Posts

Showing posts from August, 2022

അപ്രതീക്ഷിതമായി ഒരു സ്നേഹസമ്മാനം...🎁😍💕

Image
അപ്രതീക്ഷിതമായി ഒരു സ്നേഹസമ്മാനം...🎁😍💕 30/08/2022 - തിങ്കൾ  പ്രതീക്ഷിക്കാതെ ചില കാര്യങ്ങൾ ജീവിതത്തിൽ കടന്നുവരും എന്ന് പറയുന്നത് എത്ര സത്യമാണ്. ഇന്റേൺഷിപ് കഴിഞ്ഞെങ്കിലും സ്കൂളിൽ പോകേണ്ടി വന്നു. ഫീഡ്ബാക്കും സീലുമെല്ലാം വാങ്ങി മടങ്ങാനൊരുങ്ങി എത്തിയതാണ്. അപ്പോൾ അതാ ഒരു വിളി : "ടീച്ചറേ..." സ്റ്റാഫ്റൂമിൽ നിന്ന് ഞാൻ ഇറങ്ങുന്നത് വരെ കാത്തു നിന്ന ആ കുഞ്ഞുമോൾ നിറപുഞ്ചിരിയോടെ എന്റെ കയ്യിലേക്ക് ഒരു സമ്മാനപ്പൊതി നൽകി..അവളുടെ കണ്ണിൽ തെളിഞ്ഞു നിന്ന സ്നേഹം മതി എന്നിലെ അദ്ധ്യാപികയുടെ മനസ്സ് നിറയാൻ...😍സമ്മാനത്തിന്റെ വലുപ്പം അല്ല, തരാൻ കഴിയില്ലെന്ന് ഉറച്ചിട്ടും എപ്പോഴെങ്കിലും ടീച്ചർ വന്നാലോ എന്ന് ചിന്തിച്ച് അത് കാത്തുവച്ച് എന്നെ കണ്ട ഉടനെ ഓടി വന്ന് അതേൽപ്പിച്ച അവളുടെ നിഷ്കളങ്കതയാണ്, ആ സ്നേഹമാണ്, പരിഗണനയാണ് എന്റെ മിഴിയിലും മനസ്സിലും ഈറൻ അണിയിച്ചത്...💕 കോളേജിൽ എത്തിച്ചേർന്ന് അനുഭവങ്ങൾ പങ്കുവച്ചെങ്കിലും അതും അപൂർണ്ണമായിപ്പോയി. വാക്കുകൾ കിട്ടിയില്ല...കുഞ്ഞുങ്ങളുടെ ടീച്ചർ വിളിയും സ്നേഹവും മാത്രമായി മനസ്സിൽ മുഴുവൻ😐 ടീച്ചർ എന്ന ആ വിളി കേൾക്കാൻ കൊതിയോടെ കാത്തിര

കോട്ടൺഹില്ലിന്റെ പടിയിറങ്ങുമ്പോൾ...💚🌼🍃

Image
കോട്ടൺഹില്ലിന്റെ പടിയിറങ്ങുമ്പോൾ...💚🌼🍃 🍃🌼💚🌼🍃🌼💚🌼🍃🌼💚🌼🍃🌼💚🌼🍃

എല്ലാം ഓർമ്മകൾ മാത്രമായ്... 😑😔💕

Image
എല്ലാം ഓർമ്മകൾ മാത്രമായ് !... 😑😔💕 ബോധനപരിശീലനത്തിന്റെ രണ്ടാമത്തെ ഘട്ടവും പൂർത്തിയായി...ഓണപ്പരീക്ഷ ആരംഭിക്കുന്നതുകൊണ്ട് നേരത്തെ നമ്മുടെ ജോലികൾ പൂർത്തിയാക്കി. കുഞ്ഞുമക്കളുടെ സ്നേഹം തുളുമ്പുന്ന വാക്കുകൾ... കണ്ണുനീർ കണങ്ങൾ... ആശംസ പറച്ചിലുകൾ... ഇനിയും അവരുടെ അധ്യാപികയായി എത്തിച്ചേരണമെന്ന സ്നേഹ മൊഴികൾ... ഇതെല്ലാം ചേർന്ന് മിഴിയും മനസ്സും നിറഞ്ഞ ഒരുപടി ഇറങ്ങൽ..  വഴികാട്ടികളായി ഒപ്പം നിന്ന അധ്യാപികമാർ നൽകിയ ആശംസകൾക്കും നല്ല വാക്കുകൾക്കും നന്ദി മാത്രം... എത്ര പറഞ്ഞാലും അവസാനിക്കാത്ത സ്നേഹത്തിന്റെ മൃദുസ്പർശം മാത്രം...

ബോധവൽക്കരണവും വിടപറയലിന്റെ ആരംഭവും 👩‍🏫😔

Image
ബോധവൽക്കരണവും  വിടപറയലിന്റെ ആരംഭവും 👩‍🏫😔 22/08/2022 - തിങ്കൾ  നേരത്തെ എത്തിച്ചേർന്ന ശേഷം അവസാനഘട്ടപണികൾക്കായി ഒരുങ്ങിയ ദിവസം...രണ്ടും മൂന്നും പീരീഡ്കൾ ഒൻപതാം ക്ലാസ്സിൽ സജീവബോധനം...നാലാമത്തെ പീരീഡ് ബോധവൽക്കരണം എട്ടാം ക്ലാസ്സിൽ...നമ്മൾ 5 പേർ ചേർന്ന് കുറച്ചു നേരം കൊണ്ട് "ജുവനൈൽ ഡെലിങ്ക്വൻസി :ഒരു സാമൂഹിക വിപത്ത്" എന്ന വിഷയത്തിൽ ഒരു ചെറിയ ബോധവൽക്കരണം നടത്തി.  ഒന്നിച്ചു നിന്നാൽ എല്ലാ പ്രവർത്തനങ്ങളും വളരെ ഭംഗിയായി  നടത്താൻ സാധിക്കും എന്നതിന് വീണ്ടും ഒരു തെളിവുകൂടി....😊💕

നീയെൻ കായാമ്പൂ വർണനല്ലേ...

Image
നീയെൻ കായാമ്പൂ വർണനല്ലേ...✨️💕 18/08/2022 - വ്യാഴം  💛ശ്രീകൃഷ്ണ ജയന്തി💛 വർഷങ്ങൾക്ക് മുൻപ് കണ്ണന്റെ രാധികമാരിൽ ഒരാളായി നിന്ന ഓർമ്മകൾ മനസ്സിൽ തിരതല്ലി...😍 "നമ്മുടെ ചിരിതൂകി കളിയാടി" ============================ നീയെൻ കായാമ്പൂ വർണനല്ലേ... കണ്ടാൽ കൊഞ്ചുന്ന പൈതലല്ലേ...  എന്നും നാവിൽ നിൻ നാമം തുള്ളിത്തുളുമ്പിനിന്നു.....🤩💛💕

MTTC മുത്തുമണീസ്...🤩

Image
MTTC മുത്തുമണീസ്...🤩

ചിങ്ങപ്പിറവിയും ഫോട്ടോ സെഷനും😎📸

Image

✨️💛പൊൻവെയിലിൽ മുങ്ങിക്കുളിച്ച ചിങ്ങപ്പുലരി...💛✨️

Image
✨️💛പൊൻവെയിലിൽ മുങ്ങിക്കുളിച്ച ചിങ്ങപ്പുലരി...💛✨️ 17/08/2022 - ബുധൻ  മലയാള മാസപ്രകാരം പുതുവർഷാരംഭദിനം ആയതിനാൽ വളരെ നേരത്തെ സ്കൂളിൽ എത്തിച്ചേർന്നു. മൂന്നാമത്തെ പിരീഡ് ആണ് ക്ലാസ്സ് ഉണ്ടായിരുന്നതെങ്കിലും ആദ്യത്തെ പിരീഡ് സബ്സ്റ്റിട്യൂഷനായി 10Gയിൽ പോകേണ്ടി വന്നു. രണ്ടാമത്തെ പിരീഡ് സബ്സ്റ്റിട്യൂഷനായി 8Lൽ അൽപനേരം ചെലവഴിച്ചു. അടുത്ത പീരീഡ് 9Bയിൽ പഠിപ്പിച്ചു. പരീക്ഷയുടെ ഉത്തരക്കടലാസുകൾ തിരുത്തി നൽകി. ആവശ്യമായ നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്തു. അവസാനത്തെ പീരീഡ് കുട്ടികളുടെ ആവശ്യാനുസരണം വ്യാകരണം പഠിപ്പിച്ചു. 4 മണിയോടെ സ്കൂളിൽ നിന്നിറങ്ങി...

പരീക്ഷാമൂഡ് ഓൺ...🙆‍♀️

Image
പരീക്ഷാമൂഡ് ഓൺ...🙆‍♀️ 16/08/2022 - ചൊവ്വാഴ്ച   ഇന്നേ ദിവസം വളരെ നേരത്തെ സ്കൂളിൽ എത്തിച്ചേർന്നു. മൂന്നാമത്തെ പിരീഡ് 9Aയിൽ ക്ലാസ് ഉണ്ടായിരുന്നു. പാഠഭാഗത്തിലെ പ്രധാന ആശയങ്ങളും ചോദ്യങ്ങളും ചർച്ചചെയ്തു. നാലാമത്തെ പിരീഡ് 9Bയിൽ സിദ്ധിശോധകം നടത്തി. 31 കുട്ടികൾ പരീക്ഷയെഴുതി. സമയാധിഷ്ഠിതമായി പരീക്ഷ നടത്താൻ സാധിച്ചു. ഉച്ചയ്ക്ക് ശേഷമുള്ള ആദ്യത്തെ പിരീഡ് ആ ക്ലാസ്സിൽ തന്നെയായിരുന്നു. കൊടിയേറ്റം എന്ന പാഠഭാഗം പഠിപ്പിക്കുന്നതിനായി മലയാളസിനിമയും തിരക്കഥയും കൂട്ടിയിണക്കി ഒരു ക്ലാസ് അങ്ങ് നടത്തി. പതിവുപോലെ സ്കൂളിൽ നിന്നും മടങ്ങുകയും ചെയ്തു. സിദ്ധിശോധകത്തിലേക്ക് ഒരു എത്തിനോട്ടം:

🇮🇳വന്ദേമാതരം🇮🇳

Image
🇮🇳വന്ദേമാതരം🇮🇳 15/08/2022 ഭാരതത്തിന്റെ സ്വാതന്ത്ര്യദിനം  75 വർഷങ്ങൾ... 

🇮🇳ഭാരത് മാതാ കീ ജയ്...🇮🇳

Image
🇮🇳ഭാരത് മാതാ കീ ജയ്...🇮🇳 ഭാരതമണ്ണ് നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുന്ന സുവർണ്ണാവസരം ആഘോഷിക്കാൻ കോട്ടൺഹില്ലിലെ കുരുന്നുകൾ ഒരുങ്ങി...        🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

പ്രിൻസിപ്പൽ സാർ, നഥാനിയേൽ സാർ, നീന ടീച്ചർ...ആഹാ...😎

Image
പ്രിൻസിപ്പൽ സാർ, നഥാനിയേൽ സാർ, നീന ടീച്ചർ...ആഹാ...😎 11/08/2022 - വ്യാഴം   ഇന്നേ ദിവസം നേരത്തെ സ്കൂളിൽ എത്തിച്ചേർന്നു. ആദ്യത്തെ പിരീഡ് പോകേണ്ടി വന്നില്ല. ആയതിനാൽ ക്ലാസ്സുകൾക്കായുള്ള തയ്യാറെടുപ്പുകൾ നടത്തി. രണ്ടാമത്തെ പിരീഡ് 8Lന് വ്യാകരണം പഠിപ്പിച്ചു. അപ്രതീക്ഷിതമായാണ് നഥാനിയേൽ സാർ ക്ലാസ് നിരീക്ഷിക്കാൻ എത്തിച്ചേർന്നത്. അതിനുശേഷം സിദ്ധിശോധകം തയ്യാറാക്കിയത് പരിശോധിക്കുകയും പരിശീലനത്തെ സംബന്ധിച്ച് ഏറെ കാര്യങ്ങളെക്കുറിച്ച് സംവദിക്കുകയും ചെയ്ത ശേഷമാണ് സാർ മടങ്ങിയത്. അതേസമയം നമ്മുടെ കോളേജിന്റെ ആദരണീയനായ പ്രിൻസിപ്പൽ ബെനഡിക്റ്റ് സാറും നീന ടീച്ചറും എത്തിച്ചേർന്നിരുന്നു. റെക്കോർഡ് ഒപ്പിട്ട് നൽകിയ ശേഷം ഒപ്പം നിന്ന് ഒരു ഫോട്ടോയൊക്കെ എടുത്തിട്ടാണ് ഇരുവരും മടങ്ങിയത്. അഞ്ചാമത്തെ പിരീഡ് 9Aയിൽ ക്ലാസ് എടുത്തു. കളിപ്പാവകൾ എന്ന പാഠം ആണ് പഠിപ്പിച്ചത്. ആറാമത്തെ പിരീഡ് 9Bയിൽ സന്ധി പഠിപ്പിച്ചു. എത്ര പഠിപ്പിച്ചു കൊടുത്താലും മടുപ്പ് തോന്നാത്ത വിഷയം എന്നെ സംബന്ധിച്ച് വ്യാകരണം തന്നെ.😉 അങ്ങനെ ഇന്നത്തെ ബോധനം സമാപിച്ചിരിക്കുന്നു....😎

എല്ലാം ശ്രുതിമയം...🤭😉

Image
എല്ലാം ശ്രുതിമയം...🤭😉 05/08/2022  -  വെള്ളി   ഇന്നേ ദിവസം ഒൻപതു മണി ആയപ്പോഴേക്കും സ്കൂളിൽ എത്തിച്ചേർന്നു. ആദ്യത്തെ്തെ പീരീഡ് സബ്സ്റ്റിട്യൂഷനായി 9A ലഭിച്ചതിനാൽ പഠിപ്പിക്കാൻ സാധിച്ചു. പരീക്ഷഡ്യൂട്ടിയും അവിടെ തന്നെ നിർവഹിച്ചു. തുടർന്നുവരുന്ന പിരീഡ് അവിടെ തന്നെയായിരുന്നു. ഉച്ചയ്ക്കുശേഷം ടൈംടേബിൾ പ്രകാരം പിരീഡുകൾ ഇല്ലായിരുന്നുവെങ്കിലും സബ്സ്റ്റിട്യൂഷൻ  കിട്ടിയപ്പോൾ 9Aൽ തന്നെ ക്ലാസ്സെടുത്തു. മറ്റു തയ്യാറെടുപ്പുകൾ നടത്തിയശേഷം 3:45 ആയപ്പോൾ സ്കൂളിൽ നിന്ന് ഇറങ്ങി.. അത്യാവശ്യം സന്തോഷംം നിറഞ്ഞ ദിവസമായിരുന്നു ഇന്ന്. എല്ലാം ശ്രുതിമയം🤩 🔥 അൻപാന നൻപി🔥

🌧️🌧️🌧️മഴയിൽ ഒരു നെട്ടോട്ടം...🌧️🌧️🌧

Image
🌧️🌧️മഴയിൽ ഒരു നെട്ടോട്ടം...🌧️🌧️ 04/08/2022  -  വ്യാഴം  റെക്കോർഡ് ഒപ്പിട്ട് കിട്ടാൻ രാവിലെ തിരിച്ചതായിരുന്നു. ബസ് കിട്ടാൻ വൈകി ഒരുവിധം കോളേജിൽ എത്തിയത് 9:30ന്. സ്കൂളിൽ ആദ്യമേ അറിയിച്ചിരുന്നത് കൊണ്ട് പ്രശ്നം ഉണ്ടായില്ല. പക്ഷേ, സാർ ക്ലാസ്സ് നിരീക്ഷണത്തിന് പോയതിനാൽ കാണാൻ സാധിച്ചില്ല. രണ്ടാമത്തെ പീരീഡ് അതായത് എനിക്ക് 8L ൽ കേറേണ്ട സമയത്ത് എത്തിച്ചേർന്നു. രേഖ ചേച്ചി എനിക്ക് പകരം ക്ലാസ്സിൽ കയറിയപ്പോഴേക്കും ഞാനും എത്തി. അവിടെ പരീക്ഷാ ഡ്യൂട്ടിയിൽ ഏർപ്പെട്ടു. ഉച്ചക്ക് ശേഷം 9A യിൽ ക്ലാസ്സെടുക്കാൻ അവസരം കിട്ടി. സബ്സ്റ്റിട്യൂഷൻ ആയിരുന്നു. 9A യിൽ പരീക്ഷക്കുള്ള ചോദ്യങ്ങൾ ബോർഡിൽ എഴുതിക്കൊടുത്ത ശേഷം പരീക്ഷാ ഡ്യൂട്ടിക്കായി 9B ൽ പോയി. കോപ്പിയടിയുടെ വ്യത്യസ്തമുഖങ്ങൾ ദർശിച്ച ക്ലാസ്സ്‌ അന്തരീക്ഷം. കൊടുക്കേണ്ടതെല്ലാം കൊടുത്തു.😡🤦‍♀️ അവസാനത്തെ പീരീഡ് സബ്സ്റ്റിട്യൂഷൻ 9A ൽ തന്നെ കിട്ടി. 3:45 ആയപ്പോഴേക്കും സ്കൂളിൽ നിന്നിറങ്ങി...🙈

അസുഖവും.. അവധിയും...അന്തസ്സ് 😎

Image
അസുഖവും.. അവധിയും... അന്തസ്സ് 😎 01/08/2022  -   തിങ്കൾ  സുഖമില്ലാത്തതിനാൽ ലീവ് എടുക്കേണ്ടി വന്നു. ആദ്യത്തെ അവധി 🤕😑😔 02/08/2022, 03/08/2022  മഴ കാരണം രണ്ടു ദിവസം അവധി 🌧️☔️ അവധി ആയിരുന്നെങ്കിലും ആരോഗ്യം ഒന്നു ശരിയായപ്പോൾ എഴുത്ത് തുടങ്ങി 🤭📝

അവധി കഴിഞ്ഞ് എത്തിയപ്പോൾ...😁

Image
അവധി കഴിഞ്ഞ് എത്തിയപ്പോൾ...😁 29/07/2022  -  വെള്ളി  കർക്കടകവാവിന്റെ അവധി കഴിഞ്ഞ് ഉന്മേഷത്തോടെ സ്കൂളിൽ എത്തിച്ചേർന്നു.ആദ്യത്തെ പീരീഡ് തന്നെ സുബ്സ്റ്റിട്യൂഷന് പോകേണ്ടി വന്നു. നാലാമത്തെ പീരീഡ് 9A ൽ ക്ലാസ്സെടുത്തു. അഞ്ചാമത്തെ പീരീഡ് അവസാനമായപ്പോൾ 9A ൽ തന്നെ പരീക്ഷ ഡ്യൂട്ടിക്കായി പോയി. തുടർന്ന് അവിടെ പരീക്ഷാസമയം മുഴുവൻ ചെലവഴിച്ചു. അവസാനത്തെ പീരീഡ് റെക്കോർഡ് എഴുത്തിനും അനുബന്ധപ്രവർത്തനങ്ങൾക്കായും വിനിയോഗിച്ചു. 3:45 ന് സ്കൂളിൽ നിന്നിറങ്ങി.  തെളിമയാർന്ന ഈ ദിവസത്തിൽ ഓർക്കാൻ ഒരു നുറുങ്ങു ചിന്ത :

കാലങ്ങൾക്ക് ശേഷം ഇംഗ്ലീഷ് എഴുത്ത്...ബോർഡിലെ കരവിരുത്👩‍🏫

Image
കാലങ്ങൾക്ക് ശേഷം ഇംഗ്ലീഷ് എഴുത്ത്...ബോർഡിലെ കരവിരുത്👩‍🏫 27/07/2022  -  ബുധൻ  രാവിലെ ആരംഭിച്ചത് ഓഡിറ്റോറിയത്തിലെ ഡ്യൂട്ടിയോടെ..ബോധവൽക്കരണ പരിപാടിയിൽ കുട്ടികൾക്കൊപ്പം. രണ്ടാമത്തെ പീരീഡ് പരീക്ഷാഡ്യൂട്ടി ആയിരുന്നു. 9ബിയിൽ...അടുത്ത പീരീഡ് അവിടെ തന്നെ ക്ലാസ്സ്‌ ലഭിച്ചു. അഞ്ചാമത്തെ പീരീഡ് 8Lൽ ക്ലാസ്സും തുടർന്ന് അവിടെ തന്നെ പരീക്ഷ ഡ്യൂട്ടിയും. കാലങ്ങൾക്ക് ശേഷം ബോർഡിൽ ഇംഗ്ലീഷ് ഭാഷയിൽ എഴുതിയപ്പോൾ ഒരു പ്രത്യേക സന്തോഷം തോന്നി. 😊👩‍🏫 അവസാനത്തെ പീരീഡ് 9A ൽ ക്ലാസ്സെടുത്തു. 4 മണിയോടെ സ്കൂളിൽ നിന്നിറങ്ങി. 

കൂട്ടും കുഞ്ഞപ്പനും കുസൃതിക്കുരുന്നുകളും...😍🤖🤫

Image
കൂട്ടും കുഞ്ഞപ്പനും കുസൃതിക്കുരുന്നുകളും...😍🤖🤫 26/07/2022  -  ചൊവ്വ  പതിവ് രീതികൾ തെറ്റിച്ചുകൊണ്ട് അല്പം വൈകിയാണ് സ്കൂളിൽ എത്തിച്ചേർന്നത്. മുഖ്യമന്ത്രി എത്തിച്ചേർന്നതിന്റെ തിരക്കും മുൻകരുതലുകളും കൊണ്ട് മുഖരിതമായ അന്തരീക്ഷം. ഓഡിറ്റോറിയത്തിൽ കുട്ടികളെ നിയന്ത്രിക്കുന്ന ജോലി ആയിരുന്നു ഞങ്ങൾക്ക്.  സമകാലിക അവസ്ഥയ്ക്ക് എന്ത്കൊണ്ടും അനുയോജ്യമായ പരിപാടി ആയിരുന്നു ഇന്നത്തേത്. 😎 കാഴ്ച എന്നത് പ്രതിസന്ധി തീർക്കുമ്പോഴും അവയെ അതിജീവിക്കുന്ന കുരുന്നുകൾക്കൊപ്പം അൽപനേരം ചെലവഴിക്കാൻ സാധിച്ചു.  അവരുടെ സ്നേഹം ആത്മവിശ്വാസം വർധിപ്പിക്കുന്നത് തന്നെ ആയിരുന്നു.  ക്ലാസുകൾ ലഭിക്കാത്ത ദിവസം...  എല്ലാ കുട്ടികളും എക്സിബിഷൻ കാണേണ്ട ആവേശത്തിൽ ആയിരുന്നു. ഓരോ ക്ലാസ്സിൽ കേറുമ്പോഴും കുട്ടികൾ എക്സിബിഷനായ് ഓടിപ്പോകുന്ന അവസ്ഥ..😑 ക്ലാസുകൾ ഒന്നും കിട്ടീലേലും എല്ലാ സമയവും കർമ്മനിരതമായ ദിനം...