Posts

Showing posts from August, 2021

വീണ്ടും ഓൺലൈൻ ലോകത്തിലേക്ക്...🙆‍♀️📱📚

Image
വീണ്ടും ഓൺലൈൻ ലോകത്തിലേക്ക്...🙆‍♀️📱📚 31/08/2021 - ചൊവ്വ  പരീക്ഷയും ഓണക്കാല അവധിയും കഴിഞ്ഞ് വീണ്ടും ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ചിരിക്കുന്നു. എന്ത് കൊണ്ടാണെന്ന് അറിയില്ല, ഒരിടവേള വന്നതായി തോന്നുന്നില്ല.🤭രണ്ടാമത്തെ സെമസ്റ്റർ നേരത്തെ തുടങ്ങിയിരുന്നതുകൊണ്ടാകാം.  ആദ്യത്തെ ക്ലാസ്സ്‌ ആൻസി ടീച്ചറിന്റേതായിരുന്നു. പഠിപ്പിച്ച കാര്യങ്ങൾ ഒന്ന് കൂടി ഓർമപ്പെടുത്തിയ ഒരു ചെറിയ ക്ലാസ്സ്‌.  ജിബി ടീച്ചറിന്റെ ക്ലാസ്സ് ആരംഭിക്കുന്നതിന് മുൻപ് ബെനഡിക്ട് സാർ പറഞ്ഞ കഥയും ആശംസകളും വളരെ പ്രചോദനം നൽകുന്നതായിരുന്നു.  ജോർജ് സാറിന്റെ ക്ലാസ്സ്‌ ആയിരുന്നു മൂന്നാമത്.ഇന്ന് പഠിച്ചത്  സൂര്യനമസ്കാരം.🌞🙏 പഴയത് പോലെ വർക്കുകൾ കടന്നുവരികയാണ് സുഹൃത്തുക്കളേ...😐 ഒരങ്കത്തിന് വീണ്ടും തയ്യാറെടുക്കാം...😎 മലയാളത്തിലെ പ്രസിദ്ധരായ 2 നടന്മാരുടെ ജന്മദിനമാണ് ഇന്ന്...രണ്ടു പേരും എനിക്ക് ഏറ്റവും പ്രിയപ്പെട്ടവർ ആണ്. ഇരുവരും നല്ല നടന്മാർ മാത്രം അല്ല, നല്ല മനുഷ്യർ കൂടിയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.  പരിമിതികളെ വകവയ്ക്കാതെ, അവയെ സാധ്യതകളാക്കിയ ഗിന്നസ് പക്രു ആണ് ഒരാൾ.  വ്യത്യസ്തങ്ങളായ കഥാപത്രങ്ങളിലൂടെ  പ്രേക്ഷകമനസ്സുകളെ കീഴടക്കിയ ജയസൂര്യ ആണ്

പരീക്ഷ കഴിഞ്ഞിരിക്കുണു...ഓണക്കാലം ഇങ്ങെത്തി...💐🌺🌼🌺💐

Image
പരീക്ഷ കഴിഞ്ഞിരിക്കണു...ഓണക്കാലം ഇങ്ങെത്തി...💐🌺🌼🌺💐 ഒന്നാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞു. ഇനി തുടങ്ങിവെച്ച രണ്ടാം സെമസ്റ്ററിന്റെ ബാക്കി അദ്ധ്യായങ്ങൾ തുറക്കുകയായി...ഇപ്പോൾ ഒരു ചെറിയ ഇടവേള... ഓണക്കാലം അവധിക്കാലം ആണല്ലോ😄 ഈ ഓണവും കോവിഡിൽ മുങ്ങിയിരിക്കുകയാണ്. ഒരു യാത്ര പോലും  ഇന്ന് നടക്കാതെ ആയിരിക്കുന്നു. എന്നാലും സമൃദ്ധിയുടെ ഓണക്കാലത്തെ വരവേൽക്കാൻ മലയാളി ഒരുങ്ങിക്കഴിഞ്ഞു. സദ്യയും ഓണക്കോടിയും സന്തോഷവും നിറഞ്ഞ നല്ല നാളുകൾ...പ്രതീക്ഷകൾ അസ്തമിക്കാത്ത നാളുകൾ...  ചിങ്ങമാസത്തെ വർണാഭമാക്കുന്ന പൂക്കളുടെ മനോഹാരിത നമ്മുടെ ജീവിതങ്ങളിലും ഉണ്ടാകട്ടെ...☺️ 💐🌸🌺🌻🌼🌷🌾🌷🌼🌻🌺🌸💐

പരീക്ഷയുടെ കാലം... 📚📝

Image
പരീക്ഷയുടെ കാലം... 📚📝 അപ്രതീക്ഷിതമായി കടന്നു വന്നതാണ് യൂണിവേഴ്സിറ്റി പരീക്ഷ. ഒരു മോഡൽപരീക്ഷ നടത്തിയെങ്കിലും അത്യാവശ്യം ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ, പ്രതീക്ഷിച്ചത് പോലെ ആയിരുന്നില്ല പരീക്ഷ. പൊതുവായി എഴുതാൻ കഴിയുന്ന ചോദ്യങ്ങൾ...ഓഗസ്റ്റ് 9ന് ആണ് ആരംഭിച്ചത്,18 വരെ ഉണ്ട്. കോവിഡ് ആശങ്കകൾക്കിടയിലും സുരക്ഷിതമായി ഇന്നോളം മുന്നോട്ട് പോയി. ഒരു പരീക്ഷ കൂടി കഴിഞ്ഞാൽ പിന്നെ അവധിയായി.🤭ആഘോഷങ്ങളോ ആഡംബരങ്ങളോ ഇല്ലാത്ത പെരുന്നാളും പൊന്നോണക്കാലവും കടന്നു വരുന്നു...🤗പ്രതീക്ഷകളുടെ ഒരായിരം സ്വപ്‌നങ്ങളുമായി യാത്ര തുടരുന്നു...✨️✨️                               🤭😉👍