മഴയിൽ കുതിർന്ന ഓൺലൈൻക്ലാസ്...⛈️⛈️⛈️

മഴയിൽ കുതിർന്ന ഓൺലൈൻക്ലാസ്...⛈️⛈️⛈️

മെയ്‌ 27 - വ്യാഴാഴ്ച
കോരിച്ചൊരിഞ്ഞ മഴയ്ക്കുശേഷം പ്രഭാതകിരണങ്ങൾ വർണ്ണം വാരി വിതറിയ ഒരു നല്ല പ്രഭാതം.⛅️പതിവുപോലെ ഓൺലൈൻ ക്ലാസിനായുള്ള തയ്യാറെടുപ്പുകൾക്കൊടുവിൽ നഥാനിയേൽ സാറിന്റെ വാക്കുകൾക്കായി കാതോർത്തു. ബോധനോദ്ദേശ്യങ്ങളെക്കുറിച്ചും അതിന് അനുബന്ധമായി വരുന്ന അനവധി ഘടകങ്ങളും ആണ് ഇന്ന് ചർച്ച ചെയ്തത് .
ഒരു മൗനപ്രാർത്ഥനയോടെയും ശുഭചിന്തയോടും കൂടിയാണ് ജോജു സാറിന്റെ ക്ലാസ്സ് ആരംഭിച്ചത്. ഫിസിക്കൽ സയൻസ് ഓപ്ഷണലിലെ സുഹൃത്തുക്കളുടെതായിരുന്നു ഇന്നത്തെ സെമിനാർ അവതരണം. പരീക്ഷയെ സംബന്ധിച്ച ഓർമ്മപ്പെടുത്തലോടെ ആത്മവിശ്വാസം പകർന്നുകൊണ്ടാണ് സാർ ഇന്നത്തെ ക്ലാസ് അവസാനിപ്പിച്ചത്. പരീക്ഷയെ സംബന്ധിച്ച് അല്പം ആശങ്ക ഇല്ലാതില്ല. പുതുമയേറിയ വിഷയങ്ങളുമായി ഏറെക്കുറെ ഇടപഴകി വന്നപ്പോഴാണ് അതാ, വീണ്ടും ഓൺലൈൻ ക്ലാസ്. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം ഉണ്ടാകണേ എന്ന സ്ഥിരം പ്രാർത്ഥനയോടെ ഈ ദിവസവും കടന്നു പോകുന്നു....
മനസ്സിൽ തെളിഞ്ഞ ഒരു ചിന്ത ഇന്ന് പങ്കുവെക്കാം:
"പരിശ്രമം ചെയ്യുകിലെന്തിനേയും
വശത്തിലാക്കാൻ കഴിവുള്ളവണ്ണം
ദീർഘങ്ങളാംകൈകളെനൽകിയത്രേമനുഷ്യരെ പാരിലയച്ചതീശൻ..."
                          - കെ.സി. കേശവപിള്ള. 

Comments

Post a Comment

Popular posts from this blog

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷

ദിവ്യകാരുണ്യമായ് ഉള്ളിൽ വാ എന്നീശോയേ.... 🌷🌷🌷

AICUF സെക്രട്ടറി😃ആത്മീയശക്തിക്കായി,ഒന്നിച്ച് ഒരു മനസ്സോടെ... 💜💜💜