Posts

Showing posts from May, 2021

മഴയിൽ കുതിർന്ന ഓൺലൈൻക്ലാസ്...⛈️⛈️⛈️

Image
മഴയിൽ കുതിർന്ന ഓൺലൈൻക്ലാസ്... ⛈️⛈️⛈️ മെയ്‌ 27 - വ്യാഴാഴ്ച കോരിച്ചൊരിഞ്ഞ മഴയ്ക്കുശേഷം പ്രഭാതകിരണങ്ങൾ വർണ്ണം വാരി വിതറിയ ഒരു നല്ല പ്രഭാതം.⛅️പതിവുപോലെ ഓൺലൈൻ ക്ലാസിനായുള്ള തയ്യാറെടുപ്പുകൾക്കൊടുവിൽ നഥാനിയേൽ സാറിന്റെ വാക്കുകൾക്കായി കാതോർത്തു. ബോധനോദ്ദേശ്യങ്ങളെക്കുറിച്ചും അതിന് അനുബന്ധമായി വരുന്ന അനവധി ഘടകങ്ങളും ആണ് ഇന്ന് ചർച്ച ചെയ്തത് . ഒരു മൗനപ്രാർത്ഥനയോടെയും ശുഭചിന്തയോടും കൂടിയാണ് ജോജു സാറിന്റെ ക്ലാസ്സ് ആരംഭിച്ചത്. ഫിസിക്കൽ സയൻസ് ഓപ്ഷണലിലെ സുഹൃത്തുക്കളുടെതായിരുന്നു ഇന്നത്തെ സെമിനാർ അവതരണം. പരീക്ഷയെ സംബന്ധിച്ച ഓർമ്മപ്പെടുത്തലോടെ ആത്മവിശ്വാസം പകർന്നുകൊണ്ടാണ് സാർ ഇന്നത്തെ ക്ലാസ് അവസാനിപ്പിച്ചത്. പരീക്ഷയെ സംബന്ധിച്ച് അല്പം ആശങ്ക ഇല്ലാതില്ല. പുതുമയേറിയ വിഷയങ്ങളുമായി ഏറെക്കുറെ ഇടപഴകി വന്നപ്പോഴാണ് അതാ, വീണ്ടും ഓൺലൈൻ ക്ലാസ്. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം ഉണ്ടാകണേ എന്ന സ്ഥിരം പ്രാർത്ഥനയോടെ ഈ ദിവസവും കടന്നു പോകുന്നു.... മനസ്സിൽ തെളിഞ്ഞ ഒരു ചിന്ത ഇന്ന് പങ്കുവെക്കാം: "പരിശ്രമം ചെയ്യുകിലെന്തിനേയും വശത്തിലാക്കാൻ കഴിവുള്ളവണ്ണം ദീർഘങ്ങളാംകൈകളെനൽകിയത്രേ മനുഷ്യരെ പാരിലയച്ചതീശൻ..."          

ശരിക്കുള്ള മോട്ടിവേഷൻ...🤗😎💖

Image
ശരിക്കുള്ള മോട്ടിവേഷൻ...🤗😎💖 21/05/2021  - മെയ്‌ മാസത്തിലെ ഒരു തെളിഞ്ഞ പ്രഭാതം. ചെറിയൊരു മഴയും ഇളംവെയിലും വർണം വിതറിയ സുഖകരമായ അന്തരീക്ഷം. ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസ്സോടെ ആണ് ഇന്നത്തെ പഠനം ആരംഭിച്ചത്. ഗൂഗിൾ മീറ്റിൽ പ്രവേശിച്ച സമയം സുപരിചിതമായതും പ്രതീക്ഷിച്ചിരുന്നതുമായ ശബ്ദമാണ് കേട്ടത്. അപകടവും രോഗാവസ്ഥയും എല്ലാം തരണം ചെയ്ത്, നമ്മുടെ പ്രാർത്ഥനകളെ സഫലമാക്കി കൊണ്ട് പ്രിയ കൂട്ടുകാരി ബിജി വീണ്ടും നമ്മോടൊപ്പം എത്തിയിരിക്കുന്നു. അപ്രതീക്ഷിതമായ സംഭവങ്ങൾക്കൊടുവിൽ പ്രത്യാശ ഒട്ടും മങ്ങാതെ, പുഞ്ചിരിയോടെ അവൾ കടന്നു വന്നപ്പോൾ ആ വാക്കുകളിൽ നിന്ന് വലിയ പാഠങ്ങളാണ് നമുക്ക് കിട്ടിയത്. ചെറിയൊരു വേദന പോലും വലുതാക്കി കാട്ടാറുള്ള നമുക്ക് ശരിക്കും മാതൃകയായി തോന്നി ബിജിയുടെ വാക്കുകൾ. ആ സമയത്താണ് എനിക്ക് തോന്നിയത്- എന്തിനാണ് മോട്ടിവേഷണൽ ടോക്കുകൾ കേൾക്കുന്നത്? ശരിക്കുള്ള മോട്ടിവേഷൻ ഇതാണ്. ദൈവം നൽകിയ ശക്തിയിൽ, ലഭിച്ച പ്രാർത്ഥനകളിൽ ഉറച്ചു വിശ്വസിച്ച, പതറാത്ത മനസ്സ്. ഇനിയും ഇതുപോലെ മുന്നോട്ടുപോകാനും ലക്ഷ്യങ്ങൾ കരസ്ഥമാക്കാനും പ്രിയ കൂട്ടുകാരിക്ക് സാധിക്കട്ടെെ എന്ന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.  ജോർജ്ജ് തോ

പിറന്നാൾ ദിനം...🎂🎂🎂🍫🍫🍫💖💞

Image
പിറന്നാൾ ദിനം...🎂🎂🎂🍫🍫🍫💕💞 ഇന്ന് മെയ് 20. എന്നെ സംബന്ധിച്ച് വളരെ പ്രത്യേകതയുള്ള ദിനം. എന്റെ അമ്മയുടെ ജന്മദിനം. മാതൃദിനത്തിനും മറ്റ് പ്രത്യേക അവസരങ്ങളിലും മാത്രം ഒതുക്കാവുന്നതല്ലല്ലോ അമ്മയുടെ മഹത്വം. എന്റെ ഓരോ നിമിഷങ്ങളിലും അമ്മ ഒപ്പമുണ്ട്. സത്യം പറഞ്ഞാൽ പഠിക്കാൻ പോകുമ്പോൾ മാത്രമാണ് എന്നോടൊപ്പം അമ്മ ഇല്ലാത്തത്. എവിടെപ്പോയാലും അമ്മ കൂടെയുണ്ടാകും. അത് എന്നോടുള്ള വിശ്വാസക്കുറവ് കൊണ്ടല്ല, ഒറ്റ മകൾ ആയതുകൊണ്ട് തന്നെ അത്രത്തോളം വാത്സല്യവും കരുതലും അച്ഛനും അമ്മയ്ക്കും ഉണ്ട്. "നിനക്ക് ഒറ്റയ്ക്ക് വന്നു കൂടെ? എന്തിനാ അമ്മയെ ബുദ്ധിമുട്ടിക്കുന്നത്?"-ഇങ്ങനെ നിരവധി ചോദ്യങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. അതൊന്നും ഞാൻ ശ്രദ്ധിക്കുന്നില്ല. ഒരു സമ്മാനം കിട്ടിയാൽ അത് ആദ്യം അമ്മയുടെ കയ്യിൽ കൊണ്ടു കൊടുക്കുമ്പോൾ കിട്ടുന്ന പുഞ്ചിരിയാണ് എന്റെ ഏറ്റവും വലിയ പ്രേരകശക്തി.  അമ്മയുടെ ജന്മദിനം ആഘോഷിക്കാൻ സ്റ്റാറ്റസ് ഇടാൻ കയറിയപ്പോഴാണ് ഇന്ന് ഒരു പിറന്നാൾദിനം തന്നെ എന്ന് മനസ്സിലായത്. എന്റെ സുഹൃത്തുക്കളായ ശില്പയുടെയും വിസ്മയയുടെയും അമ്മമാരുടെ പിറന്നാൾ ഇന്നേ ദിവസമാണ്.😘 മലയാളംകാർക്ക് ഇന്നാണ് മദേഴ്സ് ഡേ .😉 എന്റെ കൂട

പ്രതീക്ഷയുടെ തുടക്കം...🙂🌟🌠

Image
പ്രതീക്ഷയുടെ തുടക്കം....🙂🌟🌠 ഒരു നീണ്ട ഇടവേള ബ്ലോഗെഴുത്തുകൾക്ക് കൊടുക്കേണ്ടിവന്നു. വളരെ നേരത്തെ വീട്ടിൽ നിന്ന് പുറപ്പെട്ട് ധൃതിയിൽ കോളേജിൽ എത്തിച്ചേരുകയും വൈകുന്നേരം വളരെ താമസിച്ച് വീട്ടിൽ തിരിച്ചെത്തുകയും ചെയ്തിരുന്ന ദിവസങ്ങളിൽ മുടങ്ങാതെ എഴുതുമായിരുന്നു. ഇപ്പോൾ എല്ലാം കീഴ്മേൽ മറിഞ്ഞിരിക്കുന്നു എന്ന് പറയാം. ഇപ്പോഴത്തെ സാഹചര്യങ്ങൾ തന്നെ ആകാം കാരണം. ഒരിടത്തും പോകാതെയും, ആരെയും പരസ്പരം കാണാതെയും ഉള്ള അടഞ്ഞുമൂടിയ അവസ്ഥയിൽ പലപ്പോഴും അലസത തോന്നിപ്പോകുന്നുണ്ട്. പക്ഷേ, എല്ലാത്തിനും ഒരു മാറ്റം വരുമല്ലോ. ഇന്ന് എഴുതാം എന്ന് കരുതി. കഴിഞ്ഞ ദിവസങ്ങൾ ഒരുപാട് സന്തോഷം നൽകിയവ ആയിരുന്നു. 15/05/2021 - എന്റെ പിറന്നാൾ ആയിരുന്നു. എന്റെ സുഹൃത്ത് നിഖിലിന്റെ പിറന്നാളും അന്ന് തന്നെ ആയിരുന്നു. ഒരുപാട് ആശംസകൾ അന്ന് കിട്ടി.🎂🍫☺️ 16/05/2021 - മലയാളം അസോസിയേഷൻ നടത്തിയ ആദ്യമത്സരം 'പാട്ടിന്റെ പാലാഴി' പ്രതീക്ഷിച്ചതിലും നന്നായി നടത്തുവാൻ സാധിച്ചു. 🎶🎼 17/07/2021 - മലയാളം അസോസിയേഷൻ സപര്യ യുടെ ഔദ്യോഗിക ഉദ്ഘാടനം എഴുത്തുകാരൻ ദീപു പി. കുറുപ്പ് സാർ നിർവഹിച്ചു.🤩☺️ ആരാധനാപൂർവ്വമായ സേവനങ്ങൾക്ക് മംഗളകര