ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള...🦀 🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀 വേദനയെ മറികടന്ന പുഞ്ചിരി "കാൻസർ വാർഡിലെ ചിരി" എന്ന പുസ്തകത്തിൽ എപ്രകാരമാണ് തെളിഞ്ഞത് എന്ന് ഒരിക്കൽ ഞാൻ എഴുതിയിരുന്നല്ലോ. വേദനയെ മറികടക്കുന്ന ആത്മവിശ്വാസം പ്രേക്ഷകരിൽ പകർന്ന മനോഹരമായ ചലച്ചിത്രമായിരുന്നു "ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള". പ്രശസ്ത എഴുത്തുകാരിയായ ചന്ദ്രമതി ടീച്ചറിന്റെ ആത്മാംശമുള്ള രചനയെയാണ് ചലച്ചിത്രമായി അനുകല്പനം ചെയ്തിരിക്കുന്നത്. കാൻസർ എന്ന മഹാവ്യാധിയുടെ ഭീകരത പലതരത്തിലും നമ്മൾ കേട്ടിട്ടുള്ളതാണ്. എന്നാൽ ഇന്ന് അത് കേവലം ഒരസുഖം എന്ന പോലെയായി. എത്ര കീമോ കഴിഞ്ഞു, എന്തൊക്കെ മാറ്റങ്ങൾ വന്നു, വേദനയുണ്ടോ തുടങ്ങിയ കുശലാന്വേഷണങ്ങൾക്ക് ഇടം നൽകുന്ന ഒരു രോഗമെന്ന നിലയിൽ ലാഘവത്തോടെയാണ് സമൂഹം ഇന്ന് പ്രതികരിക്കുന്നത്. ഈ രോഗത്തോടും രോഗികളോടും സമൂഹം ഇടപെടുന്ന രീതിയും ശാരീരികവും മാനസികവുമായ വേദനകൾ ഏറ്റുവാങ്ങേണ്ടി വരുന്ന രോഗിയുടെ അവസ്ഥയും വളരെ വ്യക്തമായി ചിത്രീകരിക്കാൻ സംവിധായകൻ അൽത്താഫ് സലീമിന് സാധിച്ചിട്ടുണ്ട്. ശാന്തികൃഷ്ണ എന്ന നടിയുടെ ശക്തമായ തിരിച്ചുവരവ് അറിയിച്ച ചിത്രംകൂടിയാണിത്. ഒരു കുടുംബത്...
Comments
Post a Comment