ദൂരമേറെ... ഫലവുമേറെ..... 😄😃🤗💕

ദൂരമേറെ... ഫലവുമേറെ....😄😃🤗💕

ദിവസം 28 (17/02/2021)

 കോളേജിൽ വന്നതിനുശേഷമുള്ള ആദ്യത്തെ അസംബ്ലി... എംഎഡ് സഹോദരങ്ങൾ നയിച്ച അസംബ്ലി വേറിട്ട അനുഭവമായിരുന്നു. ബെനഡിക്ട് സാർ നൽകിയ സന്ദേശം വളരെ സ്വാധീനിച്ചു. വിദ്യാഭ്യാസത്തിലൂടെ കൈ വരേണ്ട നേട്ടം ഞൊടിയിടയിൽ സംഭവിക്കുന്നതല്ല. മറിച്ച് അതിന് വളരെ സമയം വേണ്ടിവന്നേക്കാം. ചൈനീസ് മുളയെ ഇതിന് ഉത്തമ ഉദാഹരണമായി ചേർത്തു വായിച്ചപ്പോൾ ആഴത്തിൽ ചിന്തിക്കാൻ സാധിച്ചു. കുറച്ചു താമസിച്ചാലും ഉദ്ദേശിക്കുന്ന ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ നമുക്ക് സാധിക്കും. 😄 മലയാളം ക്ലാസിൽ ആരതി സെമിനാർ അവതരിപ്പിച്ചു. മികച്ച അവതരണം. വിദ്യാലയ വീഥിയിൽ കൈവിട്ടുപോയ അഭിനയ കലയെ വീണ്ടും തിരിച്ചുപിടിക്കാൻ ഒരു അവസരമെന്നോണം ലഭിച്ച തീയറ്റർ ക്ലാസ് വളരെയധികം ഊർജം പകർന്നു. ജിബി ടീച്ചറിന്റെ രസകരമായ ക്ലാസും ഒരുപാട് സന്തോഷം ഉളവാക്കി. ഉച്ചയ്ക്ക് ശേഷം ഉറങ്ങിയിരുന്ന നമ്മളെ ഉണർത്താൻ മായ ടീച്ചറും ആൻസി ടീച്ചറും ശ്രമിച്ചു. നാച്ചുറലിസം പഠിപ്പിക്കുന്നതിന് മുമ്പായി പ്രകൃതിയെ വർണിക്കുന്ന പാട്ടുകൾ നമ്മളെ കൊണ്ട് തന്നെ പാടിപ്പിച്ച്, കളിപ്പിച്ച് മായ ടീച്ചർ നമ്മളെ ഉണർത്തി. ഒരു ക്വിസ് മത്സരത്തിലൂടെയാണ് ആൻസി ടീച്ചർ നമ്മളെ ഊർജ്ജസ്വലരാക്കിയത്. ടെക്നോളജിയിലെ പ്രവർത്തനങ്ങൾ ജോജു സർ തന്നു. എപ്പോഴും പോസിറ്റീവ് ആയിരിക്കാൻ ഉപകാരപ്രദമാണ് ജോജു സാറിന്റെ വാക്കുകൾ... ക്ഷീണം ഇപ്പോൾ ഒരല്പം കൂടുതൽ അല്ലേ എന്നൊരു സംശയം. സാരമില്ല, എല്ലാം ശരിയാകും... ചൈനീസ് മുളയുടെ പാഠം എന്തായാലും മനസ്സിൽ സൂക്ഷിക്കും.... ഒരുപാട് കാലം വേണ്ടിവരും... എന്നാൽ, ഫലം സുനിശ്ചിതമാണ്... 😄🤗😊

Comments

Post a Comment

Popular posts from this blog

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷

ദിവ്യകാരുണ്യമായ് ഉള്ളിൽ വാ എന്നീശോയേ.... 🌷🌷🌷

AICUF സെക്രട്ടറി😃ആത്മീയശക്തിക്കായി,ഒന്നിച്ച് ഒരു മനസ്സോടെ... 💜💜💜