Posts

Showing posts from November, 2021

കേറി വാടാ മക്കളേ.. കേറി വാ...😁🎭✨️

Image
കേറി വാടാ മക്കളേ, കേറി വാ...🎭✨️ 15/11/2021 - തിങ്കൾ  പുതിയ ബാച്ചിലെ കൂട്ടുകാരെ വരവേൽക്കാൻ കലാലയം ഒരുങ്ങി. MTTCയാകുന്ന ആരാമവനികയിൽ ഇതളിടുന്ന പുതിയ പുഷ്പങ്ങൾ...ഉദ്ഘാടനചടങ്ങ് അതിമനോഹരമായി നിർവഹിക്കപ്പെട്ടു.   ഉച്ചക്ക് ശേഷം നമ്മുടെ എല്ലാവരുടെയും ഉള്ളിലെ അഭിനേതാവ് ഉണർന്നു.🤭 നിമിഷനേരം കൊണ്ട് എന്തൊക്കെയാ നടന്നത്...എഴുതുന്നു, പറയുന്നു, പാടുന്നു, കളിക്കുന്നു...എന്തായാലും എല്ലാ ടീമും കസറി...👏👏👏 പ്രതീക്ഷ പ്രമേയമാക്കി skit ചെയ്ത നമ്മുടെ സ്വന്തം ടീം✨️ 💫💛 ഇനി വീണ്ടും പരീക്ഷാചൂടിലേക്ക്...നാളെ MCQ. പിന്നെ യൂണിവേഴ്സിറ്റി പരീക്ഷ 🤷‍♀️🤦‍♀️പണികൾ കടന്നു വരികയാണ്...വരട്ടെ...😉

മഴയിൽ കുതിർന്ന ഓർമ്മകൾ...🎒☔️😄

Image
മഴയിൽ കുതിർന്ന ഓർമ്മകൾ...🎒☔️😄 08/11/2021 - തിങ്കൾ  ഏറെ നാളുകൾക്ക് ശേഷമാണ് ബ്ലോഗുലകത്തിൽ കാലുകുത്തുന്നത്. മോഡൽ പരീക്ഷയുടെ തിരക്കുകൾ കഴിഞ്ഞ ദിവസം. മഴയിൽ കുതിർന്ന ദിവസം കൂടിയായിരുന്നു ഇന്ന്.ഏറെ നാളുകൾക്ക് ശേഷം കുരുന്നുകൾ വിദ്യാലയപ്പടിവാതിൽ പൂകിയ സുന്ദരസുദിനം.😊ഗൃഹാതുരമായ ഓർമ്മകൾ ഉള്ളിൽ ഉണർത്തുന്ന കാഴ്ചകൾ ഇന്ന് കണ്ടു. ബാഗും തൂക്കി കുടയും പിടിച്ച് പള്ളിക്കൂടത്തിൽ പോയിരുന്ന കാലം അനുസ്മരിപ്പിച്ച കാഴ്ചകൾ. ⛈️🎒☔️ മുന്നിലുള്ളത് അനവധി ദൗത്യങ്ങളാണ്. കോളേജിനു വേണ്ടിയും നമുക്ക് വേണ്ടിത്തന്നെയും NAAC ന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളിൽ പങ്കാളി ആകേണ്ടതുണ്ട്. 2 ദിവസം കൂടി കഴിഞ്ഞാൽ നമ്മുടെ ജൂനിയേഴ്സ് വരും. അവരോടൊപ്പം കുറച്ച് നാളുകൾ...പിന്നെ പരീക്ഷയായി, ടീച്ചിംഗ് പ്രാക്ടീസായി... അങ്ങനെ അങ്ങനെ നീളും...പ്രതീക്ഷകളോടെ വീണ്ടും ഒരു പ്രയാണം...💕 ഇന്നത്തെ ചിന്ത :     🌿☘️🍀🍃🌿☘️🍀🍃🌿☘️🍀🍃🌿