Posts

Showing posts from December, 2021

ഓർമ്മയിൽ ചേർത്തുവയ്ക്കാൻ ഒരു അടിപൊളി ക്രിസ്മസ് ആഘോഷം...🎅💃🎂✨️🤗❤️

Image
ഓർമ്മയിൽ ചേർത്തുവയ്ക്കാൻ ഒരു അടിപൊളി ക്രിസ്മസ് ആഘോഷം...🎅💃🎂✨️🤗❤️ 23/12/2021 - വ്യാഴം  ജീവിതത്തിലൊരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിവസം കൂടി...പാട്ടും നൃത്തവും മധുരവും കൂടിക്കലർന്ന ഒരൊന്നൊന്നര ദിവസം... ഉണ്ണീശോയ്ക്ക് സ്തുതി പാടാൻ മാലാഖമാർ എന്നപോലെ മ്മളും അങ്ങടിറങ്ങി...😉 സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സ്നേഹൈക്യത്തിന്റെയും ക്രിസ്മസ് കാലം ഇരുകരങ്ങളും നീട്ടി, നിറഞ്ഞ മനസ്സോടെ വരവേറ്റത് ഇന്നാണ്...❤️  അതൊക്കെ അവിടെ നിൽക്കട്ടെ, റെക്കോർഡ് കിട്ടിയിട്ടുണ്ട്. 📕📚📝 ഇനി എഴുത്തിന്റെ നാളുകൾ... ഒരു നല്ല അധ്യാപിക ആകാൻ ഇനിയും പരിശ്രമങ്ങൾ ഏറെ വേണ്ടിയിരിക്കുന്നു... എന്റെ എല്ലാ കൂട്ടുകാർക്കും ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും ആശംസകൾ നേരുന്നു.... എല്ലാ പ്രയത്നങ്ങളും പൂവണിയട്ടെ... എല്ലാ ആഗ്രഹങ്ങളും സഫലമാകട്ടെ...😊👍💕

NAAC കഴിഞ്ഞു...ഇനി ക്രിസ്മസ് കാലം...👩‍🏫🎅🤶✨️

Image
NAAC  കഴിഞ്ഞു...ഇനി ക്രിസ്മസ് കാലം...👩‍🏫🎅🤶✨️ NAAC ന്റെ തിരക്കുകൾ കഴിഞ്ഞ് ഒരു ആശ്വാസത്തിൽ ഇരുന്നപ്പോഴാ ടീച്ചിംഗ് പ്രാക്ടീസിന്റെ കാര്യം അറിഞ്ഞത്. എവിടെ ആയിരിക്കുംന്നുള്ള ആശങ്ക ഉണ്ടായിരുന്നു. പേരൂർക്കട ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ആണ് എനിക്ക് കിട്ടിയത്. നല്ല വിദ്യാലയം...നല്ല അദ്ധ്യാപകർ...നല്ല അന്തരീക്ഷം...🤗കൂട്ടിന് 10 പേരുണ്ട്. അതിൽ എന്റെ കൂടെ ആരതിയും കവിതയും ഒപ്പമുണ്ട് 😎ജനുവരി 5 മുതൽ ഫെബ്രുവരി 11വരെ ടീച്ചർ വിളി കേൾക്കാം എന്ന പ്രതീക്ഷയിൽ, ചെയ്തുതീർക്കേണ്ട ജോലികളെകുറിച്ചുള്ള തലപുകച്ചിലിൽ...😁🤯😉 

പാതി വഴി പിന്നിട്ടപ്പോൾ...😍😐😊

Image
പാതി വഴി പിന്നിട്ടപ്പോൾ...😍😐😊 20/12/2021 തിങ്കൾ  പഠനത്തിന്റെ പാതിവഴി പിന്നിട്ടപ്പോൾ വലിയ ഒരു ആശ്വാസം തോന്നുന്നു. പക്ഷേ, ഇനിയും മുന്നിൽ കർമ്മോത്സുകമാകേണ്ട ദിനങ്ങൾ ഏറെയാണ്.NAAC വിസിറ്റിന് ശേഷം പുതിയൊരു വാരം ആരംഭിക്കുന്നു. ടീച്ചിംഗ് പ്രാക്ടീസിന് പോകേണ്ട വിദ്യാലയം ഏതെന്ന് ഇന്നറിയാം.  അടിച്ചുപൊളി സമയങ്ങൾ over...ഇനി ഒന്ന് സീരിയസ് ആകാം🤭 പ്രതീക്ഷകളോടെ പുതിയ കാൽവെയ്പ്പ്...😍😎👍 സ്വപ്നവും ലക്ഷ്യവും തമ്മിൽ ഒരേയൊരു വ്യത്യാസമേയുള്ളൂ...സ്വപ്നത്തിന് ബുദ്ധിമുട്ടില്ലാതെ ഉറങ്ങണം...ലക്ഷ്യത്തിന് ഉറങ്ങാതെ  ബുദ്ധിമുട്ടണം...സ്വപ്‌നങ്ങൾക്കായി ഉറങ്ങുക...ലക്ഷ്യങ്ങൾക്കായി ഉണരുക....✨️💕💫