പൂരം കൊടിയേറി മക്കളേ.... 🎊🎉🎊🎉🎊🎉😄💜💚🧡
പൂരം കൊടിയേറി മക്കളേ.... 🎊🎉🎊🎉🎊🎉😄💜💚🧡
ദിവസം 52 (24/03/2021)
നിസർഗയുടെ പ്രയാണം ഔദ്യോഗികമായി ഇന്ന് ആരംഭിച്ചു. ഒരുപാട് വിദ്യാർത്ഥികളുടെ പ്രയത്നവും എല്ലാ അധ്യാപകരുടെയും പ്രത്യേകിച്ച് ബെനഡിക്ട് സാറിന്റെയും പ്രോത്സാഹനങ്ങളും ഏറ്റുവാങ്ങിക്കൊണ്ട് പ്രതീക്ഷിച്ചതിലും മനോഹരമായി യൂണിയൻ ഉദ്ഘാടനം നിർവഹിക്കപ്പെട്ടു. നമ്മുടെ ബർസാർ അച്ചൻ ഉൾപ്പെടെ പങ്കെടുത്ത പരിപാടിയിൽ ബഹുമാനപ്പെട്ട രാജൻ വർഗീസ് സാറും സിനിമാതാരം നയനയും വിശിഷ്ട വ്യക്തികൾ ആയിരുന്നു. ഹൃദയത്തെ സ്പർശിച്ച ചിന്തകൾ കൊണ്ടും അടിപൊളി ഡാൻസും ഇമ്പമാർന്ന പാട്ടുകളും തട്ടുപൊളിപ്പൻ ഡബ്സ്മാഷും കൊണ്ട് തകർത്തു വാരിയ ഒരു കളർ ദിവസം...
ഐക്യവും സൗഹൃദവും അർപ്പണമനോഭാവവും ഒന്നു പോലെ ഇഴുകി ചേർന്ന ഇന്നത്തെ ദിവസം ഒരിക്കലും ഓർമ്മയിൽ നിന്നും മായില്ല.🤗😄😃
ഏകയാനയും നിസർഗയും ഒന്നിച്ചു ചേർന്നപ്പോൾ പ്രതീക്ഷിക്കാവുന്നതിലുപരി ആഘോഷത്തിന്റെ ജയഭേരി മുഴങ്ങുക യായിരുന്നു.
ഇതുക്കും മേലെ എടുത്തു പറയേണ്ടത് അധ്യാപകരുടെ തകർപ്പൻ പരിപാടിയായിരുന്നു. നമ്മുടെ കോളേജിന്റെ താരജോഡികളായ ജോജു സാറും സാറിന്റെ സ്വന്തം ദീപ്തി ടീച്ചറും അഭിനയിച്ചും ഡാൻസ് ചെയ്തും വേറെ ലെവൽ ആയി. ഇപ്പോൾ പണ്ടത്തേതിനേക്കാൾ അവരുടെ രണ്ടുപേരുടെയും ഫാൻ ആയി മാറി ഞാൻ. 😄😎🤗
പ്രിൻസിപ്പലും എല്ലാ അധ്യാപകരും ഒന്നിച്ച് ഐക്യത്തോടെ നമുക്കുവേണ്ടി നമ്മോടൊപ്പം ചേർന്ന് ഈ ഉത്സവ ദിനം കളർ ആക്കി... ഇതാണ് MTTC... പ്രതീക്ഷകൾക്കുമപ്പുറം നമ്മെ കൊണ്ടെത്തിക്കുന്ന സ്വർഗ്ഗം💖💕💞
Comments
Post a Comment