Posts

Showing posts from March, 2022

"അദ്വിതീയ" കൊടിയേറി ഗയ്‌സ്....😎😉

Image
"അദ്വിതീയ" കൊടിയേറി ഗയ്‌സ്....😎😉 22/03/2022  -  ചൊവ്വ   അറുപത്തി ആറാമത് കോളേജ് യൂണിയൻ അദ്വിതീയ ഔപചാരികമായി ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. വർണ്ണശബളമായ ഒരുക്കങ്ങളോടെ അതിമനോഹരമായി സംഘടിപ്പിക്കപ്പെട്ട പരിപാടി. ഫ്ലാഷ് മോബും പാട്ടും ഡാൻസും അഭിനയവുമൊക്കെ കോർത്തിണക്കി ജൂനിയേഴ്സ് പൊളിച്ചടുക്കി...😍🤩  നിസർഗയുടെ പരിപാടികൾ ഇനിയും ബാക്കി നിൽക്കേ പുതിയ യൂണിയൻ രംഗത്ത് വന്നിരിക്കുന്നു. ഇപ്പോൾ  മുതൽ അവർക്ക് നല്ല പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സാധിക്കട്ടെ....😊  ഇന്നത്തെ പരിപാടിയുടെ ആകർഷണ കേന്ദ്രം രണ്ട് വിശിഷ്ട വ്യക്തികൾ ആയിരുന്നു. മാതൃഭൂമി ന്യൂസിന്റെ ഡെപ്യൂട്ടി എഡിറ്റർ ശ്രീ. അഭിലാഷ് മോഹൻ സാറായിരുന്നു ഒരാൾ. മാധ്യമ ധർമത്തെ കുറിച്ചും അതിന് അനുബന്ധമായി ഉടലെടുത്ത സംശയങ്ങളെ സംബന്ധിച്ചും കൃത്യമായി മറുപടി നൽകുകയും നിഷ്പക്ഷതയോടെ സുതാര്യമായ സംഭാഷണം കാഴ്ചവയ്ക്കുകയും ചെയ്തു അദ്ദേഹം.   അടുത്ത വ്യക്തി ഒട്ടു മിക്ക കുട്ടികളും പ്രതീക്ഷയോടെ കാത്തിരുന്ന മനുഷ്യനായിരുന്നു. ഇക്കൊല്ലത്തെ ശ്രദ്ധേയമായ സിനിമകളിലൊന്നായ ഹൃദയത്തിൽ നായകനെ വെല്ലുന്ന പ്രകടനവുമായി പ്രേക്ഷക മനസ്സിൽ ഇടം നേടിയ "ആന്റണി താടിക്കാരൻ&

നേതാക്കന്മാരെ സൃഷ്ടിക്കുന്നവൻ ശരിക്കുള്ള നേതാവ് 😎

Image
നേതാക്കന്മാരെ സൃഷ്ടിക്കുന്നവൻ ശരിക്കുള്ള നേതാവ് 😎 21/03/2022  -  തിങ്കൾ  ആദ്യത്തെ മണിക്കൂറുകൾ ജോജു സാറിന്റെ ക്ലാസ്സ്‌...വളരെ ലളിതമായി, വ്യക്തമായി കാര്യങ്ങൾ സാർ മനസ്സിലാക്കിത്തന്നു. ഒരു ഹെഡ് മാസ്റ്ററുടെ, പ്രിൻസിപ്പലിന്റെ കർത്തവ്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി പറഞ്ഞു. സ്കൂളിന്റെ മാനേജ്മെന്റ് സംബന്ധമായ അനേകം വസ്തുതകൾ തിരിച്ചറിയാൻ സാധിച്ചു.  ഒരു സ്‌ഥാപനത്തിന്റെ തലവൻ (പ്രിൻസിപ്പൽ /ഹെഡ് മാസ്റ്റർ) ഒരു ലീഡർ ആയിരിക്കണം, എല്ലാ വിധത്തിലും. ശരിക്കുള്ള ഒരു ലീഡർ മറ്റുള്ളവരെ ലീഡർ ആയി രൂപാന്തരപ്പെടുത്താൻ കഴിവുള്ളവനാകണം എന്നുള്ള വാക്കുകൾ ശരിക്കും ചിന്തിപ്പിച്ചു,  പ്രചോദിപ്പിച്ചു... അറിവിന്റെ വാതായനങ്ങൾ വീണ്ടും തുറക്കുന്നു...😍🙂✨️ ഏവർക്കും നേതാവായി വളരാൻ കഴിയട്ടെ....👍

"മയൂഖ വീഥിയിലൂടെ" നൂറിന്റെ നിറവിൽ...1️⃣0️⃣0️⃣✨️💖💛💕

Image
"മയൂഖ വീഥിയിലൂടെ" നൂറിന്റെ നിറവിൽ...1️⃣0️⃣0️⃣✨️💖💛💕 21/03/2021 - തിങ്കൾ   മൊബൈൽ ഫോൺ ഉപയോഗിക്കാൻ പോലും അറിയാതിരുന്ന കാലമുണ്ടായിരുന്നു. ഒത്തിരി വർഷങ്ങൾക്ക് മുൻപ് അല്ല, BEdന് ചേരുന്നതുവരെ ഫോൺ കൈകാര്യം ചെയ്യാൻ എനിക്ക് അറിയില്ലായിരുന്നു. ഇന്നും വലിയ അറിവ് ഉണ്ടെന്ന് പറയാനാകില്ല. എന്നിരുന്നാലും പല കാര്യങ്ങളും പഠിക്കാൻ സാധിച്ചിട്ടുണ്ട്. അഭിമാനത്തോടെ അത് പറയാൻ സാധിക്കും. ഏറ്റവും വലിയ പ്രചോദനം ജോജു സാർ ആയിരുന്നു, ഇപ്പോഴും അതെ. ബ്ലോഗ് തുടങ്ങാൻ ആവശ്യപ്പെട്ടത് സാർ തന്നെ. പഠനാനുബന്ധ പ്രവർത്തനം എന്ന നിലയിൽ ആണെങ്കിലും പുതിയൊരു മേഖലയിലേക്ക് പ്രവേശിക്കുകയായിരുന്നു എന്നു പറയാം. ഇന്ന് എന്റെ മയൂഖ വീഥിയിലൂടെ നൂറിന്റെ നിറവിൽ നിൽക്കുകയാണ്...😎  അധ്യാപിക ആയിത്തീരാനുള്ള ഈ പഠനത്തിനിടയിൽ സർഗാത്മകമായ ചെറിയൊരു കഴിവ് പൊടിതട്ടിയെടുക്കാൻ ബ്ലോഗ് ഉപകാരപ്രദമായി എന്ന് നിസ്സംശയം പറയാം.🙂✨️💖

അദ്ധ്യാപിക + സുഹൃത്ത് = ആൻസി ടീച്ചർ😍👩‍🏫💖

Image
അദ്ധ്യാപിക + സുഹൃത്ത് = ആൻസി ടീച്ചർ😍👩‍🏫💖  എല്ലാ കുട്ടികൾക്കും ഒരുപോലെ പ്രിയങ്കരിയായി തീർന്ന ടീച്ചർ... ആൻസി ടീച്ചർ. പൊതുവേ ഇഷ്ടമാണെങ്കിലും നമുക്ക് ലഭിച്ച യാത്രകളും ക്യാമ്പും ടീച്ചറിനെ കൂടുതൽ മനസ്സിലാക്കാനും സ്നേഹിക്കാനും അവസരമൊരുക്കി. പഠിപ്പിക്കുന്ന കാര്യത്തിൽ കർശന സ്വഭാവം കാണിക്കുമെങ്കിലും അല്ലാതെയുള്ള അവസരങ്ങളിൽ ടീച്ചർ നമുക്ക് നല്ലൊരു സുഹൃത്ത് കൂടിയാണ്. ടീച്ചറിന്റെ അർപ്പണമനോഭാവവും കരുതലും വിനയവും ഏവർക്കും ഒരു പാഠമാണ്. ഇതുപോലെ മറ്റ് അധ്യാപകരെയും മനസ്സിലാക്കാനുള്ള അവസരങ്ങൾ കിട്ടിയെങ്കിൽ എന്ന് തോന്നുന്നു. കാരണം, ഒരാളെ തിരിച്ചറിയാൻ ഇത്രയും നാൾ വേണ്ടി വന്നില്ലേ...🙂 എന്തൊക്കെ പറഞ്ഞാലും ഏതു കാര്യത്തിലും നമ്മുടെ ആൻസി ടീച്ചർ പൊളിയാണ്...😎😘💖

പ്രചോദനത്തിന്റെയും പ്രോത്സാഹനത്തിന്റെയും പ്രതീകം: ബെനഡിക്റ്റ് സാർ... 👨‍🏫💕

Image
പ്രചോദനത്തിന്റെയും പ്രോത്സാഹനത്തിന്റെയും പ്രതീകം: ബെനഡിക്റ്റ് സാർ... 👨‍🏫💕  ഏതൊരു കാര്യത്തിലും പൂർണ്ണ പ്രോത്സാഹനവും പിന്തുണയും നൽകുന്ന പ്രിയപ്പെട്ട പ്രിൻസിപ്പൽ ബെനഡിക്റ്റ് സാർ എന്നും നമുക്ക് പ്രചോദനമാണ്. ഇപ്പോൾ സാർ ഒരു ഉത്തമകവി കൂടിയാണെന്ന് തെളിയിച്ചിരിക്കുന്നു. സ്മരണികയ്ക്ക് വേണ്ടി എഴുതിയ കവിത കോവിഡ്  കാലത്തിലും ആത്മ വിശ്വാസത്തിന്റെ കിരണങ്ങൾ തെളിയിക്കുന്ന വിധത്തിലായിരുന്നു. അർത്ഥവത്തായ കാലികപ്രസക്തമായ ആ കവിതയിലേക്ക് ഒന്ന് കണ്ണോടിച്ചാലോ...

MTTC ഹോളി...❤️🧡💛💚💙💜🖤

Image
MTTC ഹോളി...❤️🧡💛💚💙💜🖤 വർണ്ണങ്ങളുടെ ആഘോഷം.. ഹോളി...  വടക്കേ ഇന്ത്യയിലെ പ്രസിദ്ധമായ ഈ ആഘോഷത്തെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അത് ആഘോഷിക്കാൻ കഴിഞ്ഞത്MTTC ൽ എത്തിയതിനുശേഷമാണ്. സത്യത്തിൽ, മുഖം മുഴുവൻ നിറഞ്ഞ വർണ്ണങ്ങൾ ജീവിതത്തിലും നിറച്ചു കൊണ്ടിരിക്കുകയാണ് MTTC😎  കഴിഞ്ഞവർഷവും ഈ വർഷവും ഹോളി ആഘോഷിച്ചപ്പോൾ...❤️💛💚💜🧡

പഞ്ചദിന ക്യാമ്പ്... സ്മരണികയിലെ ഒരേട്...🤩✍️

Image
പഞ്ചദിന ക്യാമ്പ്... സ്മരണികയിലെ ഒരേട്...🤩✍️  പഞ്ചദിന ക്യാമ്പിന്റെ അവസാന സെഷൻ.. സമാപന സമ്മേളനം... ബഹുമാനപ്പെട്ട മാത്യു മനക്കര  മനക്കരകാവിൽ അച്ചനായിരുന്നു മുഖ്യാതിഥി. കൃതജ്ഞത രേഖപ്പെടുത്തി സംസാരിക്കുക എന്നതായിരുന്നു എന്റെ കർത്തവ്യം. ബെനഡിക്റ്റ് സാറിന്റെ കവിതയും അച്ചന്റെ വാക്കുകളും സമ്മേളനത്തിന്റെ മാറ്റുകൂട്ടി. 

ക്യാമ്പ് അവസാനിച്ചു സുഹൃത്തുക്കളേ...😐😑

Image
ക്യാമ്പ് അവസാനിച്ചു സുഹൃത്തുക്കളേ...😐😑 18/03/2022  -  വെള്ളി   ക്യാമ്പിന്റെ അവസാന ദിവസം... വാർത്ത വായിക്കേണ്ട ചുമതല നമ്മുടെ ഗ്രൂപ്പിന് ആണ് ലഭിച്ചത്. ആൽബിൻ ബ്രദറും ഞാനും ചേർന്ന് വാർത്ത അവതരിപ്പിച്ചു. ടീമിലെ ഒത്തിരി പേരുടെ സഹായസഹകരണങ്ങൾ അതിനു പിന്നിൽ ഉണ്ടായിരുന്നു. പ്രത്യേകിച്ച് എടുത്തുപറയേണ്ട പേരുണ്ട് - മെറിൻ😘  വാർത്തയ്ക്ക് ശേഷം ഒരു കിടിലം ക്ലാസ്.. മനോജ് സാർ നയിച്ച അത്യധികം മനോഹരമായ ക്ലാസിൽ പങ്കെടുക്കാൻ സാധിച്ചു. അദ്ദേഹം പകർന്നു നൽകിയ ഓരോ ചിന്തകളും വളരെ വലുതായിരുന്നു. ഇപ്പോഴും മനസ്സിൽ ഒരായിരം ചിന്തകൾ ആ വാക്കുകൾ ഉണർത്തുന്നുണ്ട്. പല ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു എന്നൊരു ബോധ്യം സാറിന്റെ ക്ലാസ്സിൽ നിന്ന് ലഭിച്ചു.   ഉച്ചയ്ക്ക് ശേഷമുള്ള സമാപന സമ്മേളനത്തെ സംബന്ധിച്ച കൃത്യമായ ധാരണയോടെ തുടർന്നുള്ള സമയം ചെലവഴിച്ചു. 

യുദ്ധത്തിനെതിരെ: മാതൃകയായി MTTC 🙂

Image
യുദ്ധത്തിനെതിരെ: മാതൃകയായി MTTC 🙂  ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്നായ യുദ്ധത്തിനെതിരെ സമാധാനത്തിന്റെ വെളിച്ചം വീശിക്കൊണ്ട് മാതൃകയായി MTTC. ഫ്ലാഷ് മോബ് നടത്തുന്നതിന് മുന്നോടിയായി പ്ലക്കാർഡുകളേന്തി ഒന്നായി, ഒറ്റക്കെട്ടായി നാമെല്ലാവരും ഒരു ചെറിയ റാലി നടത്തി. അതിനായുള്ള തയ്യാറെടുപ്പുകളും നടത്തിപ്പും പുതിയൊരു അനുഭവം പ്രദാനം ചെയ്യുകയായിരുന്നു...   യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല... ഐക്യവും സമാധാനവും സഹകരണവും ഉള്ള ഒരു നല്ല സമൂഹം ഉണ്ടാകട്ടെ... അതിനായുള്ളള പരിശ്രമങ്ങളിൽ നമുക്കും കണ്ണികളാകാം...🙂

യാത്രകൾ: മനസ്സിൽ പതിഞ്ഞ ഓർമ്മകൾ....😍💖💕

Image
യാത്രകൾ: മനസ്സിൽ പതിഞ്ഞ ഓർമ്മകൾ....😍💖💕 MTTC ലെ പഠനം ആരംഭിച്ചിട്ട് അടുത്തടുത്ത് കിട്ടുന്ന യാത്രകൾ ഈ മാർച്ച് മാസത്തിലാണ് ഉണ്ടായത്. സാധാരണരീതിയിൽ ഇത്രയധികം ഉല്ലാസവും സന്തോഷവും നിറഞ്ഞ യാത്രകൾ എനിക്ക് ഉണ്ടായിട്ടില്ല... അതുകൊണ്ടുതന്നെ അവയെല്ലാം മായാതെ എന്നും മനസ്സിൽ നിറഞ്ഞു നിൽക്കും.. തീർച്ച.... യാത്രയുടെ ഓർമ്മകളിൽ ചേർത്തുവയ്ക്കാൻ ക്യാമറകളിൽ, മനസ്സിൽ പതിഞ്ഞ ചിത്രങ്ങളിലൂടെ...

ദാസനും വിജയനും അങ്ങ് ദുഫായിൽ നിന്ന്...😂

Image
ദാസനും വിജയനും അങ്ങ് ദുഫായിൽ നിന്ന്...😂  കൾച്ചറൽ പരിപാടികളുടെ ഭാഗമായി  വ്യത്യസ്തമായ രീതിയിൽ പല കാര്യങ്ങളും ചെയ്യണമെന്ന് ഉണ്ടായിരുന്നു. എല്ലാം ചെയ്യാൻ സമയം കിട്ടാതെ പോയി. എന്നാലും, ദുഫായിൽ നിന്ന് ദാസനും വിജയനും എത്തിയിരുന്നു. കൂടെ പുലിയെ കൂട്ടാൻ കഴിയാത്തതുകൊണ്ട് ഈ അറബികൾ കണ്ടെത്തിയത് ടെഡി ആയിരുന്നു🐻🎭  എന്തായാലും അറബികൾക്കൊപ്പം ഒരു ഫോട്ടോ എടുക്കാൻ കഴിഞ്ഞല്ലോ... ഭാഗ്യം!.. മുജ്ജന്മസുകൃതം...🤭

തട്ടുപൊളിപ്പൻ തട്ടിക്കൂട്ട് പരിപാടികൾ...😆😎

Image
തട്ടുപൊളിപ്പൻ തട്ടിക്കൂട്ട് പരിപാടികൾ...😆😎 17/03/2022  -  വ്യാഴം   കൾച്ചറൽ പരിപാടികൾ നടത്തേണ്ട ദിവസം... പരിശീലനങ്ങൾക്കുള്ള സമയവും സാവകാശവും കിട്ടാത്തതുകൊണ്ട് തന്നെ എല്ലാം തട്ടിക്കൂട്ട് പരിപാടികളായിരുന്നു. സ്മരണിക എന്ന പേരിൽ അവസാനദിവസം കയ്യെഴുത്തുമാസിക ഇറക്കുന്നതിനായുള്ള രചനകൾ ആദ്യത്തെ ഒരു മണിക്കൂർ നടത്തി. പിന്നീട് ഓരോ ഗ്രൂപ്പിന്റെയും പരിപാടികൾ നടന്നു. നമ്മളും അങ്ങട് നടത്തി. ഒട്ടും സമയ താമസം കൂടാതെ തന്നെ ഒന്നിനുപുറകെ ഒന്നായി പരിപാടികൾ അരങ്ങേറി. പ്ലക്ക് കാർഡുകളുടെ നിർമ്മാണം, കപ്പ പുഴുങ്ങൽ, കപ്പ തീറ്റി, റാലി, ഫ്ലാഷ് മോബ്... ഇങ്ങനെ നീളുന്നു പരിപാടികൾ...😉

യാത്രയിലാണ് സുഹൃത്തുക്കളേ...😁

Image
യാത്രയിലാണ് സുഹൃത്തുക്കളേ...😁 16/03/2022 - ബുധൻ  BEd ജീവിതം അടിച്ചുപൊളിക്കുന്ന നാളുകളാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പഞ്ചദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി നടത്തിയ ഒരു ദിവസത്തെ യാത്ര... രാവിലെ 10 മണിക്ക് തന്നെ കോളേജിൽ നിന്ന് തിരിച്ചു. നേരെ കുതിര മാളികയിലേക്ക്... തിരുവിതാംകൂർ ചരിത്രത്തിന്റെ തിരുശേഷിപ്പുകൾ പ്രതിഫലിക്കുന്ന സ്വാതിതിരുനാൾ സംഗീതം പ്രതിധ്വനിക്കുന്ന കണ്ണുകളെ വിസ്മയിപ്പിക്കുന്ന അനേകം കാഴ്ചകൾ... കണ്ടിട്ടും കണ്ടിട്ടും മതിയാവാത്ത ഇടനാഴികൾ... ചിത്രപ്പൂട്ടുകൾ...122 കുതിരകൾ കൊത്തിവയ്ക്കപ്പെട്ട കൊട്ടാരം കുതിരമാളിക എന്നറിയപ്പെട്ടു. രാജകുടുംബത്തിലെ ഒരംഗമായിരുന്നു ഞാനും എന്ന ചിന്തയോടെ ഒരു സ്വപ്ന ലോകത്തിലൂടെ ആയിരുന്നു ആ നിമിഷങ്ങൾ കടന്നു പോയത്.   ഉച്ചയ്ക്കുശേഷം വേളിയിലേക്ക്... കായലിന്റെ സൗന്ദര്യവും കടലിന്റെ നീലിമയും അറിഞ്ഞാസ്വദിച്ച കുറച്ച് നിമിഷങ്ങൾ... കഴിച്ചും കളിച്ചും വേളിക്കടപ്പുറത്ത് ആറാടി...😉

അദ്ധ്യാപനം: ആശങ്കകൾ അകലുമ്പോൾ... 👩‍🏫

Image
അദ്ധ്യാപനം: ആശങ്കകൾ അകലുമ്പോൾ... 👩‍🏫 15/03/2022  -  ചൊവ്വ  വളരെ ഉപകാരപ്രദമായ രണ്ട് ക്ലാസുകൾ കിട്ടിയ ദിവസം. അദ്ധ്യാപനം പല പ്രതിസന്ധികളും ഉയർത്തുന്നുണ്ട്. സത്യത്തിൽ പഠിപ്പിക്കുക എന്ന് പറയുന്നതിലെ സങ്കീർണതകൾ BEd പഠിക്കാൻ തുടങ്ങിയപ്പോൾ ആണ് മനസ്സിലാക്കുന്നത്. നമുക്കുള്ള അറിവുകൾ കുട്ടിയുടെ മനസ്സ് തിരിച്ചറിഞ്ഞ്‌ പകരുക എന്ന ചിന്താഗതി കൂടുതൽ വിശാലമായ തലത്തിലേക്ക് വളരുകയായിരുന്നു. കൗമാരത്തിലെ വിവിധ തലത്തിൽ നിൽക്കുന്ന പ്രശ്നങ്ങൾ അനുദിനം വർദ്ധിക്കുകയാണ്. അവിടെയെല്ലാം അദ്ധ്യാപകരുടെ ഇടപെടലുകളും അനിവാര്യമാകുന്നു. എല്ലാ പ്രതിസന്ധികളെക്കുറിച്ചും ബോധ്യം സൃഷ്ടിച്ചുകൊണ്ട് ആശങ്കകളെ അകറ്റുന്ന വിധത്തിൽ ക്ലാസുകൾ ലഭിച്ചത്.  കുട്ടികളെ സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ, അനുബന്ധവിവരങ്ങൾ എന്നിവ റെനി ആന്റണി സാറിന്റെ ക്ലാസ്സിൽ നിന്ന് ലഭിച്ചു.  ഉച്ചക്ക് ശേഷം വിനോദ് വിക്രമാദിത്യൻ സാറിന്റെ ക്ലാസ്സ്‌ ആയിരുന്നു. അതിനെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ല.  Police+Teacher=Sub Inspector Vinod Vikramadithyan Sir👨‍✈️👨‍🏫😎💕 ഇത്ര മാത്രം ഇപ്പോൾ പറയാം...😊

ക്യാമ്പ് തുടങ്ങി സുഹൃത്തുക്കളേ...😄🤹‍♂️🤸⛹️‍♀️💃🏃🏃‍♀️

Image
ക്യാമ്പിന്റെ ഒന്നാം നാൾ...😎 ഏറ്റവും സന്തോഷത്തോടെ  ക്യാമ്പിന്റെ ഒന്നാം നാൾ ആരംഭിച്ചു. പ്രതീക്ഷകൾ നിറഞ്ഞ മിഴികൾ കോളേജിൽ ഉടനീളം കാണാൻ സാധിച്ചു. വിശിഷ്ടവ്യക്തിത്വങ്ങളുടെ വാക്കുകൾ ഏറെ പ്രചോദനാത്മകമായിരുന്നു... ഉച്ചക്ക് ശേഷം ലഭിച്ച സിബിൻ സാറിന്റെ ക്ലാസ്സ്‌ ഒത്തിരി ഉന്മേഷഭരിതമായിരുന്നു. അടുത്ത ദിവസത്തെ പരിപാടികളെക്കുറിച്ചുള്ള ആകാംഷയോടെ ഇവിടെ അവസാനിപ്പിക്കുന്നു.😊                നാളെ പാക്കലാം 🤭😉👋

✨️EUPHORIA✨️

Image
✨️EUPHORIA✨️ Lets Bring the Happiness together പഞ്ചദിന സഹവാസക്യാമ്പ്...  ഇന്ന് മുതൽ അഞ്ചു ദിവസം നമുക്ക് ക്യാമ്പ് ആണ്. 14 മുതൽ 18 വരെ. പുതിയ അനുഭവങ്ങൾ കരസ്ഥമാക്കാൻ അവസരം തെളിയുകയാണ് ഇന്ന് മുതൽ...മൂന്നാമത്തെ ഗ്രൂപ്പിന്റെ ലീഡർമാരിൽ ഒരാൾ എന്ന നിലയിൽ കൂടുതൽ ഊർജ്ജം ഉണ്ടാകണം എന്ന ചിന്തയോടെ ഇവിടെ തുടങ്ങുന്നു... 😊😎

കന്യാകുമാരിയിലെ സായന്തനം...🌊🌞

Image
കന്യാകുമാരിയിലെ സായന്തനം...🌊🌞 ഓരോ വട്ടം പോകുമ്പോഴും പുതുമ നഷ്ടപ്പെടാത്ത ഇടമാണ് കന്യാകുമാരി. വിവേകാനന്ദനെയും തിരുവള്ളുവരേയും കണ്ട്, കടലിൽ കളിച്ച്, അല്ലറചില്ലറ ഷോപ്പിംങ്ങും ചെയ്ത് ആനന്ദിച്ച് കുറേ നല്ല നിമിഷങ്ങൾ... കൂട്ടുകാരുമൊത്ത് പിന്നിട്ട മനസ്സിൽ വർണ്ണവിസ്മയം തീർത്ത സുഖകരമായ സായന്തനം...🌞🌊

ഒരു മുറൈ വന്ത് പാരായോ...🎶💛💕

Image
ഒരു മുറൈ വന്ത് പാരായോ...🎶💛💕 വർഷങ്ങളായുള്ള ആഗ്രഹം ആയിരുന്നു പത്മനാഭപുരം കൊട്ടാരത്തിൽ ഒന്ന് പോകണം എന്ന്. ഇത് വരെ നടന്നിട്ടില്ല. കുഞ്ഞുനാൾ മുതൽ കണ്ടുവളർന്ന മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന്റെ പ്രസക്തഭാഗങ്ങൾ ചിത്രീകരിച്ച ഇടം...ഹിസ് ഹൈനസ് അബ്ദുള്ളയിൽ ലാലേട്ടൻ പാടി നടന്ന ഇടനാഴികൾ...ഒടുവിൽ എത്തിച്ചേർന്നു..😊ചരിത്രവും കെട്ടുകഥകളും കൂടിക്കലർന്ന ചിത്രപ്പൂട്ടുകൾ കൊണ്ട് അലങ്കൃതമായ പഴന്തമിഴ് ഈണങ്ങൾ പ്രതിധ്വനിക്കുന്ന കെട്ടിലകങ്ങൾ.. പഴങ്കഥകളിലൂടെ സഞ്ചരിക്കുന്ന ഒരു കുട്ടിയുടെ മനസ്സിൽ നിറയുന്ന കൗതുകവും പേറി കടന്നു പോയ നിമിഷങ്ങൾ...😍👍✨️

ഉല്ലാസയാത്ര...ഉന്മേഷയാത്ര...🚌✨️😍

Image
ഉല്ലാസയാത്ര...ഉന്മേഷയാത്ര...🚌✨️😍 11/03/2022 - വെള്ളി  ഒരു ദിവസത്തെ യാത്രക്കായി എല്ലാവരും ഒരുങ്ങിയ ഉല്ലാസഭരിതമായ ദിനം...വളരെ നേരത്തെ പുറപ്പെട്ടു. 2 ബസുകളിലായി അതിരാവിലെ യാത്ര തിരിച്ചു. ആദ്യം പത്മനാഭപുരം കൊട്ടാരത്തിലേക്ക്...വലിയൊരു ആഗ്രഹം പൂർത്തീകരിക്കപ്പെട്ടു. അവിടെ നിന്ന് Santhidam bethaniyaയിലേക്ക്...ഗംഭീരമായ ഉച്ചഭക്ഷണം😋🍛പിന്നീട് കന്യാകുമാരിയിലേക്ക്...🌊 ബോട്ട് യാത്രയും കടലിലെ കളിയും കറക്കവുമൊക്കെയായി ഒരിക്കലും മറക്കാത്ത നിമിഷങ്ങൾ..😄 രാത്രി 11:30ന് വീട്ടിൽ കേറാൻ പറ്റി...ഓരോ നിമിഷങ്ങളും വിലപ്പെട്ടതായി, മായാതെ മങ്ങാതെ ഹൃദയത്തിൽ ചേർത്തുവച്ചിട്ടുണ്ട് 🤩😊💕