Posts

Showing posts from April, 2021

വാരാന്ത്യത്തിന് മുമ്പ് കൂട്ടായി ടെക്നോളജിയും ഗാന്ധിജിയും...😎💛

Image
വാരാന്ത്യത്തിന് മുമ്പ് കൂട്ടായി ടെക്നോളജിയും ഗാന്ധിജിയും...😎💛 ദിവസം 63 (16/04/2021) പൊൻവെയിൽ നാളങ്ങൾ ചിത്രമെഴുതിയ സുന്ദരമായ പുലരി... വളരെ സന്തോഷത്തോടെ ഇന്നത്തെ ദിവസം ആരംഭിച്ചു. കൃത്യസമയത്തുതന്നെ ക്ലാസ്സിൽ പ്രവേശിച്ചു. ആദ്യത്തെ ക്ലാസ്സ്‌ ജോജു സാറിന്റേത്. ഇംഗ്ലീഷ് ഓപ്ഷണലിലെ സുഹൃത്തുക്കൾ ആയിരുന്നു ഇന്ന് സെമിനാർ അവതരിപ്പിച്ചത്. Web 1.0, Web 2.0, Web 3.0, Web 4.0, CAI തുടങ്ങി ടെക്നോളജിയുമായി ബന്ധപ്പെട്ട അനവധി കാര്യങ്ങൾ അറിയാൻ സാധിച്ചു. അടുത്ത ക്ലാസ്സിൽ ഒരു അവലോകനവും ചോദ്യം ചോദിക്കലും ഉണ്ടാകും🤗.  അടുത്ത ക്ലാസ്സ്‌ ആൻസി ടീച്ചറിന്റേത് ആയിരുന്നു. മഹാത്മാഗാന്ധിയെകുറിച്ചും അദ്ദേഹത്തിന്റെ വിദ്യാഭ്യാസദർശനങ്ങളെകുറിച്ചും ടീച്ചർ പറഞ്ഞു തന്നു. ഗൂഗിൾക്ലാസ്റൂം വഴി നോട്ടുകൾ നൽകുന്നതും മീറ്റിലെ പഠനവും കൂടുതൽ വ്യക്തത നൽകുന്നു. അടുത്ത ക്ലാസ്സിൽ എന്തായാലും ടീച്ചർ ചോദ്യം ചോദിക്കും. ഇന്ന് വിട്ടുപോയതാണ്☺️. ഒരു വാരാന്ത്യം വരുമ്പോൾ പതിവുപോലെ എല്ലാം ചെയ്തു തീർക്കണം എന്ന പ്രതീക്ഷയിലാണ്😆. അതെല്ലാ വാരാന്ത്യവും ഉള്ളതുതന്നെയാണ്🤭 എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ...  ഇന്ന് എനിക്ക് നിങ്ങൾക്കായി നൽകാൻ തോന്നുന്ന ചിന്

പ്രത്യാശയുടെ വാതിൽ തുറന്ന ദിനം...... 🌷🌷🌷

Image
പ്രത്യാശയുടെ വാതിൽ തുറന്ന ദിനം......🌷🌷🌷 ദിവസം 62 (15/04/2021) ഇന്ന് ആദ്യത്തേത് മലയാളം ക്ലാസ്സ്‌ ആയിരുന്നു. കഴിഞ്ഞ ദിവസം ഞാൻ എടുത്ത സെമിനാറിന്റെ തുടർച്ച... ആരും സംശയമൊന്നും ഉന്നയിച്ചില്ല. മനസ്സിലായിക്കാണും അല്ലേ?☺️തുടർന്ന്, ഊർമിള ചേച്ചിയും വിസ്മയയും വളരെ നല്ല രീതിയിൽ സെമിനാർ അവതരിപ്പിച്ചു.  ജിബി ടീച്ചറിന്റെ ക്ലാസ്സ്‌ ആയിരുന്നു രണ്ടാമത്. ജോർജിയയുടെ പ്രാർത്ഥനാഗാനത്തോടെയാണ് ക്ലാസ്സ്‌ തുടങ്ങിയത്. ഓട്ടോഗ്രാഫ് എന്ന തമിഴ് സിനിമയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനത്തോടെയാണ് ക്ലാസ് ആരംഭിച്ചത്. Frustration, frustration tolerance techniques, Conflict resolution എന്നീ വിഷയങ്ങളിലൂടെ ഇന്ന് കടന്നു പോയി... വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു... ഒരുപാട് സന്തോഷം തോന്നിയ ക്ലാസ്സ്‌...എന്തുകൊണ്ട് എന്ന് അറിയില്ല.☺️ ഒരു പക്ഷേ ഈ പാട്ട് തന്നെ ആകാം കാരണം. എനിക്ക് എന്തെങ്കിലും വിഷമം ഉണ്ടാകുമ്പോൾ ഈ പാട്ട് കേട്ട് അല്പനേരം കരഞ്ഞ് പതിയെ പോസിറ്റീവ് ആകും.🤗 ആ പാട്ടും അതിന്റെ അർത്ഥവും മറ്റൊരു ദിവസം എന്റെ സുഹൃത്തുക്കളിലേക്ക് എത്തിക്കാം... അത്ര ഇഷ്ടമാണ് ഈ പാട്ട്...😊 ഇന്നത്തെ ചിന്ത: " കഴിഞ്ഞുപോയതിനെ കൂടുതൽ ഓർ

ഒരു ഓൺലൈൻ അധ്യാപനം....😒☹️😐💜💙

Image
ഒരു ഓൺലൈൻ അധ്യാപനം...😒☹️ ദിവസം 60 (12/04/2021) ഓപ്ഷണൽ ക്ലാസ്സോടെ ഇന്നത്തെ പഠനം ആരംഭിച്ചു. സെമിനാർ അവതരണമായിരുന്നു ഇന്ന്. എന്റെ പ്രിയ കൂട്ടുകാരി ശിൽപയുടെ അവതരണം കഴിഞ്ഞപ്പോൾ എന്റെ ഊഴമായി.🤗 ആദ്യമായാണ് സ്ക്രീൻ ഷെയർ ചെയ്ത്, മുന്നിൽ കേൾവിക്കാർ നേരിട്ട് ഇല്ലാതെ ഒരു ക്ലാസ്സ് നടത്തുന്നത്...😢 ബ്രൂണറുടെ ജ്ഞാനനിർമ്മിതിവാദം ആയിരുന്നു വിഷയം. തീർന്നിട്ടില്ല, അടുത്ത ക്ലാസിൽ തുടരും... കടൽപോലെ കിടപ്പുണ്ട്...☺️  അടുത്ത ക്ലാസ് ബെനഡിക്ട് സാറിന്റേതായിരുന്നു. അധ്യാപനത്തിന്റെ നൈപുണികളെക്കുറിച്ച് വളരെ വിശദമായി സാർ ക്ലാസ്സെടുത്തു. കഴിഞ്ഞ ക്ലാസ്സുകളുടെ തുടർച്ചയായിരുന്നു ഇന്ന്. നേരിട്ട് ക്ലാസ്സിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല എന്ന പോരായ്മയെ ഉള്ളൂ. ഇക്കാര്യങ്ങളെല്ലാം കോളേജിൽ ചെല്ലുമ്പോൾ ഒന്നുകൂടി ചുരുക്കി പറഞ്ഞു തരും എന്ന് പ്രതീക്ഷിക്കുന്നു.🤗 എന്തായാലും സ്വന്തമായി ഒരു ക്ലാസ് എടുത്തപ്പോഴാണ് ഓൺലൈൻ അധ്യാപനത്തിന്റെ ബുദ്ധിമുട്ടുകൾ മനസ്സിലായത്.. 😒😌☹️  ഒരു ചിന്തകൂടി പങ്കുവയ്ക്കാം; നിങ്ങളെല്ലാവരും കേട്ടിട്ടുള്ളത് ആയിരിക്കും... സ്വപ്നവും ലക്ഷ്യവും തമ്മിൽ ഒരേയൊരു വ്യത്യാസമേയുള്ളൂ... സ്വപ്നത്തിന് ബുദ്ധിമുട്ടില്ലാതെ ഉറങ്ങണം..

ഓൺലൈനിലേക്ക് വീണ്ടും ഒരു മടക്കയാത്ര...🌷✨️✨️✨️🌷

Image
ഓൺലൈനിലേക്ക് വീണ്ടും ഒരു മടക്കയാത്ര.....  ദിവസം 58 (08/04/2021) വീണ്ടും ഓൺലൈനിലേക്ക്...😢 ആഘോഷമാക്കി തീർത്ത ക്ലാസുകൾ കഴിഞ്ഞ് ഏഴുദിവസത്തെ അവധിക്കുശേഷം വീണ്ടും പഠനം ആരംഭിച്ചു. പക്ഷേ, ഓൺലൈൻ ആണെന്ന് മാത്രം... സാഹചര്യങ്ങൾക്കൊത്ത് മാറണമല്ലോ.🤗 9 മണിക്ക് തന്നെ ക്ലാസിൽ കയറി. മൗന പ്രാർത്ഥനയോടെ ജോജു സാർ ക്ലാസ് തുടങ്ങി വെച്ചു. നാച്ചുറൽ സയൻസിലെ സുഹൃത്തുക്കൾ ആണ് ഇന്ന് സെമിനാർ അവതരിപ്പിച്ചത്. ഓരോന്നും ഒന്നിനൊന്ന് മെച്ചം👏👏👏 വളരെ കൃത്യമായി കാര്യങ്ങൾ മനസ്സിലായി. ടെക്നോളജിയുമായി ബന്ധപ്പെട്ട പല പുതിയ അറിവുകളും ലഭിച്ചു.  10:30 ന് അടുത്ത ക്ലാസിനായി പ്രവേശിച്ചു. കുറച്ചുനേരം ആണെങ്കിലും കൂടുതൽ കാര്യങ്ങൾ ചിന്തിപ്പിച്ച നമ്മുടെ പ്രിയ ജിബി ടീച്ചറിന്റെ ക്ലാസ് ആയിരുന്നു രണ്ടാമത്. ജോസ്നയുടെ പ്രാർത്ഥനാ ഗാനത്തിൽ നിന്നും "ജീവിതചക്രം" എന്ന ബൃഹത്തായ ആശയത്തിലേക്ക് ഓരോ വിദ്യാർത്ഥിയെയും കൂട്ടിക്കൊണ്ടുപോയാണ് ക്ലാസ് ആരംഭിച്ചത്. ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം ശാക്തീകരിക്കപ്പെട്ട ഉത്തമ വ്യക്തിത്വങ്ങൾ ആണെന്ന് ടീച്ചർ പറഞ്ഞു തന്നു. നമ്മുടെ ശരീരത്തെയും മനസ്സിനെയും നല്ല രീതിയിൽ പരിഗണിച്ചാൽ മാത്രമേ ഉത്തമ വ്യക്തിത്വം

ഈ സമയവും കടന്നുപോകും... പിന്നീട്, സുഗന്ധമുള്ള ഓർമ്മകൾ മാത്രം... 🦋🌻🦋🌻🦋🌻🦋

Image
ഓർമ്മകൾക്കെന്തു സുഗന്ധം....  മാർച്ച് 31-MTTC യിൽ ഉത്സവമേളം... മത്സരങ്ങളുടെയും ജയപരാജയങ്ങളുടെ യും സൗഹൃദത്തിന്റെയും അപൂർവ്വ നിമിഷങ്ങൾ ഓരോരുത്തർക്കും നൽകിയ ദിനം... അതൊന്നു പങ്കുവയ്ക്കണം എന്നു കരുതിയിട്ട് ഇതുവരെ നടന്നില്ല. ഇന്നെന്തായാലും മടി കാട്ടുന്നില്ല. കോളേജിൽ വരാതിരുന്നിട്ട് 6 ദിവസമാകുന്നു. പെസഹായും ദുഃഖവെള്ളിയും ഈസ്റ്ററുമൊക്കെ ഭക്തിപൂർവ്വം പങ്കെടുത്തു. അതൊക്കെ കഴിഞ്ഞപ്പോൾ സുഗന്ധമുള്ള ഓർമ്മകൾ തട്ടിയുണർത്തുകയായി... എത്രയോ കാലത്തിനുശേഷമാണ് കലാമത്സരങ്ങളിൽ പങ്കെടുത്തത്. ആദ്യദിവസം ശാസ്ത്രീയ സംഗീതത്തിനും ലളിതഗാനത്തിനും പങ്കെടുത്തു. ഒന്നും കിട്ടിയില്ല🤭 പ്രതീക്ഷിച്ചപോലെ പാടാൻ ആയില്ല. അത് ഒരു സത്യം. കൂടെയുള്ളവർ അതിഗംഭീരമായി പാടി തകർത്തു, അതു മറ്റൊരു സത്യം😄 നിരാശപ്പെട്ടില്ലെങ്കിലും എന്തെങ്കിലും കിട്ടിയെങ്കിൽ എന്നുകരുതി ഇരുന്നപ്പോഴാണ് രണ്ടാമത്തെ ദിവസം അത്ഭുതങ്ങൾ ദൈവം പ്രവർത്തിച്ചത്. തിരുവാതിര 1st, വഞ്ചിപ്പാട്ട് 2nd, കവിതാരചന 1st, മോണോആക്ട് 1st.  😁 അപ്പൊ തട്ടിക്കൂട്ടിയ മോണോആക്ട് ആയിരുന്നു... അതാ ദൈവം നിശ്ചയിച്ചിരുന്നത്. എന്തായാലും അന്ന് അടിച്ചുപൊളിച്ചു. വീട്