ശുഭപ്രതീക്ഷകളുമായി ശുഭചിന്തകളോടെ ഒരു ദിനം....🙂
ശുഭപ്രതീക്ഷകളുമായി ശുഭചിന്തകളോടെ ഒരു ദിനം....🙂
26/09/2021 - തിങ്കൾ
പുതിയ ആഴ്ച ആരംഭിച്ചത് വളരെ നല്ല ചിന്തകളോടെ... ആദ്യത്തെ ക്ലാസ് ജോജു സാറിന്റെതായിരുന്നു. ജാം ബോർഡിലൂടെ സുഹൃത്തുക്കൾ പങ്കുവെച്ച ശുഭചിന്തകൾ വളരെയധികം സ്വാധീനിച്ചു. തുടർന്ന് സെമിനാർ അവതരണം.
സമാധാനത്തെ സംബന്ധിച്ച വളരെ വിലപ്പെട്ട വിവരങ്ങൾ നൽകിയ ക്ലാസ് ആയിരുന്നു മായ ടീച്ചർ നയിച്ചത്.
മൂന്നാമത്തെ ക്ലാസ് ഓപ്ഷണൽ ആയിരുന്നു. സംശയനിവാരണം നടത്തിയശേഷം സെമിനാർ അവതരണം തുടർന്നു. റെക്കോർഡ് എഴുത്തും മറ്റു വർക്കുകളുമായി പുതിയ വാരം മുന്നിൽ നിൽക്കുകയാണ്...
ശുഭചിന്തകൾ ഏറെ ലഭിച്ച ഈ ദിനത്തിൽ ഞാനായി പ്രത്യേകം ഒന്നും നൽകുന്നില്ല. എന്റെ സുഹൃത്തുക്കൾ നൽകിയ ചിന്തകൾ ഇവിടെ പങ്കുവെക്കാം:
Comments
Post a Comment