Posts

Showing posts from February, 2021

ഭക്തിയും വിശുദ്ധിയും നിറയട്ടെ... കോവിഡ് തകരട്ടെ..... 🤗🌷💞

Image
കോവിഡിനെ തുരത്താം... സംസ്കാരം വീണ്ടെടുക്കാം... കോവിഡ് എന്ന മഹാവ്യാധി നമ്മുടെ ജീവിതത്തെ വളരെയധികം ബാധിച്ചിരിക്കുകയാണല്ലോ. വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ എല്ലാ മേഖലകളെയും അത് ഹാനികരമായി കീഴ്പ്പെടുത്തിയിരിക്കുന്നു. നമ്മുടെ സാംസ്കാരിക മണ്ഡലത്തിലും കോവിഡിന്റെ ഭീകരത നിഴലിച്ചു നിൽക്കുകയാണ്. മലയാളിയുടെ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകങ്ങളിൽ ഒന്നാണ് ഉത്സവാഘോഷങ്ങൾ. ആൾക്കൂട്ടവും താളമേളഘോഷങ്ങളും കൊണ്ട് ആനന്ദപൂർണ്ണമായ അത്തരം നാളുകൾ ഇന്ന് ഓർമ്മയായി തീർന്നിരിക്കുന്നു.    ഇന്ന് ആറ്റുകാൽ പൊങ്കാല .ഭക്തിയുടേയും വിശുദ്ധിയുടെയും നിറവിൽ അനന്തപുരിയുടെ മക്കൾ ഒന്നുപോലെ ആഘോഷിക്കുന്ന ഉത്സവം. കേരളത്തിനു പുറത്തു നിന്നു പോലും ഭക്തരെത്തി പൊങ്കാല അർപ്പിക്കുന്നത് അനന്തപുരിക്ക് അഭിമാനം തന്നെയായിരുന്നു. കൊടുംവേനലിനെ വകവയ്ക്കാതെ,  തീയും പുകയും നിറഞ്ഞ അന്തരീക്ഷത്തിൽ ലക്ഷക്കണക്കിന് സ്ത്രീജനങ്ങൾ തങ്ങളുടെ പ്രാർത്ഥനകളും വേദനകളും അവരുടെ ദേവിക്ക് മുന്നിൽ സമർപ്പിക്കുന്ന പുണ്യദിനം. എന്നാൽ ഇന്ന് തങ്ങളുടെ വീട്ടുമുറ്റത്ത് അവർ പൊങ്കാല അർപ്പിക്കുമ്പോൾ ഭക്തിയുടെ നിറവ് ഉണ്ടെങ്കിലും സാംസ്കാരിക പൊലിമയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെടാതെ പോകുന്നു. 

പണിമുടക്ക്, പഠിത്തംമുടക്ക് 😭😭😭

Image
പണിമുടക്ക്, പഠിത്തംമുടക്ക് 😢😭😔  ദിവസം 32 (23/02/2021)  പണിമുടക്ക് ദിവസമായ ഇന്ന് കോളേജിൽ വരാൻ സാധിച്ചില്ല. ഈ റൂട്ടിൽ ബസ്സ് ഒന്നുമില്ല😢 എല്ലാവരും പഠിപ്പിച്ചു എന്ന് അറിഞ്ഞു. ഇനി അതെല്ലാം എഴുതി എടുക്കണം☺️ ജനജീവിതത്തെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ ഇത്തരം സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടാതിരിക്കുകയാണ് വേണ്ടത്. ഇനിയും എന്തൊക്കെ മാറേണ്ടിയിരിക്കുന്നു...ആ, എന്തായാലും വന്നതല്ലേ. ഒരു ശുഭചിന്ത പറഞ്ഞേക്കാം...  "മരക്കൊമ്പിലിരിക്കുന്ന പക്ഷി ആ മരക്കൊമ്പ് തകരുമോ എന്നോർത്ത് ഭയക്കാറില്ല. കാരണം, ആ പക്ഷി ആശ്രയിക്കുന്നത് മരക്കൊമ്പിനെ അല്ല, അതിന്റെ ചിറകുകളെയാണ്..." സ്വന്തം കഴിവുകളിൽ ആശ്രയിച്ച്, അവയിൽ വിശ്വസിച്ച് മുന്നേറാൻ ശ്രമിക്കാം.... നാളെ പണിമുടക്ക് ഇല്ല, പഠിത്തം മുടക്കും ഇല്ല...😄😉 നാളെ കാണാം🤗👋

പഠനം പിടിമുറുക്കിയപ്പോൾ.... 🤯😇😆

Image
എല്ലാ വിഷയങ്ങളും ഒന്നിച്ച്... പിന്നാലെ പണിമുടക്ക്🤫 ദിവസം 31 (22/02/2021) എല്ലാ വിഷയങ്ങളും കൂടി തലയ്ക്കു ചുറ്റും തേനീച്ച പോലെ പാറി നടന്ന ദിവസം. സൈക്കോളജി, ഫിലോസഫി, മലയാളം, ടെക്നോളജി.🤯😇😄 ആദ്യത്തെ ക്ലാസ്സ്‌ ജിബി ടീച്ചറിന്റേതായിരുന്നു. നിശബ്ദമായി വളർന്ന് പൂക്കളും കനികളും നിറച്ച് പക്ഷികൾക്കും മറ്റു ജീവജാലങ്ങൾക്കും ആവാസസ്ഥാനമായി മാറുന്ന വൃക്ഷം പോലെ നിശബ്ദമായി മുന്നേറി, കഠിനാധ്വാനത്തോടെ ജീവിത വിജയം കൈവരിക്കണമെന്ന ഉദാത്തമായ ആശയത്തെ SWAN EFFECT മുൻനിർത്തി ജിബി ടീച്ചർ വ്യക്തമാക്കി തന്നു.   അധ്യാപനത്തിന്റെ വിഭിന്ന സമ്പ്രദായങ്ങളും അതിന്റെ ശ്രേണിയും വ്യക്തമാക്കിത്തന്ന ക്ലാസ് ആയിരുന്നു മായ ടീച്ചറിന്റേത്. ഓപ്ഷണൽ ക്ലാസ്സിൽ ആരതിയും ദേവികയും അതിമനോഹരമായി സെമിനാർ അവതരിപ്പിച്ചു. ദേവികയിലെ അദ്ധ്യാപികയെ അത്ഭുതത്തോടെയും അഭിമാനത്തോടെയും ആണ് നോക്കിക്കണ്ടത്.   ഉച്ചയ്ക്ക് ശേഷം ആൻസി ടീച്ചറിന്റെ ക്ലാസ്സ് ആയിരുന്നു. സൈക്കോളജി തീർത്ത് ടീച്ചർ ടെക്നോളജിയിലേക്ക് കടന്നു. 😇📱💻കമ്മ്യൂണിക്കേഷനെക്കുറിച്ചായിരുന്നു ഇന്നത്തെ ക്ലാസ്. കോൾബർഗിന്റെ സിദ്ധാന്തം എഴുതിപ്പിച്ചു. ആ പരീക്ഷ സ്വയം വിലയിരുത്താനുള്ള സാഹചര്യ

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷

Image
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള...🦀 🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀 വേദനയെ മറികടന്ന പുഞ്ചിരി "കാൻസർ വാർഡിലെ ചിരി" എന്ന പുസ്തകത്തിൽ എപ്രകാരമാണ് തെളിഞ്ഞത് എന്ന് ഒരിക്കൽ ഞാൻ എഴുതിയിരുന്നല്ലോ. വേദനയെ മറികടക്കുന്ന ആത്മവിശ്വാസം പ്രേക്ഷകരിൽ പകർന്ന മനോഹരമായ ചലച്ചിത്രമായിരുന്നു "ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള". പ്രശസ്ത എഴുത്തുകാരിയായ ചന്ദ്രമതി ടീച്ചറിന്റെ ആത്മാംശമുള്ള രചനയെയാണ് ചലച്ചിത്രമായി അനുകല്പനം ചെയ്തിരിക്കുന്നത്.   കാൻസർ എന്ന മഹാവ്യാധിയുടെ ഭീകരത പലതരത്തിലും നമ്മൾ കേട്ടിട്ടുള്ളതാണ്. എന്നാൽ ഇന്ന് അത് കേവലം ഒരസുഖം എന്ന പോലെയായി. എത്ര കീമോ കഴിഞ്ഞു, എന്തൊക്കെ മാറ്റങ്ങൾ വന്നു, വേദനയുണ്ടോ തുടങ്ങിയ കുശലാന്വേഷണങ്ങൾക്ക് ഇടം നൽകുന്ന ഒരു രോഗമെന്ന നിലയിൽ ലാഘവത്തോടെയാണ് സമൂഹം ഇന്ന് പ്രതികരിക്കുന്നത്. ഈ രോഗത്തോടും രോഗികളോടും സമൂഹം ഇടപെടുന്ന രീതിയും ശാരീരികവും മാനസികവുമായ വേദനകൾ ഏറ്റുവാങ്ങേണ്ടി വരുന്ന രോഗിയുടെ അവസ്ഥയും വളരെ വ്യക്തമായി ചിത്രീകരിക്കാൻ സംവിധായകൻ അൽത്താഫ് സലീമിന് സാധിച്ചിട്ടുണ്ട്. ശാന്തികൃഷ്ണ എന്ന നടിയുടെ ശക്തമായ തിരിച്ചുവരവ് അറിയിച്ച ചിത്രംകൂടിയാണിത്.   ഒരു കുടുംബത്

AICUF സെക്രട്ടറി😃ആത്മീയശക്തിക്കായി,ഒന്നിച്ച് ഒരു മനസ്സോടെ... 💜💜💜

Image
ദിവസം 29 (18/02/2021) MTTC യെ കൂടുതൽ അടുത്തറിയുകയാണ് ഈയിടെ. മനസ്സിനെയും ശരീരത്തെയും ശാന്തമാക്കികൊണ്ട് യോഗ ക്ലാസ്സോടെ ഇന്നത്തെ ദിവസം ആരംഭിച്ചു. റിയലിസത്തിന്റെ ചില പ്രധാന ആശയങ്ങൾ മായ ടീച്ചർ പങ്കുവെച്ചു.സൈക്കോളജിയിലെ ഒരു പാഠം ആൻസി ടീച്ചർ പൂർത്തിയാക്കി. അർച്ചന ടീച്ചർ നയിച്ച സൈക്കോളജി ക്ലാസ്സ്‌ വളരെ ഉപകാരപ്രദം ആയിരുന്നു.   ഉച്ചയ്ക്ക് ശേഷം ജിബി ടീച്ചറിന്റെ വളരെ രസകരമായ ക്ലാസ് ആയിരുന്നു. ഒരു കുട്ടിയെ പഠിക്കാൻ ഒരുക്കിയെടുക്കേണ്ടത് എപ്രകാരം ആണെന്ന് കുതിരയുടെ ഉദാഹരണം എടുത്ത് ടീച്ചർ ഭംഗിയായി സമർത്ഥിച്ചു.   ഇന്ന് ഞാനും ഒരു ക്ലബ്ബിലെ അംഗമായി. AICUFന്റെ സെക്രട്ടറിയായി എന്നെ തെരഞ്ഞെടുത്തു. ആത്മീയമായ പ്രവർത്തനങ്ങൾക്ക് ദൈവം എന്നെ ഒരുക്കുന്നതാകാം. 🤗എന്തായാലും വളരെ സന്തോഷത്തോടെ ഇന്നത്തെ ക്ലാസുകൾ അവസാനിച്ചു.  MTTC യിൽ വിടർന്ന ഈ ആമ്പൽ പോലെ സുന്ദരമാകട്ടെ MTTC യിലെ ഭാവി വാഗ്ദാനങ്ങളുടെ ജീവിതങ്ങളും.. 💜💜💜

ദൂരമേറെ... ഫലവുമേറെ..... 😄😃🤗💕

ദൂരമേറെ... ഫലവുമേറെ....😄😃🤗💕 ദിവസം 28 (17/02/2021)  കോളേജിൽ വന്നതിനുശേഷമുള്ള ആദ്യത്തെ അസംബ്ലി... എംഎഡ് സഹോദരങ്ങൾ നയിച്ച അസംബ്ലി വേറിട്ട അനുഭവമായിരുന്നു. ബെനഡിക്ട് സാർ നൽകിയ സന്ദേശം വളരെ സ്വാധീനിച്ചു. വിദ്യാഭ്യാസത്തിലൂടെ കൈ വരേണ്ട നേട്ടം ഞൊടിയിടയിൽ സംഭവിക്കുന്നതല്ല. മറിച്ച് അതിന് വളരെ സമയം വേണ്ടിവന്നേക്കാം. ചൈനീസ് മുളയെ ഇതിന് ഉത്തമ ഉദാഹരണമായി ചേർത്തു വായിച്ചപ്പോൾ ആഴത്തിൽ ചിന്തിക്കാൻ സാധിച്ചു. കുറച്ചു താമസിച്ചാലും ഉദ്ദേശിക്കുന്ന ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ നമുക്ക് സാധിക്കും. 😄 മലയാളം ക്ലാസിൽ ആരതി സെമിനാർ അവതരിപ്പിച്ചു. മികച്ച അവതരണം. വിദ്യാലയ വീഥിയിൽ കൈവിട്ടുപോയ അഭിനയ കലയെ വീണ്ടും തിരിച്ചുപിടിക്കാൻ ഒരു അവസരമെന്നോണം ലഭിച്ച തീയറ്റർ ക്ലാസ് വളരെയധികം ഊർജം പകർന്നു. ജിബി ടീച്ചറിന്റെ രസകരമായ ക്ലാസും ഒരുപാട് സന്തോഷം ഉളവാക്കി. ഉച്ചയ്ക്ക് ശേഷം ഉറങ്ങിയിരുന്ന നമ്മളെ ഉണർത്താൻ മായ ടീച്ചറും ആൻസി ടീച്ചറും ശ്രമിച്ചു. നാച്ചുറലിസം പഠിപ്പിക്കുന്നതിന് മുമ്പായി പ്രകൃതിയെ വർണിക്കുന്ന പാട്ടുകൾ നമ്മളെ കൊണ്ട് തന്നെ പാടിപ്പിച്ച്, കളിപ്പിച്ച് മായ ടീച്ചർ നമ്മളെ ഉണർത്തി. ഒരു ക്വിസ് മത്സരത്തിലൂടെയാണ് ആൻസി ടീച്ചർ

സപര്യ( ആരാധനാപൂർവ്വമായ സേവനം)

Image
"സപര്യ"എന്നും ഓർക്കാൻ കുറേ നല്ല ഓർമ്മകൾ!.... ഒരാഴ്ചത്തെ ഇടവേളക്കുശേഷം വീണ്ടും ബ്ലോഗെഴുത്ത് തുടങ്ങുകയാണ്.... ടാലന്റ് ഹണ്ടിന്റെ പരിപാടികളെല്ലാം അതിമനോഹരങ്ങളായിരുന്നു. എന്റെ കൂട്ടുകാരുടെ കഴിവുകളും ആശയങ്ങളും വളരെ മികച്ചതാണെന്ന് മനസ്സിലായി. ഓരോരുത്തരും കലാപ്രതിഭകളായ അദ്ധ്യാപകരായിത്തീരുന്നത് എന്റെ സങ്കല്പത്തിൽ എനിക്ക് കാണാം. നമ്മുടെ അധ്യാപകർ വലിയ പ്രോത്സാഹനമാണ് നൽകുന്നത്. അവർ നൽകിയ ഊർജ്ജം ഉൾക്കൊണ്ട് മലയാള വിഭാഗത്തിന്റെ സപര്യ ഔദ്യോഗികമായി ആരംഭിച്ചു... ഏറ്റെടുത്ത ഓരോ കർമ്മങ്ങളും ഭംഗിയായി ചെയ്തുതീർക്കാൻ സഹായിക്കണേ എന്നതാണ് സർവ്വേശ്വരനോട് ഉള്ള ഏക പ്രാർത്ഥന.   ബി നിലവറ തുറന്നിട്ടേയുള്ളൂ... പരിപാടികൾ കുറഞ്ഞു പോയെങ്കിലും തുടർന്നുള്ള അവസരങ്ങളിൽ നമ്മൾ പൊളിക്കും.. 🤭😉😎  എല്ലാ സുഹൃത്തുക്കൾക്കും ആശംസകൾ നേരുന്നു... കൃത്യസമയത്ത് പരിപാടി അവസാനിപ്പിക്കേണ്ടതിനാൽ നന്ദി പോലും പറയാൻ വിട്ടുപോയി... നമ്മുടെ കൂടെ നിന്ന് പ്രോത്സാഹിപ്പിച്ച നിഖിലിനും എബിക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.പിന്നേ...നമ്മുടെ കുടുംബത്തിലെ അംഗങ്ങൾക്ക് എന്തിനാ പ്രത്യേകിച്ച് ഒരു നന്ദി.. അല്ലേ?☺️ എന്തായാലും എല്ലാം ഭംഗിയായി നടന്ന

"Z" തലമുറയെ നയിക്കേണ്ട "Y" തലമുറ..... 🤓😎🤠

Image
"Z"തലമുറയെ നയിക്കേണ്ട "Y" തലമുറ........ 🤓😎🤠 ദിവസം - 21 (08/02/2021) ഇന്ന് ഒരു 5 മിനിറ്റ് വൈകിയാണ് ഞാൻ കോളേജിൽ എത്തിയത്. ഭാഗ്യമെന്നു പറയട്ടെ, ഇന്ന് പ്രാർത്ഥന തുടങ്ങാനും 5 മിനിറ്റ് വൈകി🤭 പതിവ്പോലെ പ്രാർഥനയോടെ ആരംഭിച്ചു. സൈക്കോളജി രസകരമായി ജിബി ടീച്ചർ പഠിപ്പിച്ചു. വിദ്യാർത്ഥിയുടെ സൈക്കോളജി അദ്ധ്യാപകൻ അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യം ആണെന്ന വസ്തുത നർമ്മം ചാലിച്ച് ജിബി ടീച്ചർ നമ്മെ ബോധ്യപ്പെടുത്തി. മൂല്യങ്ങൾക്കു പ്രഥമ പരിഗണന നൽകുന്ന വിദ്യാഭ്യാസസമ്പ്രദായമായ ഐഡിയലിസത്തെ കുറിച്ച്  വ്യക്തമായ ഒരു ധാരണ നൽകുന്നതായിരുന്നു മായ ടീച്ചറിന്റെ ക്ലാസ്സ്‌. 🤗ഓപ്ഷണൽ ക്ലാസ്സിൽ ലിംഗസമത്വത്തെ സംബന്ധിച്ച ചിന്ത ശില്പ അവതരിപ്പിച്ചു. ചർച്ചയും അതോടൊപ്പം നടന്നു.  ഉച്ചയ്ക്ക് ശേഷം ബഹുമാനപ്പെട്ട പ്രിൻസിപ്പൽ  വിജ്ഞാനപ്രദമായ ക്ലാസ്സ്‌ നയിച്ചു. ഒരു സ്ഥാപനത്തിന്റെ മേധാവിയോട് തോന്നിയിട്ടുള്ള ഭയമല്ല, ഒരു ഉത്തമഅദ്ധ്യാപകനോട്‌ തോന്നുന്ന ബഹുമാനമാണ് സാറിനോട്‌ തോന്നിയത്. Y തലമുറയിൽപെട്ട നമ്മൾ Z തലമുറയെ നയിക്കേണ്ടവരാണ്. ഒരുപാട് പരിശ്രമിക്കേണ്ടി വരും. ഈ ബോധ്യം കുറച്ചു കൂടി ആഴത്തിൽ തിരിച്ചറിയാൻ മാനസികമായി സാ

ദിവ്യകാരുണ്യമായ് ഉള്ളിൽ വാ എന്നീശോയേ.... 🌷🌷🌷

Image
ദിവ്യകാരുണ്യ ഈശോയോടൊപ്പം... 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 ദിവസം - 20 (05/02/2021) മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച... നമ്മുടെ കോളേജ് ചാപ്പലിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു. പ്രാർത്ഥനയോടെ ആരംഭിച്ച ഈ ദിനത്തിൽ മായ ടീച്ചർ ഒത്തിരി നല്ല ആശയങ്ങൾ പങ്കുവച്ചു. പുതിയൊരു സുഹൃത്തിനെ കണ്ടെത്താൻ മാറി  ഇരിക്കാൻ പറഞ്ഞപ്പോൾ എല്ലാവരും കൂടുതൽ ഉന്മേഷം കാട്ടി. എനിക്കും കിട്ടി നല്ലൊരു സുഹൃത്തിനെ - ഫാത്തിമ . 🤗 ആൻസി ടീച്ചറിന്റെ ക്ലാസ്സ്‌ കഴിഞ്ഞ ഉടൻ ചാപ്പലിലേക്ക്... ബഹുമാനപ്പെട്ട തോമസ് കയ്യാലക്കൽ അച്ചൻ വിശുദ്ധ ബലി അർപ്പിച്ചു. വേറിട്ട അനുഭവം ആയിരുന്നു എനിക്ക്. പഠിക്കുന്ന കലാലയം ആത്മീയ ഉണർവിന്റെ വേദി കൂടിയായി തീരുന്ന അവസരം. 🙏🙏🙏 മലയാളം ക്ലാസ്സിൽ ദേവികയുടെ ചിന്താവിഷയം ചർച്ചക്കു ഇടം നൽകി. Talent hunt ആണ് ഇപ്പോൾ എല്ലാവരുടെയും മനസ്സിൽ. സർവ്വശക്തൻ എല്ലാ അദ്ധ്യാപകവിദ്യാർത്ഥികളെയും അനുഗ്രഹിക്കട്ടെ !...... 👍

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം... 😉

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം...... 😉☺️😎 എഴുത്തിന് ഒരു ചെറിയ ഇടവേള കൊടുക്കേണ്ടി വന്നു. മറ്റൊന്നുമല്ല, കണ്ണിന്റെ പ്രശ്നം തന്നെ 👀മൊബൈൽ കൂടുതൽ ഉപയോഗിക്കേണ്ടി വരുന്നു... മൊബൈൽ വേണ്ടെന്നു പറഞ്ഞിരുന്ന ഞാനാ ഇപ്പൊ അതിനെയും കൊണ്ട് നടക്കുന്നത്. എല്ലാം കാലത്തിന്റെ കളികൾ... 😒ശരിയായിക്കോളും, അല്ല പിന്നെ 🤭😎 ദിവസം - 17 (02/02/2021) ആൻസി ടീച്ചറിന്റെ ക്ലാസ്സ്. ഓഡിറ്റോറിയത്തിൽ പരിപാടി. നമ്മളെ നന്നായി മനസ്സിലാക്കുന്ന അദ്ധ്യാപകർ ക്ലാസ്സ്‌ നിർത്തി സീനിയേഴ്സിന്റെ പരിപാടി കാണാൻ വിട്ടു. നമ്മളും അടുത്ത വർഷം അതുപോലൊക്കെ ചെയ്യേണ്ടതല്ലേ 😂 മായ ടീച്ചറിന്റെ  ക്ലാസ്സ്‌ തുടങ്ങിയപ്പോൾ പതിവുപോലെ പോസിറ്റീവ് ആയി. ഫിലോസഫി എന്ന അനന്തലോകത്തിന്റെ ഒരറ്റത്ത് നിൽക്കുന്നതേ ഉള്ളൂ.. 🙄 മെറിൻ പങ്കുവച്ച ചിന്തയും ഭാഷാദ്ധ്യാപകന്റെ ഗുണങ്ങളെ കുറിച്ചുള്ള സാറിന്റെ ക്ലാസും ഒരുപാട് ചർച്ചക്ക് ഇടം നൽകി.  MTTC ഗാനം ജോജു സാർ പഠിപ്പിച്ചു. എല്ലാവരും ഒന്നിച്ചു പാടിയപ്പോൾ വലിയ സന്തോഷം തോന്നി. ഒരിക്കലും കണ്ടിട്ടില്ലാത്ത ലാജി സാറിനെ അപ്പോൾ ഓർത്തു. എല്ലാവരുടെയും വാക്കുകളിൽ നിന്ന് മാത്രം കേട്ടിട്ടുള്ള ആ അദ്ധ്യാപകനെ  ശരിക്കും മിസ്സ് ചെയ്യുന്നത് പോലെ

അദ്ധ്യാപനവിളിയുടെ പാതയിൽ ഒരു മാർഗദീപം... 🔥🌟🌟🌟🔥

Image
അദ്ധ്യാപനവിളിയുടെ പാതയിൽ ഒരു മാർഗദീപം..🔥🌟🌟🌟🔥 ദിവസം - 16 (01/02/2021) ഫെബ്രുവരി മാസം വന്നെത്തി. ഒപ്പം കുറേ നല്ല ചിന്തകളും. ജോബി കൊണ്ടൂർ സാറിന്റെ ക്ലാസ്സ്‌ ആണ് രാവിലെ എന്ന് തലേദിവസം തന്നെ അറിഞ്ഞു. എന്തായിരിക്കും എന്ന ആശങ്ക വളരെ അധികം ഉണ്ടായിരുന്നു. പ്രാർത്ഥനയോടെയാണ് ക്ലാസ്സിലേക്ക് പ്രവേശിച്ചത്. എന്നാൽ അത്ഭുതം എന്ന് പറയട്ടെ,  രണ്ടരമണിക്കൂറിലേറെ എത്ര അർഥവത്തായ ആശയങ്ങൾ ആയിരുന്നു നമ്മളെ സ്പർശിച്ചത്. പല പ്രവർത്തനങ്ങളിലൂടെയും വാക്കുകളിലൂടെയും നമ്മിലെ അദ്ധ്യാപകനെ തട്ടി ഉണർത്താൻ സാറിന് സാധിച്ചു.  അറിയാം എന്ന് കരുതുമ്പോഴും നമ്മൾ ഓർക്കാതെ പോകുന്ന പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഉണ്ട്. അത് ഓർമപ്പെടുത്തി, നമ്മിലെ എല്ലാവിധ അപകർഷതാബോധത്തേയും തുടച്ചു നീക്കി നമ്മെ രൂപാന്തരപ്പെടുത്താൻ ഉപയുക്തമായ ക്ലാസ്സ്‌ തന്നെയായിരുന്നു ഇത്.  1.  ഒരു നന്മ ചെയ്‌താൽ നന്ദി പറയാനും തെറ്റ് ചെയ്‌താൽ ക്ഷമ ചോദിക്കാനും തയ്യാറാകണം.  2. ഒരു വ്യക്തിയെ പേര് വിളിച്ചു തന്നെ അഭിസംബോധന ചെയ്യണം. പേര് ഒരുവന്റെ മതം, സംസ്കാരം, പാരമ്പര്യം, താല്പര്യം എന്നിവയെ അടയാളപ്പെടുത്തുന്നു.  3.  മറ്റുള്ളവരുടെ സാഹചര്യം മനസ്സിലാക്കാൻ പരിശ്രമ