Posts

Showing posts from September, 2021

മഴയും മടിയും കലരും ചൊവ്വ...🙈🙉🙊

Image
മഴയും മടിയും കലരും ചൊവ്വ🙈🙉🙊 28/09/2021 - ചൊവ്വ  ഇന്നലെ തുടങ്ങിയ മഴയാണ്...ഇത് വരെ തോർന്നിട്ടില്ല...☔️രാവിലെ എഴുന്നേറ്റതു മുതൽ വല്ലാത്ത അലസത.😬ഒന്നും ചെയ്യാൻ തോന്നുന്നില്ല. പതിവുപോലെ കൃത്യസമയത്ത് ഓൺലൈൻ ക്ലാസ്സിൽ ജോയിൻ ചെയ്തു. എത്രയോ നാളുകൾക്ക് മുന്നേ ഉപേക്ഷിച്ച "ഭൂഗോളത്തിന്റെ സ്പന്ദനം" വീണ്ടും എത്തുന്നു എന്നറിഞ്ഞപ്പോൾ മനസ്സ് നിറഞ്ഞു.😆ആൻസി ടീച്ചർ സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങി വച്ചതേ ഉള്ളൂ.  ഫിസികൽ എഡ്യൂക്കേഷൻ ക്ലാസ്സിൽ ടൂർണമെന്റും കണക്കും വരയ്ക്കലുമായി കഴിഞ്ഞു. ഇന്നത്തെ ദിവസം ധന്യമായി.🙈 ഇവിടെ കറന്റും ഇല്ല, ഫോണിൽ ചാർജും കുറവ്. എന്താകുമോ എന്തോ?🙆‍♀️🤦‍♀️ പിടയുന്ന മനസ്സിന്റെ നൊമ്പരങ്ങൾ കണ്ണീരായി പൊഴിയുന്നു...അതിനെ മായ്ച്ചു കളയാൻ മേഘജാലകങ്ങൾ മഴനീർതുള്ളികൾ വർഷിക്കുന്നു...മണ്ണിന്റെ മാറിൽ ഓരോ തുള്ളിയും വീഴുമ്പോൾ മനസ്സ് ശാന്തമാകുന്നു. എന്താല്ലേ...നമ്മുടെ പ്രതീക്ഷകൾക്ക് കൂട്ടായി ഈ പ്രപഞ്ചം മുഴുവൻ ഉണ്ട്...😊💛✨️💫

ശുഭപ്രതീക്ഷകളുമായി ശുഭചിന്തകളോടെ ഒരു ദിനം....🙂

Image
ശുഭപ്രതീക്ഷകളുമായി ശുഭചിന്തകളോടെ ഒരു ദിനം....🙂 26/09/2021 - തിങ്കൾ  പുതിയ   ആഴ്ച ആരംഭിച്ചത് വളരെ നല്ല ചിന്തകളോടെ... ആദ്യത്തെ ക്ലാസ് ജോജു സാറിന്റെതായിരുന്നു. ജാം ബോർഡിലൂടെ സുഹൃത്തുക്കൾ പങ്കുവെച്ച ശുഭചിന്തകൾ വളരെയധികം സ്വാധീനിച്ചു. തുടർന്ന് സെമിനാർ അവതരണം.  സമാധാനത്തെ സംബന്ധിച്ച വളരെ വിലപ്പെട്ട വിവരങ്ങൾ നൽകിയ ക്ലാസ് ആയിരുന്നു മായ ടീച്ചർ നയിച്ചത്.  മൂന്നാമത്തെ ക്ലാസ് ഓപ്ഷണൽ ആയിരുന്നു. സംശയനിവാരണം നടത്തിയശേഷം സെമിനാർ അവതരണം തുടർന്നു. റെക്കോർഡ് എഴുത്തും മറ്റു വർക്കുകളുമായി പുതിയ വാരം മുന്നിൽ നിൽക്കുകയാണ്...  ശുഭചിന്തകൾ ഏറെ ലഭിച്ച ഈ ദിനത്തിൽ ഞാനായി പ്രത്യേകം ഒന്നും നൽകുന്നില്ല. എന്റെ സുഹൃത്തുക്കൾ നൽകിയ ചിന്തകൾ ഇവിടെ പങ്കുവെക്കാം: ശുഭ പ്രതീക്ഷകളുമായി നല്ല ആശംസകൾ....🤗✨️👍

അങ്ങനെ ശനിയാഴ്ചയിലെ ക്ലാസ്സും കഴിഞ്ഞു...😊😉📚

Image
അങ്ങനെ ശനിയാഴ്ചയിലെ ക്ലാസ്സും കഴിഞ്ഞു...😊😉📚 25/09/2021 - ശനി  തിങ്കൾ അവധി ആയിരുന്നതുകൊണ്ട് ഇന്ന് ഈ ശനിയാഴ്ച ഒരു പ്രവൃത്തിദിവസം ആയി. ആദ്യത്തെ ക്ലാസ്സ്‌ ജോജു സാറിന്റേതായിരുന്നു.  ആദ്യം ജോയിൻ ചെയ്തത് ഞാൻ തന്നെ...🤭😉പുതുമയുള്ള വിഷയങ്ങളും സെമിനാർ അവതരണവും ആയിരുന്നു ഇന്ന്.  ജനസംഖ്യയിലെ വർധനവും പ്രശ്നങ്ങളും പരിഹാരങ്ങളും ചിന്തയിലേക്ക് കൊണ്ടു വരുന്ന ഒരു ക്ലാസ്സ്‌ ആയിരുന്നു മായ ടീച്ചറിന്റേത്. മാറ്റങ്ങൾ അനിവാര്യമായ സാഹചര്യത്തിൽ ഗഹനമായ ചിന്തകളും ഔചിത്യത്തോടെയുള്ള പ്രവർത്തനങ്ങളും ആവശ്യമാണെന്ന് രണ്ടാമത്തെ ക്ലാസ്സ്‌ ഒന്നുകൂടി ഓർമപ്പെടുത്തി.😊 അടുത്ത ക്ലാസ്സിനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. പക്ഷേ, ഇന്ന് ക്ലാസ്സ്‌ ഉണ്ടായിരിക്കുന്നതല്ല എന്ന മെസ്സേജ് കിട്ടിയപ്പോൾ,  ആഹാ എന്തോ ഒരു മനസ്സുഖം...😆 നാളെ സൺ‌ഡേ...ഹോളിഡേ...🙈 കോവിഡ് മൂലം മണ്മറഞ്ഞ ഒരു കലാരൂപം സെപ്റ്റംബർ 27 ന് വീണ്ടും എത്തുകയാണ് സുഹൃത്തുക്കളേ... ഭാരത് ബന്ദ്..😁  ഒരു ചിന്ത കൂടി പങ്കുവെച്ചിട്ട് പൊക്കോളാം..🙊          ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ചർച്ചയും മറവിയും അല്പം ചിത്രപ്പണിയും...👩‍🏫😉📝

Image
ചർച്ചയും മറവിയും അല്പം ചിത്രപ്പണിയും...👩‍🏫😉📝 07/09/2021 - ചൊവ്വ മനോഹരമായ പ്രഭാതം...🌞കൃത്യം 8:25 ന് ക്ലാസ്സിൽ പ്രവേശിച്ചു. ആദ്യത്തെ ക്ലാസ്സ്‌ ആൻസി ടീച്ചറിന്റേതായിരുന്നു. ഇംഗ്ലീഷ് ഓപ്ഷണലിലെ സുഹൃത്തുക്കളായ മേഘ, ദേവിക, ശ്രീപ്രിയ എന്നിവർ സംഘചർച്ചയിലെ പ്രധാന വസ്തുതകൾ അവതരിപ്പിച്ചു.👩‍🏫ഹൃദ്യമായ അവതരണം...🤗 മറവിയെ കുറിച്ചുള്ള സിദ്ധാന്തങ്ങൾ ആണ് ഇന്ന് ജിബി ടീച്ചർ പഠിപ്പിച്ചത്. എപ്പോഴത്തേയും പോലെ ഇന്നും ടീച്ചർ വളരെ ലളിതമായി കാര്യങ്ങൾ മനസ്സിലാക്കിത്തന്നു.😊 ഫിസികൽ എഡ്യൂക്കേഷൻ ക്ലാസ്സ്‌ ആയിരുന്നു അവസാനം. ജാവലിൻ ത്രോ, ലോങ്ങ്‌ ജമ്പ്, ട്രിപ്പിൾ ജമ്പ് എന്നീ ഇനങ്ങളിലൂടെ കടന്നു പോയി. റൺവേയും സെക്ടറുമൊക്കെ അടയാളപ്പെടുത്തിക്കൊണ്ട് എന്നിലെ ചിത്രകാരി ഉണർന്നു..😂 നാളെയും ഇന്നത്തെ ഉന്മേഷം ഉണ്ടായിരിക്കണേ എന്ന പ്രാർത്ഥനയോടെ  ഇന്നത്തെ ചിന്തയിലേക്ക് കടക്കാം....                   ✨️✨️✨️💛💛💛✨️✨️✨️

നഷ്ടപ്പെടുവാൻ ഒന്നും സ്വന്തം ആയിരുന്നില്ല എന്ന തിരിച്ചറിവിലാണ് ഓരോ ബുദ്ധനും ജനിക്കുന്നത്....🙂

Image
നഷ്ടപ്പെടുവാൻ ഒന്നും സ്വന്തം ആയിരുന്നില്ല എന്ന തിരിച്ചറിവിലാണ് ഓരോ ബുദ്ധനും ജനിക്കുന്നത്....🙂 02/09/2021 - വ്യാഴം  ഇന്നത്തെ ദിവസം കൃത്യസമയത്ത് ക്ലാസ്സിൽ കയറാൻ പറ്റിയില്ല. ഒരു 10 മിനിറ്റ് താമസിച്ചു. ഓഫർ തീർന്നു, അതാ അങ്ങനെ പറ്റിയേ...🤭 ബുദ്ധദർശനങ്ങളെക്കുറിച്ചാണ് ഇന്ന് മായ ടീച്ചർ ചർച്ച ചെയ്തത്. പലപ്പോഴും പാലിക്കാതെ പോകുന്ന ജീവിതദർശനങ്ങൾ കേൾക്കാനും ഓർത്തെടുക്കാനും ക്ലാസ്സ്‌ ഉപകാരപ്പെട്ടു.  ഓർമ്മകളെ സംബന്ധിക്കുന്ന കാര്യങ്ങളുടെ ചർച്ച ജിബി ടീച്ചറിന്റെ ക്ലാസ്സിൽ ഇന്ന് തുടർന്നു.  കഴിഞ്ഞ ദിവസത്തെ ക്ലാസ്സിന്റെ തുടർച്ചയായിരുന്നു മൂന്നാമത് - ജോജു സാറിന്റെ. 2 തരത്തിലുള്ള റീഇൻഫോഴ്സ്മെന്റും എന്താണെന്ന് വ്യക്തമായി സാർ പറഞ്ഞുതന്നു. ഇന്നത്തെ ക്ലാസ്സ്‌ വളരെ നല്ല രീതിയിൽ അവസാനിച്ചു.  ഇന്നത്തെ ചിന്ത :       ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഓർത്തിരിക്കാൻ നുറുങ്ങുവിദ്യകൾ...📝

Image
ഓർത്തിരിക്കാൻ നുറുങ്ങുവിദ്യകൾ....📝 01/09/2021 - ബുധൻ  പുതിയ പ്രതീക്ഷകളുമായി പുതിയ മാസം പിറന്നു. അനുഗ്രഹത്തിന്റെ സെപ്റ്റംബർ മാസം. പരിശുദ്ധ അമ്മയുടെ ജനനത്തിരുനാളിനോടനുബന്ധിച്ച 8 നോമ്പ് ഇന്ന് തുടങ്ങി.  ആദ്യത്തെ ക്ലാസ്സായ ഓപ്ഷണൽ ക്ലാസ്സിൽ സെമിനാർ അവതരണം നടന്നു. കവിതയും മെറിനും ആയിരുന്നു ഇന്നത്തെ അവതാരകർ.  പ്രാർത്ഥനയോടെ ആരംഭിച്ച ഒരു നല്ല ക്ലാസ്സ്‌ ആയിരുന്നു ജോജു സാറിന്റേത്. കഴിഞ്ഞ സെമസ്റ്ററിന്റെ വിലയിരുത്തലും ബ്ലൂംസ് ടാക്സോണമിയും ആയിരുന്നു ആദ്യം. ഓർമ്മ, വ്യത്യസ്തതരം ഓർമ്മകൾ എന്നിവയെക്കുറിച്ച് കഴിഞ്ഞ ദിവസം പഠിപ്പിച്ച കാര്യങ്ങൾ ഓർമ്മപ്പെടുത്തിക്കൊണ്ടാണ് ജിബി ടീച്ചറിന്റെ ക്ലാസ് ആരംഭിച്ചത്. പഠിച്ചു തുടങ്ങുന്നതിനുമുൻപ് സുഭാഷിന്റെ പ്രാർത്ഥനാ ഗാനം വലിയ ഹൃദയസ്പർശിയായി ആയിരുന്നു. ഓർമ്മകൾ സൂക്ഷിക്കുന്നതിന്റെ നുറുങ്ങു വിദ്യകൾ ഓരോ കൂട്ടുകാരും പങ്കുവച്ചു. സൂചനാപദങ്ങൾ, കുറിപ്പുകൾ, കോഡുകൾ, ആവർത്തനപഠനം തുടങ്ങി വിവിധ മാർഗങ്ങളിലൂടെ പഠിച്ച കാര്യങ്ങൾ ഓർത്തു വയ്ക്കുന്നു എന്ന് അവരവരുടെ രീതികൾ സുഹൃത്തുക്കൾ പങ്കുവെച്ചു. ഇവയെ സംബന്ധിച്ച വിശദമായ കാര്യങ്ങൾ നാളെ തുടരും...waiting.....!! ഇന്നത്തെ ചിന്ത: പ്ര