ഷാ ഡ്യൂട്ടിക്കും പോയി. പരീക്ഷാഹാളിൽ ഇരുന്ന് ഉത്തരങ്ങൾ എഴുതിക്കൂട്ടിയ അനുഭവങ്ങളിൽനിന്ന് എത്രയോ വ്യത്യസ്തമാണ് മുഴുവൻ സമയം നിന്നുകൊണ്ട് പരീക്ഷ നടത്തുന്നത്. വേറിട്ട അനുഭവം തന്നെയായിരുന്നു അത്. കുട്ടികളുടെ ഓരോ രീതികളും നിരീക്ഷിക്കാൻ സാധിച്ചു. കൊതിയോടെ കാത്തിരുന്ന "ടീച്ചറേ... " എന്ന വിളി ആവശ്യത്തിൽ ഉപരി ഇന്ന് കിട്ടി. അധ്യാപകരും കുട്ടികളും എല്ലാം

പുതിയ യൂണിയനും പുതുമയുള്ള ചുമതലകളും...... 🤔😊😆

Image
പുതിയ യൂണിയനും പുതുമയുള്ള ചുമതലകളും.. 🤔😊😆 ദിവസം 41(08/03/2021) പ്രാർഥനയോടെ ആരംഭിച്ച അനുഗ്രഹിക്കപ്പെട്ട ദിനം. പേഴ്സണാലിറ്റിയെ കുറിച്ച് ജിബി ടീച്ചർ പറഞ്ഞു തന്ന ഓരോ കാര്യങ്ങളും മനസ്സിനെ സ്പർശിച്ചു. ഓപ്ഷണൽ ക്ലാസ്സിൽ നിന്ന് ലഭിച്ച അറിവുകളും അനുഭവങ്ങളും ചിന്തനീയങ്ങളായി തീർന്നു. ഉച്ചയ്ക്ക് ശേഷം ജോജു സാറിന്റെ ക്ലാസ്സ്‌ ഉണ്ടായിരുന്നു. Praacticum എന്ന ദൗത്യം നമ്മിലേക്ക്‌ കൂടുതൽ ആഴത്തിൽ എത്തിക്കാൻ ശ്രമിക്കുകയാണ് സാർ. പിന്നീടുള്ള സമയം എന്താ നടന്നതെന്ന് അറിയോ? കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് 😳അതിൽ ഞാൻ ആരെന്ന് അറിയാമോ? മാഗസിൻ എഡിറ്റർ 🤭🤗☺️പ്രവർത്തിച്ചു പരിചയം ഒന്നുമില്ല. പക്ഷേ, പരാജയപ്പെടില്ല എന്ന വിശ്വാസം ഉണ്ട്. അങ്ങനെ ഇരുന്നപ്പോഴാ MEd ലെ ഒരു ചേട്ടൻ പറയുന്നത്, ഒരു റെസ്റ്റും കിട്ടാത്ത പണിയാണ് ഇതെന്ന്. ഒരുപാട് കഷ്ടപ്പെടണം എന്നറിയാം. പക്ഷേ, ഇത്രേം പ്രതീക്ഷിച്ചില്ല. സാരമില്ല, ദൈവം നോക്കിക്കോളും. അല്ലേ? 🤗 പുതിയ കോളേജ് യൂണിയന്റെ എല്ലാ ഭാരവാഹികൾക്കും ഊർജസ്വലരായി പ്രവർത്തിക്കാൻ കഴിയട്ടെ !... സർവശക്തൻ അനുഗ്രഹിക്കട്ടെ !....  നാളെ സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാം തുടങ്ങുകയാണ്. ഞാൻ കോളേജിന് നേരെ എതിർവശം സ

പ്രതീക്ഷിക്കാതെ വന്ന അതിഥി😄🤗💖

Image
ദാ വന്നു... സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാം🤔🤫🤭 ദിവസം 40 (05/03/2021) പ്രാർത്ഥനയോടുകൂടി ആരംഭിച്ച ഒരു നല്ല ദിവസം. ഇന്നലെ നടത്തിയ ഡെമോൺസ്ട്രേഷൻ ക്ലാസ്സുകളുടെ തുടർച്ചയായിരുന്നു ഇന്ന്. വളരെ ഗംഭീരമായി ചേച്ചിമാർ ക്ലാസെടുത്തു. സ്കൂൾ കുട്ടികളെപോലെ ശ്രദ്ധിച്ചും ഉത്തരം പറഞ്ഞും ഉച്ചവരെ സമയം പോയത് അറിഞ്ഞതേയില്ല. സ്കൂളിൽ നമുക്ക് ലഭിച്ചിട്ടുള്ളതിനേക്കാൾ മികവുറ്റതായി ക്ലാസ്സുകൾ കണ്ടപ്പോൾ എത്രത്തോളം മാറ്റമാണ് സ്കൂളുകളിലെ പഠനരീതികൾക്ക് സംഭവിച്ചത് എന്ന് ചിന്തിച്ചു. നമ്മളും ഇങ്ങനെ പോകുന്നത് ഓർത്ത് ഇരുന്നപ്പോഴാണ് ഉച്ചയ്ക്ക് ശേഷം ചില സംഭവവികാസങ്ങൾ ഉണ്ടായത്. നമ്മുടെ കോളേജിന്റെ ലൈബ്രറിയെകുറിച്ചും അതിന്റെ ഉപയോഗ സാധ്യതകളെക്കുറിച്ചും ലൈബ്രേറിയൻ ആയ രഞ്ജിനി ചേച്ചി വളരെ വ്യക്തമായി മനസ്സിലാക്കി തന്ന സെഷൻ അവസാനിച്ചതിന് ശേഷമാണ് അത് സംഭവിച്ചത്🙄🤔🧐😳  നമ്മുടെ സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാം ഈ വരുന്ന 9,10 തീയതികളിൽ നടക്കുകയാണ്. എനിക്കും ശില്പയ്ക്കും കിട്ടിയത് സർവോദയ വിദ്യാലയമാണ്. നമ്മുടെ കോളേജിന്റെ തൊട്ട് എതിർവശം.🤫🤭😎  മൂന്നു മണിക്ക് വിശുദ്ധ കുർബാന ഉണ്ടായിരുന്നെങ്കിലും എനിക്ക് പങ്കെടുക്കാൻ സാധിച്ചില്ല.😭😭😭😭  അടുത്തമാസം എന്തായ

അദ്ധ്യാപനം എന്ന കല🤗💕

Image
അദ്ധ്യാപനം എന്ന കല ദിവസം 39 (04/03/2021) മൈക്രോ ടീച്ചിങ് കഴിഞ്ഞ് ഇനി എന്താണ് എന്ന് പ്രതീക്ഷിച്ചിരുന്ന സമയത്താണ് സീനിയേഴ്സിന്റെ ഡെമോ ക്ലാസ്സ് ലഭിച്ചത്. വേറിട്ട അനുഭവമായിരുന്നു അത്. നമ്മുടെ ചേച്ചിമാർ അതിഗംഭീരമായി ക്ലാസ് എടുത്തു. സ്കൂൾ കാലഘട്ടത്തിലെ എല്ലാ അധ്യാപകരെയും അനുഭവങ്ങളെയും ഓർത്തോർത്ത് എടുക്കുകയായിരുന്നു ഇന്ന്. വീണ്ടും എട്ടാം ക്ലാസിലേക്ക് ഒരു തിരിച്ചുപോക്ക്... തുടർന്നുള്ള ഡെമോ ക്ലാസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്... 😃🤗  അടുത്തവർഷം ഞങ്ങളും ഇതുപോലെ അദ്ധ്യാപികയുടെ കുപ്പായമണിഞ്ഞ് വിദ്യാർത്ഥികളുടെ മുന്നിൽ നിൽക്കുന്നത് സ്വപ്നം കാണുന്നുണ്ട്... ആ സ്വപ്നത്തിലേക്ക് എത്തിച്ചേരാൻ അധ്യാപകർ സഹായിക്കുന്നത് പോലെ നമ്മുടെ ചേച്ചിമാരും ഒപ്പം ഉണ്ട് എന്നത് അഭിമാനവും ആനന്ദവും നൽകുന്നുണ്ട്.   അധ്യാപനം എന്നത് ശാസ്ത്രീയമായ തലങ്ങളിലൂടെ കടന്നു പോകുന്നുണ്ടെങ്കിലും അതൊരു കല കൂടിയാണെന്ന അഭിപ്രായമാണ് എനിക്കുള്ളത്.  കലയുടെ ആ ശ്രീകോവിലിൽ തലയുയർത്തി നിൽക്കാൻ ഇവിടെ നിന്നും ലഭിക്കുന്ന പാഠങ്ങൾ സഹായകമാകും എന്ന് പൂർണ്ണമായും പ്രതീക്ഷിക്കുന്നു.   സയൻസ് വിഭാഗം സംഘടിപ്പിച്ച ശാസ്ത്ര ദിനത്തോടനുബന്ധിച്ച അതിമന