നേതാക്കന്മാരെ സൃഷ്ടിക്കുന്നവൻ ശരിക്കുള്ള നേതാവ് 😎
നേതാക്കന്മാരെ സൃഷ്ടിക്കുന്നവൻ ശരിക്കുള്ള നേതാവ് 😎
21/03/2022 - തിങ്കൾ
ആദ്യത്തെ മണിക്കൂറുകൾ ജോജു സാറിന്റെ ക്ലാസ്സ്...വളരെ ലളിതമായി, വ്യക്തമായി കാര്യങ്ങൾ സാർ മനസ്സിലാക്കിത്തന്നു. ഒരു ഹെഡ് മാസ്റ്ററുടെ, പ്രിൻസിപ്പലിന്റെ കർത്തവ്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി പറഞ്ഞു. സ്കൂളിന്റെ മാനേജ്മെന്റ് സംബന്ധമായ അനേകം വസ്തുതകൾ തിരിച്ചറിയാൻ സാധിച്ചു.
ഒരു സ്‌ഥാപനത്തിന്റെ തലവൻ (പ്രിൻസിപ്പൽ /ഹെഡ് മാസ്റ്റർ) ഒരു ലീഡർ ആയിരിക്കണം, എല്ലാ വിധത്തിലും. ശരിക്കുള്ള ഒരു ലീഡർ മറ്റുള്ളവരെ ലീഡർ ആയി രൂപാന്തരപ്പെടുത്താൻ കഴിവുള്ളവനാകണം എന്നുള്ള വാക്കുകൾ ശരിക്കും ചിന്തിപ്പിച്ചു, പ്രചോദിപ്പിച്ചു...
അറിവിന്റെ വാതായനങ്ങൾ വീണ്ടും തുറക്കുന്നു...😍🙂✨️
Comments
Post a Comment