Posts

Showing posts from January, 2021

അദ്ധ്യാപനം :സ്വയം മാറിപ്പോകാതെ വൈതരണികളെ മാറ്റിയെടുക്കാനുള്ള വിളി 🤓😊😀

അദ്ധ്യാപനം : സ്വയം മാറിപ്പോകാതെ വൈതരണികളെ മാറ്റിയെടുക്കാനുള്ള വിളി 🤓☺️😃 ദിവസം - 15 (29/01/2021) പ്രാർത്ഥനാപൂർവ്വം ആരംഭിച്ച ഒരു നല്ല ദിവസം....വളരെ അധികം ചിന്തിപ്പിക്കുന്ന ആശയങ്ങൾ മായ ടീച്ചർ നൽകി. ചൂടാക്കുമ്പോൾ മൃദുവാകുന്ന ക്യാരറ്റ് പോലെയോ കഠിനമാകുന്ന മുട്ട പോലെയോ ആകാതെ സ്വയം മാറാതെ പ്രതിസന്ധികളാകുന്ന തിളച്ച വെള്ളത്തെ മാറ്റിയെടുക്കുന്ന കാപ്പിപൊടി പോലെ ആകാനാണ് നാം ശ്രമിക്കേണ്ടത്. എത്ര ആഴത്തിലുള്ള ആശയം ആണ് ഇത്... ഒരു ക്ലാസ്സിൽ ഉള്ള വ്യത്യസ്തതരം കുട്ടികളെകുറിച്ചും ടീച്ചർ ചിന്തിപ്പിച്ചു. 😊 സൈക്കോളജി പഠനം അതിമനോഹരമായി ആൻസി ടീച്ചർ മുന്നോട്ട്കൊണ്ട് പോകുന്നുണ്ട്. അടുത്ത ക്ലാസ്സിൽ പഠിച്ചത് എഴുതിപ്പിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. 😉 മനസ്സിനെ സംബന്ധിക്കുന്ന ചിന്തകളുമായി രസകരമായ ഒരു ക്ലാസ്സ്‌ ജിബി ടീച്ചർ നയിച്ചു. ഡിജിറ്റൽ യുഗത്തിൽ അദ്ധ്യാപകന്റെ സ്‌ഥാനത്തെയും പ്രാധാന്യത്തെയും കുറിച്ചായിരുന്നു ജോജു സാർ സംവദിച്ചത്.  അന്ധവിശ്വാസങ്ങളുടെ അതിപ്രസരത്തെകുറിച്ച് കവിതയുടെ ശുഭചിന്തയോടെ ആണ് മലയാളം ക്ലാസ്സ്‌ ആരംഭിച്ചത്. സെമിനാർ വിഷയങ്ങൾ കിട്ടി. വളരെ സന്തോഷമായി...🤗😊😆 അവസാനത്തെ ക്ലാസ്സിൽ കുറച്ചു കളിച്ചു. ഒരുപാട്

ഒന്നായി ഒന്നിലേക്ക്.... 🌱🌷🌾

Image
ഒന്നായി ഒന്നിലേക്ക്...😄 ദിവസം - 14 (28/01/2021) മനസ്സും ശരീരവും ആത്മാവും ലയിച്ചു ചേരുന്ന അനുഭൂതിയാണ് യോഗ പ്രദാനം ചെയ്യുന്നത്. അതിന്റെ ലളിതമായ പാഠങ്ങൾ ഇന്ന് പഠിച്ചു തുടങ്ങി.  വളരെ ഉന്മേഷം നിറഞ്ഞ വിധം മായ ടീച്ചറിന്റെ ക്ലാസ്സിൽ ഇരിക്കാനും സാധിച്ചു. പിന്നീടുള്ള നിമിഷങ്ങൾ പരിപാടിയെ കുറിച്ചുള്ള ചിന്തകളിലായി.. ഭാരതമണ്ണിന്റെ സന്തതി എന്നതിൽ അഭിമാനിക്കുന്നവരാണ് നാം. ഗണതന്ത്ര ദിനത്തിൽ ലളിതമായ ആഘോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിൽ ആ കുറവ് ഇന്ന് നികത്തി. നമ്മുടെ ആദ്യത്തെ സ്റ്റേജ് പരിപാടി... ഒന്നിനൊന്നു മെച്ചമായവ... തലേദിവസം രാത്രി പഠിച്ച ഒരു ഗാനം ആലപിക്കാൻ എനിക്ക് കഴിഞ്ഞു. MTTC യിൽ എന്റെ ആദ്യത്തെ പരിപാടി... 😎😉 അതിന് എന്റെ സുഹൃത്തുക്കൾ തന്ന പിന്തുണ ചെറുതൊന്നുമല്ല. 🤗മറ്റെല്ലാ പരിപാടികളും നന്നായി ആസ്വദിച്ചു.  നമ്മുടെ സീനിയർ സഹോദരങ്ങൾ നമുക്ക് നൽകിയ നല്ലൊരു ദിനം ആയിരുന്നു ഇന്ന്. അവരോട് കൂടി ഒന്നിച്ച് ഒന്നിലേക്ക് മുന്നേറാൻ ദൈവം സഹായിക്കട്ടെ.. 🙏 സന്തോഷത്തോടെ വരും ദിനങ്ങളിലെ നന്മകൾക്കായി ക്ഷമയോടെ കാത്തിരിക്കാം........ 😃👍🙏

ഓൺലൈൻ ക്ലാസ്സിന് തിരശീല വീണപ്പോൾ.... 😃😃😃

Image
ഒന്നിച്ച് മുന്നോട്ട്..... 👍 ദിവസം -13 (27/01/2021) ഓൺലൈൻ ക്ലാസുകൾക്ക് വിരാമം ഇട്ടുകൊണ്ട് വീണ്ടും നമ്മൾ ഒരുമിച്ചുള്ള പഠനം ആരംഭിച്ചു. എന്തെന്നില്ലാത്ത സന്തോഷം... 😊 രസകരവും അതേ സമയം വിജ്ഞാനപ്രദവുമായ ക്ലാസ്സ്‌ ആയിരുന്നു ജിബി ടീച്ചർ നയിച്ചത്. നേരിട്ട് ടീച്ചറിന്റെ വാക്കുകൾ കേൾക്കുന്നതിലുള്ള സുഖം ഓൺലൈനിൽ ലഭിക്കുകയില്ല. നമ്മൾ ആ തടസങ്ങൾ തരണം ചെയ്തിരിക്കുന്നു...  മലയാളത്തിന്റെ മഹത്വം കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ ഉതകുന്ന ക്ലാസ്സ്‌ നഥാനിയേൽ സാർ നടത്തി.  മായ ടീച്ചറുടെ ക്ലാസ്സിൽ ഒരു അദ്ധ്യാപികക്ക് വേണ്ട കഴിവുകൾ എന്തെല്ലാം എന്ന് പറഞ്ഞു തന്നു. ജോജു സാറിന്റെ ക്ലാസ്സ്‌ കുറച്ചു വ്യത്യസ്തമായിരുന്നു. പതിവിൽ നിന്ന് മാറി ഒരു ചർച്ചക്കുള്ള അവസരം ഒരുക്കി തന്ന സാർ സാങ്കേതികമായി മുന്നോട്ട് കുതിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്..  ഏറ്റവും ഒടുവിൽ നമ്മൾ മലയാളം കുട്ടികളുടെ അഭിമാനമായ ആര്യയുടെ നേതൃത്വത്തിൽ ഖോഖോ പരിശീലനം നടന്നു. കളിക്കളത്തിൽ ഇറങ്ങിയില്ലെങ്കിലും വളരെ കൗതുകവും ആനന്ദവും സൃഷ്ടിച്ച നിമിഷങ്ങൾ ആയിരുന്നു അത്... 😊😎😄

എന്റെ നാട് എന്റെ അഭിമാനം... 🇮🇳🇮🇳🇮🇳

Image
"ഭാരതം എന്ന പേർ കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം...." 🇮🇳🇮🇳🇮🇳 ദിവസം - 12 (26/01/2021) ഇന്ന് നമ്മുടെ ഭാരതം എഴുപത്തിരണ്ടാമത് ഗണതന്ത്രദിനം (Republic day ) ആഘോഷിച്ചു. കോവിഡ് സൃഷ്ടിച്ച പ്രതികൂലസാഹചര്യങ്ങൾ നിലകൊള്ളുമ്പോഴും പരിമിതമായ രീതിയിൽ, എന്നാൽ മനോഹരമായി തന്നെ നമ്മുടെ കോളേജ് നാടിനോടുള്ള ആദരവ് പ്രകടിപ്പിച്ചുകൊണ്ട് ലളിതമായ പരിപാടി സംഘടിപ്പിച്ചു. പതാക ഉയർത്തിയ ശേഷം ചുരുങ്ങിയ വാക്കുകളിൽ ഗഹനമായ ചിന്തകൾ ഉൾകൊള്ളിച്ചു ജിബി ടീച്ചർ സന്ദേശം നൽകി. അധരം കൊണ്ടല്ല, ഹൃദയം കൊണ്ടാണ് ഏവരും പ്രതിജ്ഞ ഏറ്റു ചൊല്ലിയത്. ലളിതമായ ഒരു ക്വിസ് മത്സരവും സമ്മാനദാനവും അവിടെ വച്ചു തന്നെ നടന്നു. മധുരം പങ്കിട്ടുകൊണ്ട് ഏവരും മടങ്ങി.  നാളെ ഓൺലൈൻ പഠനത്തിന് വിരാമമിട്ടു കൊണ്ട് ക്ലാസുകൾ തുടങ്ങുന്നു. 😃😄💞 ഭാരതമണ്ണിൽ പിറക്കാൻ കഴിഞ്ഞതു തന്നെ സുകൃതം...വന്ദേമാതരം...🇮🇳🇮🇳🇮🇳

വേദനയെ മറികടന്ന പുഞ്ചിരി.... 🤗☺️😄

Image
"കാൻസർ വാർഡിലെ ചിരി"യിൽ കണ്ടത്.... 🙂👍🤗 വേദനകൾ എപ്പോഴും മനുഷ്യനെ തളർത്തുന്നു. അത് ശാരീരികം ആയാലും മാനസികം ആയാലും. ചെറിയ പ്രയാസങ്ങൾ പോലും വലുതാക്കി കാട്ടാനുള്ള പ്രവണത നമുക്ക് ഏറെയാണ്. എന്നാൽ ചുരുക്കം ചിലർ വേദനകളെ പോലും പുഞ്ചിരി ആക്കി മാറ്റുന്നു. സിനിമയിൽ ഇത്തരം കാഴ്ചകൾ നമ്മൾ കാണാറുണ്ട്. നിത്യജീവിതത്തിലോ?  അഭിനയമികവ് കൊണ്ട് നമ്മെ ചിരിപ്പിക്കുകയും കരയിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഇന്നസെന്റ് എന്ന അതുല്യപ്രതിഭ നീറുന്ന ജീവിതാനുഭവങ്ങളെ നേരിട്ടതും പുഞ്ചിരി കൊണ്ടായിരുന്നു.  ഒരു സാഹിത്യവിദ്യാർത്ഥിനി എന്ന നിലയിൽ വായിക്കേണ്ട പുസ്തകങ്ങൾ അനവധിയാണ്. എന്നാൽ, ഓരോ വ്യക്തിയും വായിച്ചിരിക്കേണ്ട പുസ്തകം ഏത് എന്ന് ചോദിച്ചാൽ എനിക്ക് ഒരു ഉത്തരം മാത്രമേ ഉള്ളൂ. - "കാൻസർ വാർഡിലെ ചിരി".  ജീവിതത്തിന്റെ ഉയർച്ച- താഴ്ചകൾ ആത്മവിശ്വാസത്തോടെ നേരിടാൻ നമ്മെ ഈ വലിയ മനുഷ്യൻ പഠിപ്പിച്ചു തരുന്നു. സമ്പത്ത്, പ്രശസ്തി, പദവി ഇതൊന്നും ഒന്നുമല്ലാതായിതീരുന്ന മാരകരോഗത്തിന് മുന്നിൽ ചിരിയോടെ നിന്ന് അദ്ദേഹം അതിനെ നേരിട്ടു. വേദനയും കണ്ണീരും ഇല്ലാതാക്കി. തന്റെ ഭാര്യ ആലീസിനും ഇതേ രോഗം ആണ് എന്നറിഞ്ഞപ്പ

വീണ്ടും ഒരു ഓൺലൈൻ പ്രാണായാമം.... 🧘‍♀️🤗🙏

പ്രാണായാമം: മനസ്സിന്റെ കുളിർമ..🤗 ദിവസം - 11 (25/01/2021) കോളേജിലേക്ക് വരാം എന്ന പ്രതീക്ഷ തകർത്തുകൊണ്ട് ഇന്നും ഓൺലൈൻ ക്ലാസ്സ് തന്നെ നടന്നു. പ്രാർത്ഥനാപൂർവ്വം ആരംഭിച്ച ക്ലാസ്സിൽ പ്രാണായാമത്തിന്റെ പാഠങ്ങൾ പഠിച്ചു. യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമായി സാർ പറഞ്ഞു തന്നു. അനുലോമ വിലോമ, ബ്രഹ്മരി പ്രാണായാമങ്ങൾ പഠിച്ചു. നേരിട്ട് യോഗപരിശീലിക്കാൻ വരും ദിവസങ്ങളിൽ ഭാഗ്യം ഉണ്ടാകട്ടെ...  മലയാളം ക്ലാസ്സ്  ആനി ചേച്ചിയുടെ ശുഭചിന്തയോടെ ആരംഭിക്കുകയും സാർ ചില വർക്കുകൾ നൽകുകയും ചെയ്തു. ഇന്നത്തെ ക്ലാസ്സ്‌ അങ്ങനെ അവസാനിച്ചു... നാളെ നമ്മുടെ നാടിന്റെ റിപ്പബ്ലീക്ക് ദിനം🇮🇳🇮🇳വന്ദേമാതരം..🇮🇳🇮🇳

ഒരു ഓൺലൈൻ പ്രാണായാമം🧘‍♀️😄🙏

ഓൺലൈനിൽ നാലാം നാൾ... 🙂 ദിവസം -10 (22/01/2021) മലയാളം ക്ലാസ്സിൽ ആരതി അവതരിപ്പിച്ച ചിന്തയോടെ ഇന്നത്തെ പഠനം ആരംഭിച്ചു. എല്ലാവരും അവരവരുടെ അഭിപ്രായങ്ങൾ വ്യക്തമാക്കി. മാതൃഭാഷയുടെ പ്രാധാന്യം അദ്ധ്യാപനത്തിൽ എത്രത്തോളം ആണെന്ന് ഇന്നത്തെ ക്ലാസ്സിൽ ചർച്ച ചെയ്തു.  ഓൺലൈനിൽ കൂടി ആദ്യമായി പ്രാണായാമം ചെയ്യാനായി. 😉😎മൈതാനത്തിലെ കളികൾക്ക് തടസം ആയെങ്കിലും ജോർജ് സാർ  യോഗയിലൂടെ ആ കുറവ് നികത്തി...🧘‍♀️ സൈക്കോളജി പഠനം സുന്ദരമായി മുന്നേറുന്നു. വീഡിയോയിലൂടെയും വിശദീകരണങ്ങളിലൂടെയും വികസനത്തെക്കുറിച്ചും വളർച്ചയെ കുറിച്ചും ആൻസി ടീച്ചർ മനസ്സിലാക്കി തന്നു.  അടുത്ത ആഴ്ച കോളേജിൽ വരാനാകും എന്ന പ്രതീക്ഷയോടെ ഇന്നത്തേക്ക് നിർത്തുന്നു... 🙂

അധ്യാപനവും മൊബൈലും പിന്നെ ഞാനും... 📚📱🤗

മാതൃഭാഷ, സൈക്കോളജി, ഫിലോസഫി..... 😎🤔☺️ ദിവസം - 9 (21/01/2021) ഇന്നത്തെ മലയാളം ക്ലാസ്സ് ഞാൻ പറഞ്ഞ ശുഭചിന്തയോടെ ആരംഭിച്ചു.  എന്റെ എല്ലാ സുഹൃത്തുക്കളും അവരവരുടെ അഭിപ്രായങ്ങൾ പറയുകയും ചെയ്തു.  വിദ്യാഭ്യാസലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിൽ മാതൃഭാഷയ്ക്കുള്ള പങ്കിനെ കുറിച്ചാണ്  ചർച്ച ചെയ്തത്.  വികസനത്തെ സംബന്ധിച്ച ആധികാരിക തലങ്ങളിലേക്ക് കടന്നു കൊണ്ടുള്ള ക്ലാസ്സ്‌ ആയിരുന്നു ആൻസി ടീച്ചർ നയിച്ചത്.  വിദ്യാഭ്യാസത്തെ സംബന്ധിച്ച നിർവചനങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് മനോഹരമായ ഒരു ക്ലാസ്സ്‌ മായ ടീച്ചർ നയിച്ചു.  എല്ലാം ഉപകാരപ്രദവും മനസ്സിലാകുന്നതും ആയിരുന്നു. പക്ഷേ, ഈ മൊബൈൽ ജാലകം കണ്ണുകളെ വല്ലാതെ വലക്കുന്നുണ്ട്... സാരമില്ല, എല്ലാം നല്ലതിന്....... 🤗🙏🌾

ഇത്തിരി നേരം ഒത്തിരി കാര്യം.....

Image
ഓൺലൈനിൽ വീണ്ടും....  ദിവസം -8 (20/01/2021) ഓൺലൈൻ ക്ലാസ്സ്‌ രണ്ടാം ദിവസം വളരെ കുറച്ചു നേരമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ഒത്തിരി കാര്യങ്ങൾ ചിന്തിക്കാനായി. ബഹുമാനപ്പെട്ട ജോജു സാർ ടെക്നോളജിയുടെ ഗുണദോഷങ്ങളെ കുറിച്ച് വ്യക്തമായി സംവദിച്ചു. നമ്മുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കാനും സാധിച്ചു. പതിവുപോലെ ഒരു മോട്ടിവേഷനും നൽകി. നമുക്ക് വേണ്ടത് മാത്രം ഉചിതമായി സ്വീകരിക്കണം എന്ന ആശയം ഒരു കഥയിലൂടെ പങ്കുവച്ചപ്പോൾ ശരിക്കും സ്വയം  ചിന്തിക്കാൻ കഴിഞ്ഞു. 🤔🙂☺️ ജിബി ടീച്ചർ ചില വർക്കുകൾ നൽകി. പഠിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചു വ്യക്തമായി പറഞ്ഞു തന്ന ടീച്ചർ  നല്ലൊരു ദിനം നേർന്നുകൊണ്ട് ക്ലാസ്സ്‌ അവസാനിപ്പിച്ചു.  പതിയെ ഞാൻ തിരിച്ചറിഞ്ഞു ഈ പഠനരീതിയുമായി പൊരുത്തപ്പെട്ടു തുടങ്ങിയിരിക്കുന്നു... 🤗☺️😊 എന്തായാലും പുതിയ ചിന്തകൾ സ്വാധീനിക്കപ്പെടുന്നുണ്ട്....                            🌷🌷🙏🌷🌷

അപ്രതീക്ഷിതമായ ഒരു ഓൺലൈൻ ക്ലാസ്സ്‌... 😳🤭😊

Image
വേറിട്ട അനുഭവം... അപ്രതീക്ഷിതം... ദിവസം -7 (19/01/2021) ഒട്ടും പ്രതീക്ഷിക്കാതെ ആണ് ഒരു ഓൺലൈൻ ക്ലാസ്സ്‌ ഇന്ന് ലഭിച്ചത്. പലരും പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഓൺലൈൻ ക്ലാസ്സിൽ പങ്കെടുത്തത്. അദ്ധ്യാപകരെ നേരിട്ട് കണ്ട്, കേട്ട്, മനസ്സിലാക്കി പഠിച്ചിരുന്ന അവസ്ഥയിൽ നിന്നും തികച്ചും വ്യത്യസ്തം. കൊറോണ എന്ന മഹാമാരിയിൽ പെട്ടു പോയ നമ്മൾ അതിജീവനത്തിന്റെ വേറിട്ട വഴികൾ തെരഞ്ഞെടുത്തപ്പോൾ അതിൽ പ്രമുഖസ്‌ഥാനം ഓൺലൈൻ മേഖലക്ക് സ്വന്തമാണ്. വിദ്യാഭ്യാസം പുതിയ തലങ്ങൾ കണ്ടു, കീഴടക്കി...  അഭിമാനം തോന്നുന്നെങ്കിലും കോളേജിൽ വന്നു പഠിക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെ ആണ്.  ഗൂഗിൾ മീറ്റും ഫോമും എല്ലാം എത്ര ലളിതമാണെന്നു ആദ്യം തന്നെ ആൻസി ടീച്ചർ മനസ്സിലാക്കി തന്നു. അപരിചിതത്വം ഒഴിവായി കിട്ടി. പിന്നീടാണ് സൈക്കോളജിയിലേക്ക് കടന്നത്. എല്ലാവരുടെയും ഉള്ളിലെ ഹീറോയെ കണ്ടെത്താൻ പ്രോത്സാഹനം നൽകിക്കൊണ്ട് നല്ലൊരു ക്ലാസ്സ്‌ ജോജു സാർ നടത്തി. അവസാനത്തേത് മലയാളം ക്ലാസ്സ്‌ ആയിരുന്നു. പ്രതീക്ഷിച്ചിരുന്ന എഴുത്തു പണികൾ നമ്മളെ തേടിയെത്തിയ മനോഹരമായ ക്ലാസ്സ്‌ ആയിരുന്നു ഇന്ന്... ഈ ആഴ്ചയിൽ ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കേണ്

നാവും മനസ്സും ഒരു പോലെ രസിച്ച ദിവസം.... 😄💛

Image
നാവും മനസ്സും ഒരു പോലെ രസിച്ച ദിനം... 🤭😄💛 ദിവസം - 6 (18/01/2021) പ്രാർത്ഥനാപൂർവ്വം ആരംഭിച്ച ഈ ദിവസത്തിൽ ആദ്യത്തെ ക്ലാസ്സ്‌ തന്നെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതായിരുന്നു. സൈക്കോളജിയുമായി ബന്ധപ്പെട്ട അനേകം കാര്യങ്ങൾ ചർച്ച ചെയ്ത ജിബി ടീച്ചർ നമ്മുടെ മനസ്സിന്റെ ശക്തി മനസ്സിലാക്കിതരും വിധം നടത്തിയ സമീപനം വളരെ ഇഷ്ടപ്പെട്ടു. തലയ്ക്കു മുകളിൽ ബുക്ക്‌ പിടിച്ചു പടം വരച്ചു സ്വന്തം പേരെഴുതിയപ്പോൾ അത് കണ്ടു ഒത്തിരി ചിരിച്ചു 😆.മനസ്സ് ഒരു വല്ലാത്ത പ്രഹേളിക തന്നെ 🤗😎. നാവിൽ ഉന്മേഷം നിറച്ച ദിവസം കൂടി ആയിരുന്നു ഇന്ന്. പുതുതായി പ്രവർത്തനം ആരംഭിച്ച കാന്റീനിൽ നിന്നും ഒരല്പം പലഹാരം കഴിച്ചു. കൂട്ടുകാരുമൊന്നിച്ചു ആ സമയം ചിലവിട്ടത് ഒരുപാട് സന്തോഷം ഉളവാക്കി.  ബഹുമാനപ്പെട്ട തോമസ് കയ്യാലക്കൽ അച്ചൻ ആണ് ഉദ്ഘാടനകർമ്മം നിർവഹിച്ചത്.  അദ്ധ്യാപനത്തിന്റെ തത്വങ്ങൾ പഠിക്കുന്നതിനായുള്ള ആദ്യപാഠങ്ങൾ മായ ടീച്ചർ ലളിതമായി പരിചയപ്പെടുത്തി.  ഒരു നല്ല അദ്ധ്യാപിക എങ്ങനെ ആയിരിക്കണം എന്നതിനെ സംബന്ധിച്ച  സ്വാഭിപ്രായം വ്യക്തമാക്കാനും മറ്റു അഭിപ്രായങ്ങൾ വിലയിരുത്താനും ഉപയുക്തമായ മലയാള

കേൾക്കാത്ത തേങ്ങൽ.... (കവിത )

Image
മനുഷ്യന്റെ അന്ധമായ ഇടപെടലുകൾ മൂലം ജലസ്രോതസുകളെല്ലാം തന്നെ മരിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെയും, ഒരു പുഴ തന്റെ തേങ്ങലുകൾ മാത്രം ബാക്കിയാക്കിക്കൊണ്ട് മരണത്തിനു കീഴടങ്ങുകയാണ്.......  💧😢 കേൾക്കാത്ത തേങ്ങൽ..... 😢💧   " പുഴയുടെ തേങ്ങൽ നീ കേൾക്കുന്നുവോ അവളുടെ കണ്ണുനീർ കാണുന്നുവോ?  വറ്റിവരളുന്ന സ്വപ്നങ്ങൾക്കുള്ളിലെ  ഏകാന്തത നീ അറിയുന്നുവോ?  ജീവന്റെജ്യോതിയാംനീർമണിമുത്തുകൾ  നീയിന്നു കയ്യിലിട്ടമ്മാനമാടി  അരുണന്റെ കിരണങ്ങളേറ്റു വാങ്ങീടുന്ന  അവളെ നീ ഏകാന്ത പഥികയാക്കി  നറുനിലാവൊളിയിലലകളിൽ വിരിയുമാ   പുഞ്ചിരി നീ ദുഃഖഭരിതമാക്കി  മനുജന്റെ മനസ്സിൻ മലിനത ചേർത്തു നീ  അവളുടെ പരിശുദ്ധി ജീർണമാക്കി  അവളുടെ ആശകൾ ഉന്മൂലനം ചെയ്ത  നിന്നെ ശപിക്കുന്നു പ്രകൃതിയാകെ  ഇനിവരും നാളുകൾ ദാഹിച്ചവശനായ്  വേദനയോടെ നീ തീർത്തീടുക.  എന്തിനവളെ നീ കൊന്നു?  അവളുടെ അപരാധമെന്തായിരുന്നു?  നിന്നാൽ നിലച്ചിതാ കുളിരലകൾ  നേർത്തൊരു തേങ്ങലിൻ വേദനയിൽ... "           💚 💧നമ്മുടെ നദികൾ                                    മരിക്കാതിരിക്കട്ടെ... 💧💚     

ലക്ഷ്യത്തിലേക്കുള്ള ജൈത്രയാത്ര...

ദിവസം- 4 (11/01/2021)  ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ പ്രധാനപ്പെട്ട ദിനങ്ങൾ ആരംഭിച്ചിരിക്കുന്നു... വിദ്യാർത്ഥി എന്ന നിലയിൽ നിന്നും അധ്യാപക വിദ്യാർത്ഥി എന്ന പടവിലേക്ക് ഇനിയും ഏറെ ദൂരം ഉണ്ടെന്നു തോന്നുന്നു. അല്ല, അത് വെറും തോന്നലല്ല, അതാണ് സത്യം. കൂടുതൽ ഉത്സാഹപൂർവ്വം പ്രവർത്തിക്കേണ്ട നാളുകളാണ് ഇനി വരുന്നത്. ഒട്ടും സുപരിചിതം അല്ലാത്ത സൈക്കോളജി എന്ന വിഷയം എന്നെ സമീപിച്ചിരിക്കുന്നു. ആൻസി ടീച്ചർ പഠിപ്പിച്ച ഓരോ കാര്യവും ഒരു തുടക്കക്കാരിയുടെ ആകാംഷയോടു കൂടി കേട്ടിരുന്നു.  കായികത്തിൽ ഒട്ടും താല്പര്യം ഇല്ലാത്ത ഞാൻ കളിക്കളത്തിലും ഇറങ്ങി 😉. കൂട്ടത്തിൽ കൂടിയതാണെങ്കിലും വല്ലാത്ത സന്തോഷം നൽകിയ നിമിഷങ്ങൾ....  ദിവസം -5 (12/01/2021) പതിവ് പോലെ പ്രാർഥനയോടെ ആരംഭിച്ച ദിനം. ഏറ്റവും പ്രിയപ്പെട്ട ഓപ്ഷണൽ ക്ലാസ്സിലേക്ക്... മലയാളത്തോടുള്ള പ്രേമം ഒട്ടും കുറഞ്ഞിട്ടില്ല. പക്ഷേ, പതിവിൽ നിന്നും വ്യത്യസ്തമായ രീതികൾ കുറച്ചു ആശങ്ക ഉളവാക്കി. സാരമില്ല, മുന്നോട്ടു പോകുന്തോറും ശരിയാകും..  സൈക്കോളജി പഠനം കുറച്ചു വേഗത്തിൽ നടക്കുന്നുണ്ട്. എന്നാൽ, വ്യക്തമായി ടീച്ചർ മനസ്സിലാക്കി തരുന്നുണ്ട്. വളർച്ചയും വികസനവും സിദ്ധാന്തങ്ങളും ചിന്

NSS ൽ നിന്നും MTTC യിലേക്ക്

Image
NSS ൽ നിന്ന് MTTC യിലേക്ക്.....   പ്രതീക്ഷകളാണ് ഒരു വ്യക്തിയെ മുന്നോട്ടു ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ഒരു അദ്ധ്യാപികയാകണമെന്ന ആഗ്രഹത്തെ അനുധാവനം ചെയ്യാൻ ആരംഭിച്ചിട്ട് വർഷങ്ങൾ പിന്നിടുന്നു. ബിരുദ ബിരുദാനന്തര തലങ്ങൾ വിജയകരമായി പൂർത്തീകരിക്കുവാൻ സർവേശ്വരൻ അനുഗ്രഹിച്ചു. ഒരു അദ്ധ്യാപികയാകാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ ഇനിയും മങ്ങലേറ്റിട്ടില്ല. 5 വർഷം നീറമൺകര NSS കോളേജിൽ പഠിച്ചു വേരുറച്ച എന്റെ മനസ്സിനെ മറ്റൊരിടത്തേക്കു പറിച്ചുനടാൻ പ്രയാസമാണെന്ന് തോന്നിയെങ്കിലും ഇവിടത്തെ അന്തരീക്ഷം എന്നെ വളരെ ആകർഷിച്ചു. കോവിഡ് മഹാമാരിയുടെ വിപരീതഫലങ്ങൾ അനുഭവിച്ച 2020 പിന്നിട്ട് പ്രത്യാശയോടെയും പ്രാർഥനയോടെയും ആണ് 2021 നെ എതിരേറ്റത്. ഈ വർഷം ആദ്യം തന്നെ MTTC യുടെ ആരാമവീഥി എന്റെ ഉദ്യമങ്ങൾക്കും ആഗ്രഹങ്ങൾക്കും പാതയൊരുക്കി എന്നതിൽ വളരെ സന്തോഷമുണ്ട്.  2വർഷം നീണ്ടുനിൽക്കുന്ന പഠനത്തെ പരിചയപ്പെടുത്തുന്നതിനായുള്ള ക്ലാസുകൾ ആണ് ആദ്യമേ നടന്നത്. ജനുവരി 6നു നടന്ന ക്ലാസ്സ്‌ വളരെ പുതുമയുള്ളതായി തോന്നി.  ചിട്ടയായ ജീവിതക്രമം പുലർത്തിക്കൊണ്ടു  നല്ല അദ്ധ്യാപകരായി മാറാനുള്ള സാഹചര്യം നമ്മിൽ രൂപീകൃതമാക്കാൻ ഈ കലാലയത്തിലെ അദ്