ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള...🦀
🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀
വേദനയെ മറികടന്ന പുഞ്ചിരി "കാൻസർ വാർഡിലെ ചിരി" എന്ന പുസ്തകത്തിൽ എപ്രകാരമാണ് തെളിഞ്ഞത് എന്ന് ഒരിക്കൽ ഞാൻ എഴുതിയിരുന്നല്ലോ. വേദനയെ മറികടക്കുന്ന ആത്മവിശ്വാസം പ്രേക്ഷകരിൽ പകർന്ന മനോഹരമായ ചലച്ചിത്രമായിരുന്നു "ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള". പ്രശസ്ത എഴുത്തുകാരിയായ ചന്ദ്രമതി ടീച്ചറിന്റെ ആത്മാംശമുള്ള രചനയെയാണ് ചലച്ചിത്രമായി അനുകല്പനം ചെയ്തിരിക്കുന്നത്. 
 കാൻസർ എന്ന മഹാവ്യാധിയുടെ ഭീകരത പലതരത്തിലും നമ്മൾ കേട്ടിട്ടുള്ളതാണ്. എന്നാൽ ഇന്ന് അത് കേവലം ഒരസുഖം എന്ന പോലെയായി. എത്ര കീമോ കഴിഞ്ഞു, എന്തൊക്കെ മാറ്റങ്ങൾ വന്നു, വേദനയുണ്ടോ തുടങ്ങിയ കുശലാന്വേഷണങ്ങൾക്ക് ഇടം നൽകുന്ന ഒരു രോഗമെന്ന നിലയിൽ ലാഘവത്തോടെയാണ് സമൂഹം ഇന്ന് പ്രതികരിക്കുന്നത്. ഈ രോഗത്തോടും രോഗികളോടും സമൂഹം ഇടപെടുന്ന രീതിയും ശാരീരികവും മാനസികവുമായ വേദനകൾ ഏറ്റുവാങ്ങേണ്ടി വരുന്ന രോഗിയുടെ അവസ്ഥയും വളരെ വ്യക്തമായി ചിത്രീകരിക്കാൻ സംവിധായകൻ അൽത്താഫ് സലീമിന് സാധിച്ചിട്ടുണ്ട്. ശാന്തികൃഷ്ണ എന്ന നടിയുടെ ശക്തമായ തിരിച്ചുവരവ് അറിയിച്ച ചിത്രംകൂടിയാണിത്. 
 ഒരു കുടുംബത്തിന്റെ കേന്ദ്രമായ അമ്മയ്ക്ക് ക്യാൻസർ പിടിപെടുമ്പോൾ എല്ലാവരും തകർന്നു പോവുകയാണ്. എന്നാൽ, വേദനയിൽ പുളയുമ്പോഴും തന്റെ രോഗം മാറും എന്ന ഉറച്ച വിശ്വാസത്തോടെ മുന്നേറുന്ന നായിക  (ഷീലാ ചാക്കോ / ശാന്തി കൃഷ്ണ) രോഗമുക്തയായിത്തീരുകയും ചെയ്യുന്നു. പ്രതിസന്ധികളിൽ തകർന്നു പോകാതെ, തളർന്നു പോകാതെ ആത്മവിശ്വാസത്തോടുകൂടി മുന്നോട്ടുപോയാൽ യാതൊന്നിനും നമ്മെ തോൽപ്പിക്കാനാകില്ല എന്ന പാഠമാണ് ഇവിടെ നിന്ന് ലഭിക്കുന്നത്. ക്യാൻസർ ബാധിച്ചതിന്റെ പേരിൽ പ്രതീക്ഷകൾ അസ്തമിച്ച നിരവധി പേർക്ക് ഈ ചലച്ചിത്രം മനോധൈര്യം പകർന്നു നൽകി. എന്തൊക്കെ പറഞ്ഞാലും അനുഭവിക്കുന്നവർക്കേ  അതിന്റെ വേദന ശരിക്കും അറിയാൻ സാധിക്കൂ.
 കച്ചവടതാൽപര്യം നിലനിൽക്കെത്തന്നെ മനുഷ്യജീവിതത്തെ തൊട്ടറിയുന്ന ഇത്തരം മൂല്യമുള്ള ചലച്ചിത്രങ്ങൾ ഇനിയും ഉണ്ടാകട്ടെ. ഒരു സിനിമയിലൂടെ നല്ല മാറ്റങ്ങൾ ഉണ്ടാകുമെങ്കിൽ നല്ലതല്ലേ?...... 😄🤗💖

Comments

Post a Comment

Popular posts from this blog

ഒരു ആശയഭൂപടത്തിന്റെ പണിപ്പുരയിൽ...😎

അദ്ധ്യാപനത്തിന്റെ രണ്ടാം വാരത്തിലേക്ക്...👩‍🏫