✨️💛പൊൻവെയിലിൽ മുങ്ങിക്കുളിച്ച ചിങ്ങപ്പുലരി...💛✨️
✨️💛പൊൻവെയിലിൽ മുങ്ങിക്കുളിച്ച ചിങ്ങപ്പുലരി...💛✨️
17/08/2022 - ബുധൻ
മലയാള മാസപ്രകാരം പുതുവർഷാരംഭദിനം ആയതിനാൽ വളരെ നേരത്തെ സ്കൂളിൽ എത്തിച്ചേർന്നു. മൂന്നാമത്തെ പിരീഡ് ആണ് ക്ലാസ്സ് ഉണ്ടായിരുന്നതെങ്കിലും ആദ്യത്തെ പിരീഡ് സബ്സ്റ്റിട്യൂഷനായി 10Gയിൽ പോകേണ്ടി വന്നു. രണ്ടാമത്തെ പിരീഡ് സബ്സ്റ്റിട്യൂഷനായി 8Lൽ അൽപനേരം ചെലവഴിച്ചു. അടുത്ത പീരീഡ് 9Bയിൽ പഠിപ്പിച്ചു. പരീക്ഷയുടെ ഉത്തരക്കടലാസുകൾ തിരുത്തി നൽകി. ആവശ്യമായ നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്തു. അവസാനത്തെ പീരീഡ് കുട്ടികളുടെ ആവശ്യാനുസരണം വ്യാകരണം പഠിപ്പിച്ചു. 4 മണിയോടെ സ്കൂളിൽ നിന്നിറങ്ങി...
Comments
Post a Comment