പിറന്നാൾ ദിനം...🎂🎂🎂🍫🍫🍫💖💞

പിറന്നാൾ ദിനം...🎂🎂🎂🍫🍫🍫💕💞

ഇന്ന് മെയ് 20. എന്നെ സംബന്ധിച്ച് വളരെ പ്രത്യേകതയുള്ള ദിനം. എന്റെ അമ്മയുടെ ജന്മദിനം. മാതൃദിനത്തിനും മറ്റ് പ്രത്യേക അവസരങ്ങളിലും മാത്രം ഒതുക്കാവുന്നതല്ലല്ലോ അമ്മയുടെ മഹത്വം. എന്റെ ഓരോ നിമിഷങ്ങളിലും അമ്മ ഒപ്പമുണ്ട്. സത്യം പറഞ്ഞാൽ പഠിക്കാൻ പോകുമ്പോൾ മാത്രമാണ് എന്നോടൊപ്പം അമ്മ ഇല്ലാത്തത്. എവിടെപ്പോയാലും അമ്മ കൂടെയുണ്ടാകും. അത് എന്നോടുള്ള വിശ്വാസക്കുറവ് കൊണ്ടല്ല, ഒറ്റ മകൾ ആയതുകൊണ്ട് തന്നെ അത്രത്തോളം വാത്സല്യവും കരുതലും അച്ഛനും അമ്മയ്ക്കും ഉണ്ട്. "നിനക്ക് ഒറ്റയ്ക്ക് വന്നു കൂടെ? എന്തിനാ അമ്മയെ ബുദ്ധിമുട്ടിക്കുന്നത്?"-ഇങ്ങനെ നിരവധി ചോദ്യങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. അതൊന്നും ഞാൻ ശ്രദ്ധിക്കുന്നില്ല. ഒരു സമ്മാനം കിട്ടിയാൽ അത് ആദ്യം അമ്മയുടെ കയ്യിൽ കൊണ്ടു കൊടുക്കുമ്പോൾ കിട്ടുന്ന പുഞ്ചിരിയാണ് എന്റെ ഏറ്റവും വലിയ പ്രേരകശക്തി.
 അമ്മയുടെ ജന്മദിനം ആഘോഷിക്കാൻ സ്റ്റാറ്റസ് ഇടാൻ കയറിയപ്പോഴാണ് ഇന്ന് ഒരു പിറന്നാൾദിനം തന്നെ എന്ന് മനസ്സിലായത്. എന്റെ സുഹൃത്തുക്കളായ ശില്പയുടെയും വിസ്മയയുടെയും അമ്മമാരുടെ പിറന്നാൾ ഇന്നേ ദിവസമാണ്.😘 മലയാളംകാർക്ക് ഇന്നാണ് മദേഴ്സ് ഡേ.😉 എന്റെ കൂട്ടുകാരായ ദേവികയും പ്രിയങ്കയും ഇന്നത്തെ പിറന്നാൾ താരങ്ങൾ തന്നെ. രേഷ്മയുടെ അച്ഛന്റെ പിറന്നാളും ഇന്ന്.
പ്രോത്സാഹനവും സ്നേഹവും പ്രചോദനവും ആവോളം നൽകുന്ന പ്രിയബഹുമാനപ്പെട്ട ജോജു സാറിന്റെ പിറന്നാളാണ് മറ്റൊരു പ്രത്യേകത.
പിറന്നാളുകൾ കൊണ്ട് നിറഞ്ഞ മനോഹരമായ ഒരു ദിനം...
ജോജു സാറിന്റെയും ആൻസി ടീച്ചറിന്റെയും ക്ലാസുകൾ കഴിഞ്ഞ് ഒരല്പം മധുരം കൂടി കഴിച്ചപ്പോൾ ഇന്നത്തെ ദിവസം ഡബിൾ OK.☺️
എന്റെ മനസ്സിൽ തോന്നിയ ഒരു ചിന്ത കൂടി പങ്കുവയ്ക്കാം : 
✨️💜✨️💜✨️💜✨️💜✨️💜✨️💜✨️💜✨️



Comments

Post a Comment

Popular posts from this blog

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷

ദിവ്യകാരുണ്യമായ് ഉള്ളിൽ വാ എന്നീശോയേ.... 🌷🌷🌷

AICUF സെക്രട്ടറി😃ആത്മീയശക്തിക്കായി,ഒന്നിച്ച് ഒരു മനസ്സോടെ... 💜💜💜