Posts

Showing posts from January, 2022

എന്തോ ഒരു ഉന്മേഷക്കുറവ്...😐🤕

Image
എന്തോ ഒരു ഉന്മേഷക്കുറവ്...😐🤕 12/01/2022 - ബുധൻ  ഇന്നും പതിവുപോലെ വളരെ നേരത്തെ സ്കൂളിൽ എത്തിച്ചേർന്നു. എന്താണെന്നറിയില്ല, രാവിലെ മുതലേ ഒരു ഉന്മേഷക്കുറവ്. അതൊന്നും വകവെക്കാതെ ആദ്യത്തെ പീരീഡ് തന്നെ ക്ലാസ്സിൽ കേറി പഠിപ്പിച്ചു. 12 കുട്ടികൾ ഉണ്ടായിരുന്നു. പഠിപ്പിച്ചതിൽ വലിയ അപാകതയൊന്നും തോന്നിയില്ല, അത്യാവശ്യം തൃപ്തി ഉണ്ട് താനും. എന്റെ സുഹൃത്തുക്കളായ ആരതി, കവിത എന്നിവർ ക്ലാസ്സ്‌ നിരീക്ഷിക്കാൻ എത്തി. അവർ ചില നിർദ്ദേശങ്ങളൊക്കെ നൽകി. വരും ദിവസങ്ങളിൽ അതെല്ലാം ശ്രദ്ധിച്ച് ക്ലാസ്സ്‌ മെച്ചപ്പെടുത്തും.😊 രണ്ടാമത്തെ പീരീഡ് ആരതിയുടെ ക്ലാസ്സ്‌ നിരീക്ഷിച്ചു. ഉഷ ടീച്ചർ അതിനിടയിൽ കവിത ചൊല്ലിക്കേൾപ്പിച്ചത് വലിയൊരു പ്രചോദനം ആയി. ഒരു രക്ഷ ഇല്ല, കിടിലം...തുടർന്നുള്ള ക്ലാസ്സിൽ നഥാനിയേൽ സാർ ഒബ്സർവേഷന് എത്തിച്ചേർന്നു. ക്ലാസ്സ് കഴിഞ്ഞ് റെക്കോർഡും ചാർട്ടും സൈൻ ചെയ്ത ശേഷം മടങ്ങി. അടുത്ത ദിവസങ്ങളിലെ ക്ലാസുകളെ സംബന്ധിച്ച് അനീഷ് സാറുമായി ചർച്ച ചെയ്തശേഷം ഉച്ചഭക്ഷണവും കഴിഞ്ഞ് ഇന്നത്തെ ദിവസം സ്കൂളിനോട്‌ ടാറ്റ പറഞ്ഞു😁 ഇപ്പോഴും രാവിലെ തുടങ്ങിയ ആ ഉന്മേഷക്കുറവ് മാറിയിട്ടില്ല😑നോക്കാം, ok ആകും...😌 നല്ല നാളേക്ക

പഠിപ്പിച്ചും പഠിച്ചും വിളമ്പിയും ഒരു നാൾ...👩‍🏫✍️🍛

Image
പഠിപ്പിച്ചും പഠിച്ചും  വിളമ്പിയും ഒരു നാൾ...👩‍🏫✍️🍛 11/01/2022 - ചൊവ്വ  പതിവുപോലെ ഇന്നും വളരെ നേരത്തെ സ്കൂളിൽ എത്തിച്ചേർന്നു. ആദ്യത്തെ പിരീഡ് എനിക്ക് ക്ലാസ് ഉണ്ടായിരുന്നു. കീറിപ്പൊളിഞ്ഞ ചകലാസ് എന്ന ചെറുകഥ ഇന്ന് പഠിപ്പിച്ചു തീർത്തു.😊 നാളെ രാവിലെ പുതിയ പാഠമാണ് പഠിപ്പിക്കേണ്ടത്. മൂന്നാമത്തെ പിരീഡ് പിയർ ഒബ്സർവേഷനായി വിനിയോഗിച്ചു. പ്രിയ സുഹൃത്ത് നിഖിലിന്റെ ക്ലാസ് വളരെ ഹൃദ്യമായിരുന്നു. സ്കൂൾ ക്ലാസുകളിൽ പഠിച്ച കാലത്തെ ഓർമ്മകളിലേക്ക് ആ നിമിഷങ്ങൾ സഞ്ചരിച്ചു. കുട്ടികളെ മനസ്സിലാക്കി പഠിപ്പിക്കുന്ന ഒരു നല്ല അധ്യാപകനെ ആണ് എന്റെ സുഹൃത്തിൽ കാണാൻ സാധിച്ചത്. വരുംദിവസങ്ങളിൽ മറ്റു സുഹൃത്തുക്കളുടെയും ക്ലാസുകൾ കാണണം. എന്റെ ക്ലാസ് കാണാനും ആരെങ്കിലുമൊക്കെ വരും🤭🙈 ഉച്ചയ്ക്ക് പതിവിനു വിപരീതമായി ഒരു പുതിയ പണി കൂടി ചെയ്തു - ഭക്ഷണം വിളമ്പുക. യഥാർത്ഥത്തിൽ അതൊരു പണി ആയി തോന്നിയില്ല. മറിച്ച്, വലിയൊരു ആത്മസംതൃപ്തി ആ സമയം ലഭിച്ചു.  നാളേക്കുള്ള ഒരുക്കങ്ങളുമായി സമയമിതാ ഓടി പോവുകയാണ്....ഞാനും കൂടെ ഓടുന്നു...🏃‍♀️👋👍

അദ്ധ്യാപനത്തിന്റെ രണ്ടാം വാരത്തിലേക്ക്...👩‍🏫

Image
അദ്ധ്യാപനത്തിന്റെ രണ്ടാം വാരത്തിലേക്ക്...👩‍🏫 10/01/2022 - തിങ്കൾ   ഇന്ന് അദ്ധ്യാപനത്തിന്റെ രണ്ടാം വാരത്തിലേക്ക് പ്രവേശിച്ചു. ആദ്യത്തെ ദിവസം കുട്ടികളുമായി സംവദിക്കാൻ സാധിച്ചു. പരിണാമങ്ങൾക്ക് വിധേയമായിരിക്കുന്ന വിദ്യാലയ അന്തരീക്ഷത്തെ മനസ്സിലാക്കാൻ അത് സഹായിച്ചു. മലയാളം മീഡിയം ഒമ്പതാം ക്ലാസിലെ കുട്ടികളുമായാണ് ഒന്നര മണിക്കൂർ സമയം ചെലവഴിച്ചത്. അടുത്ത ദിവസം അതായത് വെള്ളിയാഴ്ച ആദ്യത്തെ ക്ലാസ്സ് ലഭിച്ചു. 9Aലെ 17 കുട്ടികൾക്കു മുന്നിൽ അധ്യാപികയായി മാറിയപ്പോൾ, അവരുടെ "ടീച്ചർ" എന്ന വിളി കേട്ടപ്പോൾ അതുവരെ ലഭിക്കാത്ത പുതിയൊരു സംതൃപ്തി മനസ്സിൽ ഉണർന്നു. ഇന്ന് എനിക്ക് ക്ലാസ് ഇല്ലാത്ത ദിവസമായിരുന്നു. എന്റെ സുഹൃത്ത് ആരതിയുടെ ക്ലാസ്സ് വീക്ഷിക്കാനും അഭിപ്രായം രേഖപ്പെടുത്താനും സാധിച്ചു. നാളെ ആദ്യത്തെ പിരീഡ് ആണ് എനിക്ക് കിട്ടിയിരിക്കുന്നത്. ആവശ്യമുള്ള തയ്യാറെടുപ്പുകളോടെ നാളെക്കായി ഒരുങ്ങുകയാണ്... ഏവർക്കും നല്ല അധ്യാപന ദിനങ്ങൾ ആശംസിക്കുന്നു...😊👍✨️

നാളെയാണ് സുഹൃത്തുക്കളേ കാത്തിരുന്ന നാൾ...👩‍🏫✨️

Image
നാളെയാണ് സുഹൃത്തുക്കളേ കാത്തിരുന്ന നാൾ...👩‍🏫✨️ നാളെ മുതൽ ടീച്ചിംഗ് പ്രാക്ടീസ് ആരംഭിക്കുകയാണ്... ബി എഡ് പഠനത്തിന്റെ ലോകത്തേക്ക് കടന്നു വന്നപ്പോൾ ആദ്യം മനസ്സിൽ വന്നതും ആഗ്രഹിച്ചതും ഈ നാളുകളെക്കുറിച്ച് തന്നെയാണ്. ഇത്തിരി ആശങ്കകളും ഒത്തിരി പ്രതീക്ഷകളുമായി ഞാനും എന്റെ സുഹൃത്തുക്കളും നാളെ മുതൽ അധ്യാപകരുടെ കുപ്പായമണിയുന്നു...😊  എല്ലാവരുടെയും മനസ്സിൽ ഇപ്പോൾ ഒരേ ഒരു സംഖ്യയാണ് ഉള്ളത്. - 40🙊  40 ലെസ്സൺപ്ലാൻ വേണം, പക്ഷേ 40 ക്ലാസ്സ് കിട്ടുമോന്ന് ഒരുറപ്പുമില്ല.😐 എന്തായാലും ഒരുക്കങ്ങളോടെ, പ്രാർത്ഥനയോടെ ഞങ്ങൾ തുടങ്ങുകയാണ്... ഫെബ്രുവരി11 വരെ നീളുന്ന പരിശീലനങ്ങളുടെ,  പരീക്ഷണങ്ങളുടെ, അധ്യാപനത്തിന്റെയും പഠനത്തിന്റെയും അധ്വാനത്തിന്റെയും നാളുകൾ... എന്റെ എല്ലാ സുഹൃത്തുക്കൾക്കും വിജയാശംസകൾ...👩‍🏫✨️💕n