അദ്ധ്യാപനത്തിന്റെ രണ്ടാം വാരത്തിലേക്ക്...👩‍🏫

അദ്ധ്യാപനത്തിന്റെ രണ്ടാം വാരത്തിലേക്ക്...👩‍🏫

10/01/2022 - തിങ്കൾ 
 ഇന്ന് അദ്ധ്യാപനത്തിന്റെ രണ്ടാം വാരത്തിലേക്ക് പ്രവേശിച്ചു. ആദ്യത്തെ ദിവസം കുട്ടികളുമായി സംവദിക്കാൻ സാധിച്ചു. പരിണാമങ്ങൾക്ക് വിധേയമായിരിക്കുന്ന വിദ്യാലയ അന്തരീക്ഷത്തെ മനസ്സിലാക്കാൻ അത് സഹായിച്ചു. മലയാളം മീഡിയം ഒമ്പതാം ക്ലാസിലെ കുട്ടികളുമായാണ് ഒന്നര മണിക്കൂർ സമയം ചെലവഴിച്ചത്. അടുത്ത ദിവസം അതായത് വെള്ളിയാഴ്ച ആദ്യത്തെ ക്ലാസ്സ് ലഭിച്ചു. 9Aലെ 17 കുട്ടികൾക്കു മുന്നിൽ അധ്യാപികയായി മാറിയപ്പോൾ, അവരുടെ "ടീച്ചർ" എന്ന വിളി കേട്ടപ്പോൾ അതുവരെ ലഭിക്കാത്ത പുതിയൊരു സംതൃപ്തി മനസ്സിൽ ഉണർന്നു.
ഇന്ന് എനിക്ക് ക്ലാസ് ഇല്ലാത്ത ദിവസമായിരുന്നു. എന്റെ സുഹൃത്ത് ആരതിയുടെ ക്ലാസ്സ് വീക്ഷിക്കാനും അഭിപ്രായം രേഖപ്പെടുത്താനും സാധിച്ചു. നാളെ ആദ്യത്തെ പിരീഡ് ആണ് എനിക്ക് കിട്ടിയിരിക്കുന്നത്. ആവശ്യമുള്ള തയ്യാറെടുപ്പുകളോടെ നാളെക്കായി ഒരുങ്ങുകയാണ്... ഏവർക്കും നല്ല അധ്യാപന ദിനങ്ങൾ ആശംസിക്കുന്നു...😊👍✨️

Comments

Popular posts from this blog

സ്കൂളിലേക്ക് ഒരു മടക്കയാത്ര.... 🤗😎😃

ഒരു ആശയഭൂപടത്തിന്റെ പണിപ്പുരയിൽ...😎

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷