സ്കൂളിലേക്ക് ഒരു മടക്കയാത്ര.... 🤗😎😃
സ്കൂളിലേക്ക് ഒരു മടക്കയാത്ര...
🤗😎😆💕💖
വർഷങ്ങൾക്കുശേഷം ഒരു സ്കൂളിന്റെ അന്തരീക്ഷത്തിനുള്ളിലേക്ക് ഇറങ്ങിച്ചെല്ലാൻ സാധിച്ച ആനന്ദം നിറഞ്ഞ ദിവസമായിരുന്നു ഇന്ന്. ആശങ്കകൾക്കൊടുവിൽ ആഹ്ലാദ ത്തിന്റെ തിരയിളക്കം...😄 എട്ടു മണിക്ക് എത്തിച്ചേരണമെന്ന് പറഞ്ഞിരുന്നതുകൊണ്ട് വളരെ നേരത്തെ വീട്ടിൽനിന്നിറങ്ങി. 7:05 നു ഗേറ്റിനു മുന്നിൽ🤭😆😉 എന്നും തെയോഫിലോസിലേക്കല്ലേ കേറുന്നത്, അതുകൊണ്ട് ഇന്ന് തൊട്ട് എതിർവശത്തേക്കായി യാത്ര... കൂട്ടുകാരും എത്തിയശേഷം കൃത്യസമയത്ത് തന്നെ സ്കൂളിലേക്ക് പ്രവേശിച്ചു.
അതിമനോഹരമായ വിദ്യാലയം. സ്നേഹനിധികളായ അധ്യാപകർ... പ്രിൻസിപ്പലിനെ കണ്ടതിനുശേഷം കുറച്ചുപേർ ഓൺലൈൻക്ലാസ് കാണാനും മറ്റുള്ളവർ പരീക്ഷാ ഡ്യൂട്ടിക്കും പോയി. പരീക്ഷാഹാളിൽ ഇരുന്ന് ഉത്തരങ്ങൾ എഴുതിക്കൂട്ടിയ അനുഭവങ്ങളിൽനിന്ന് എത്രയോ വ്യത്യസ്തമാണ് മുഴുവൻ സമയം നിന്നുകൊണ്ട് പരീക്ഷ നടത്തുന്നത്. വേറിട്ട അനുഭവം തന്നെയായിരുന്നു അത്. കുട്ടികളുടെ ഓരോ രീതികളും നിരീക്ഷിക്കാൻ സാധിച്ചു. കൊതിയോടെ കാത്തിരുന്ന "ടീച്ചറേ... " എന്ന വിളി ആവശ്യത്തിൽ ഉപരി ഇന്ന് കിട്ടി. അധ്യാപകരും കുട്ടികളും എല്ലാം അങ്ങനെ തന്നെയാണ് വിളിച്ചത്. ശരിക്കും ഒരു ഇൻഡക്ഷൻ പ്രോഗ്രാം ആയിരുന്നില്ല, അവിടത്തെ ഭാഗമായിത്തന്നെ മാറുകയായിരുന്നു... കഴിയുന്നത്ര സ്കൂളും പരിസരവും ചുറ്റിക്കാണാൻ ശ്രമിച്ചു. ബാക്കി നാളെ....
എല്ലാവിധ സമ്മർദങ്ങളും മാറ്റിവെച്ചുകൊണ്ട് കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് മടങ്ങിചെന്നപ്പോഴും എന്തൊക്കെയോ കടമകൾ ഉള്ളിൽ രൂപപ്പെട്ടുവരുന്നത് പോലെ... ഇതുപോലുള്ള ഉന്മേഷം എന്നും നിലനിർത്താൻ കഴിയണേ എന്നാണ് ഇപ്പോൾ ഉള്ള പ്രാർത്ഥന... 🙏
💖✨️💞✨️💖
സർവോദയ വിദ്യാലയത്തിന്റെ പ്രത്യേകതകളും മറ്റു വിശേഷങ്ങളും മറ്റൊരു ദിവസം നിങ്ങൾ ഏവരോടും ആയി പങ്കുവെക്കാം... 👋🌷💞
👍
ReplyDelete