Posts

Showing posts from April, 2022

ചില വർണ്ണസുരഭിലനിമിഷങ്ങൾ...😍📸

Image
ചില വർണ്ണസുരഭിലനിമിഷങ്ങൾ...😍😎✨️📸

കളകളമിളകുമൊരരുവിയിലലകളിലൊരുകുളിരൊരുപുളകം...😂

Image
കളകളമിളകുമൊരരുവിയിലലകളി-ലൊരുകുളിരൊരുപുളകം...😂  കളകളം പായുന്ന അലകളിൽ കളിയാടി ചെലവിട്ട കുറച്ചു നേരങ്ങൾ... ആദ്യമായി ഒരു ബോട്ട് യാത്ര... സ്വന്തമായി തുഴയുന്നത് ഒരു പ്രത്യേക അനുഭവം തന്നെയായിരുന്നു... ഞാൻ മാത്രം അല്ലെങ്കിലും എന്റെ പ്രയത്നവും അതിൽ ഉണ്ടല്ലോ എന്നോർക്കുമ്പോൾ ഒരു സന്തോഷം.. ഒരു മനസ്സുഖം🤭😇 ഈറൻ കാറ്റും കണ്ണിനെ കുളിരണിയിച്ച കാഴ്ചകളും മായാതെ ഇപ്പോഴും മനസ്സിൽ തങ്ങി നിൽപ്പുണ്ട്... ഒരിക്കലും മായാത്ത മഴവിൽത്തിടമ്പ് പോലെ..💫 ഒരു തുഴയൽ അപാരത !....😈

എങ്ങോട്ടാ?.... കൊടകേ കൊടക് 😉

Image
എങ്ങോട്ടാ?.... കൊടകേ കൊടക് 😉 സ്വന്തം നാടുവിട്ട് കർണാടകത്തിലേക്ക്... ആദ്യമായാണ് ഇങ്ങനെ ഒരു പ്രയാണം. യാത്രയിൽ ഏറ്റവും ആകർഷിച്ചത് സുവർണക്ഷേത്രം തന്നെയായിരുന്നു.. അവിടെ എത്തിച്ചേരുന്നതിനു മണിക്കൂറുകൾ മുൻപ് രണ്ടാം സെമസ്റ്റർ പരീക്ഷയുടെ റിസൾട്ട് അറിയാൻ സാധിച്ചു. അതിന്റെ സന്തോഷം പരിപൂർണ്ണം ആകുന്നതിനു മുൻപ് തന്നെ മനസ്സിനെ ശാന്തസുന്ദരമാക്കുന്ന സൗവർണ പ്രഭയോടു കൂടിയ പുണ്യസ്ഥലത്ത് എത്തിച്ചേർന്നത് ഒരല്പം പ്രത്യേകതയായി തന്നെ തോന്നി. കേവലം കാഴ്ചയുടെ അനുഭൂതികൾക്കപ്പുറം മറ്റെന്തോ ഒരു അവാച്യമായ സവിശേഷത അനുഭവിച്ചറിയുകയായിരുന്നു ആ നിമിഷങ്ങളിൽ... അത് സമാധാനമാണോ, ഭക്തിയാണോ, ശാന്തിയാണോ... അറിയില്ല🙂 ഇനിയും എത്തിച്ചേരണമെന്ന് മനസ്സ് ഇടവിടാതെ പറഞ്ഞ ഇടങ്ങളിൽ ഒന്ന്... സുവർണ്ണക്ഷേത്രം✨️✨️✨️

കുറുവായിൽ നീരാടി ഒരു നാൾ...😁

Image
കുറുവായിൽ നീരാടി ഒരു നാൾ...😁 05/04/2020 - ചൊവ്വ  വയനാടിന്റെ സൗന്ദര്യം കണ്ടു തീർക്കാൻ ഒരു നാൾ മതിയാകില്ല...ആസ്വാദ്യത വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ നാടിനെ "കേരളത്തിന്റെ പറുദീസ"  എന്ന് വിളിക്കാൻ തോന്നിപ്പോയി. അനേകം സ്ഥലങ്ങളിൽ വളരെ കുറച്ച് ഇടങ്ങൾ മാത്രമാാണ് സന്ദർശിച്ചത്. കുറുവ ദ്വീപ്, പഴശ്ശിരാജ സ്മാരകം, മീൻമുട്ടി വെള്ളച്ചാട്ടം എന്നിവിടങ്ങളിൽ പോകാനും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും സാധിച്ചു.  കുറുവയിൽ എത്തിയപ്പോൾ മാറി നിന്ന എന്നെ എല്ലാരും ചേർന്ന് വെള്ളത്തിൽ ഇറക്കി.🙈 പിന്നെ ഒരു നീരാട്ടംം തന്നെയായിരുന്നു നീരാട്ടം തന്നെയായിരുന്നു...😆 പിന്നീട്, ചരിത്രത്തിന്റെ ഇടനാഴികളിലൂടെ ഒരു യാത്ര... പഴശ്ശി സ്മാരകം... വരണ്ട് വറ്റിയ മീൻമുട്ടി വെള്ളച്ചാട്ടം...🙊 വേനലിന്റെ വികൃതികൾ...🙈🙉🙊

മഴയിൽ കുതിർന്ന് ഒരു യാത്ര...⛈️☔️✌️

Image
മഴയിൽ കുതിർന്ന് ഒരു യാത്ര...⛈️☔️ 04/04/2022  -  തിങ്കൾ  പെരുമഴയും ഇടിമിന്നലും കൂടിക്കലർന്ന സായാഹ്നം...ഒന്നും വകവയ്ക്കാതെ യാത്ര അങ്ങട് തുടങ്ങി...കുറച്ച് നേരത്തെ വല്ലായ്മ കഴിഞ്ഞതും മ്മടെ ആറാട്ട് തുടങ്ങി... 

എങ്ങോട്ടാ...😍😎

Image
എങ്ങോട്ടാ...😍😎 ജീവിതത്തിൽ ആദ്യമായ് പോയ ലോങ് ടൂർ..വർഷങ്ങളായി പഠിക്കാൻ തുടങ്ങിയിട്ട്..ന്നിട്ട് ഇപ്പോഴാ ഇങ്ങനൊരു അവസരം കിട്ടുന്നത്.😉MTTCയിലെ കൊച്ച് ഒന്നിൽ നിന്നും മാറി നിൽക്കാൻ പാടില്ല.. ഒരുപക്ഷേ, കോളേജ് വിദ്യാർത്ഥി എന്ന നിലയിൽ ഇനിയൊരു വലിയ യാത്ര കിട്ടില്ല. വീട്ടിൽ നിന്ന് മാറിനിൽക്കുന്നത് വല്യ ബുദ്ധിമുട്ടായിരുന്നു. പക്ഷേ, നിമിഷനേരം കൊണ്ട് അതൊക്കെ മാറി..മറ്റൊന്നും കൊണ്ടല്ല, സുഹൃത്തുക്കളും അദ്ധ്യാപകരും തന്നെയാ കാരണം. സ്വന്തം വീട് വിട്ടെങ്കിലും വീടിന് സമാനമായ അന്തരീക്ഷം തന്നെയായിരുന്നു യാത്രയിലുടനീളം.😊 ഇടയ്ക്കിടയ്ക്ക് വീട്ടിൽ വിളിച്ച് വിശേഷങ്ങൾ അറിയിക്കുന്നതു കൊണ്ട് അവർക്കാർക്കും വിഷമവും ആയില്ല. എന്തുകൊണ്ടും അടിച്ചുപൊളിച്ച ഒരു ഉഗ്രൻ യാത്ര...