NSS ൽ നിന്നും MTTC യിലേക്ക്

NSS ൽ നിന്ന് MTTC യിലേക്ക്..... 
പ്രതീക്ഷകളാണ് ഒരു വ്യക്തിയെ മുന്നോട്ടു ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ഒരു അദ്ധ്യാപികയാകണമെന്ന ആഗ്രഹത്തെ അനുധാവനം ചെയ്യാൻ ആരംഭിച്ചിട്ട് വർഷങ്ങൾ പിന്നിടുന്നു. ബിരുദ ബിരുദാനന്തര തലങ്ങൾ വിജയകരമായി പൂർത്തീകരിക്കുവാൻ സർവേശ്വരൻ അനുഗ്രഹിച്ചു. ഒരു അദ്ധ്യാപികയാകാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ ഇനിയും മങ്ങലേറ്റിട്ടില്ല. 5 വർഷം നീറമൺകര NSS കോളേജിൽ പഠിച്ചു വേരുറച്ച എന്റെ മനസ്സിനെ മറ്റൊരിടത്തേക്കു പറിച്ചുനടാൻ പ്രയാസമാണെന്ന് തോന്നിയെങ്കിലും ഇവിടത്തെ അന്തരീക്ഷം എന്നെ വളരെ ആകർഷിച്ചു. കോവിഡ് മഹാമാരിയുടെ വിപരീതഫലങ്ങൾ അനുഭവിച്ച 2020 പിന്നിട്ട് പ്രത്യാശയോടെയും പ്രാർഥനയോടെയും ആണ് 2021 നെ എതിരേറ്റത്. ഈ വർഷം ആദ്യം തന്നെ MTTC യുടെ ആരാമവീഥി എന്റെ ഉദ്യമങ്ങൾക്കും ആഗ്രഹങ്ങൾക്കും പാതയൊരുക്കി എന്നതിൽ വളരെ സന്തോഷമുണ്ട്. 
2വർഷം നീണ്ടുനിൽക്കുന്ന പഠനത്തെ പരിചയപ്പെടുത്തുന്നതിനായുള്ള ക്ലാസുകൾ ആണ് ആദ്യമേ നടന്നത്. ജനുവരി 6നു നടന്ന ക്ലാസ്സ്‌ വളരെ പുതുമയുള്ളതായി തോന്നി. 
ചിട്ടയായ ജീവിതക്രമം പുലർത്തിക്കൊണ്ടു  നല്ല അദ്ധ്യാപകരായി മാറാനുള്ള സാഹചര്യം നമ്മിൽ രൂപീകൃതമാക്കാൻ ഈ കലാലയത്തിലെ അദ്ധ്യാപകർക്ക് സാധിക്കുമെന്ന വിശ്വാസമാണ് അന്നേ ദിവസം എന്നിൽ ഉദിച്ചത്. NSS ൽ നിന്ന് ആർജിച്ച അറിവും ആത്മവിശ്വാസവും MTTC ൽ പ്രായോഗികതലത്തിലെത്തിക്കാൻ സാധിക്കുമെന്ന് മനസ്സ് പറയുന്നു. ഇത്രത്തോളം വഴി നടത്തിയ ദൈവം അതിനും എന്നെ സഹായിക്കുമെന്ന പ്രതീക്ഷയോടെ, മയൂഖവീഥിയിലൂടെ എന്റെ യാത്ര തുടരുന്നു..... 🌷🌷🌷

ദിവസം -1 (06/01/2021)
ദിവസം -2 (07/01/2021)
ദിവസം -3 (08/01/2021)

പുതിയൊരാഴ്ചയെ വരവേറ്റുകൊണ്ട് ഞാൻ MTTC യുടെ ഭാഗമായി മാറി... 

Comments

Post a Comment

Popular posts from this blog

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷

ദിവ്യകാരുണ്യമായ് ഉള്ളിൽ വാ എന്നീശോയേ.... 🌷🌷🌷

AICUF സെക്രട്ടറി😃ആത്മീയശക്തിക്കായി,ഒന്നിച്ച് ഒരു മനസ്സോടെ... 💜💜💜