ഈ സമയവും കടന്നുപോകും... പിന്നീട്, സുഗന്ധമുള്ള ഓർമ്മകൾ മാത്രം... 🦋🌻🦋🌻🦋🌻🦋

ഓർമ്മകൾക്കെന്തു സുഗന്ധം.... 
മാർച്ച് 31-MTTC യിൽ ഉത്സവമേളം... മത്സരങ്ങളുടെയും ജയപരാജയങ്ങളുടെ യും സൗഹൃദത്തിന്റെയും അപൂർവ്വ നിമിഷങ്ങൾ ഓരോരുത്തർക്കും നൽകിയ ദിനം... അതൊന്നു പങ്കുവയ്ക്കണം എന്നു കരുതിയിട്ട് ഇതുവരെ നടന്നില്ല. ഇന്നെന്തായാലും മടി കാട്ടുന്നില്ല. കോളേജിൽ വരാതിരുന്നിട്ട് 6 ദിവസമാകുന്നു. പെസഹായും ദുഃഖവെള്ളിയും ഈസ്റ്ററുമൊക്കെ ഭക്തിപൂർവ്വം പങ്കെടുത്തു. അതൊക്കെ കഴിഞ്ഞപ്പോൾ സുഗന്ധമുള്ള ഓർമ്മകൾ തട്ടിയുണർത്തുകയായി... എത്രയോ കാലത്തിനുശേഷമാണ് കലാമത്സരങ്ങളിൽ പങ്കെടുത്തത്. ആദ്യദിവസം ശാസ്ത്രീയ സംഗീതത്തിനും ലളിതഗാനത്തിനും പങ്കെടുത്തു. ഒന്നും കിട്ടിയില്ല🤭 പ്രതീക്ഷിച്ചപോലെ പാടാൻ ആയില്ല. അത് ഒരു സത്യം. കൂടെയുള്ളവർ അതിഗംഭീരമായി പാടി തകർത്തു, അതു മറ്റൊരു സത്യം😄
നിരാശപ്പെട്ടില്ലെങ്കിലും എന്തെങ്കിലും കിട്ടിയെങ്കിൽ എന്നുകരുതി ഇരുന്നപ്പോഴാണ് രണ്ടാമത്തെ ദിവസം അത്ഭുതങ്ങൾ ദൈവം പ്രവർത്തിച്ചത്. തിരുവാതിര 1st, വഞ്ചിപ്പാട്ട് 2nd, കവിതാരചന 1st, മോണോആക്ട് 1st. 
😁 അപ്പൊ തട്ടിക്കൂട്ടിയ മോണോആക്ട് ആയിരുന്നു... അതാ ദൈവം നിശ്ചയിച്ചിരുന്നത്. എന്തായാലും അന്ന് അടിച്ചുപൊളിച്ചു. വീട്ടിലെത്തിയതോ 8:30ന്.😉.. ബസ് കിട്ടിയില്ല... 
കോവിഡ് കാരണം കഴിഞ്ഞവർഷം ഈസ്റ്ററിന് ദേവാലയത്തിൽ പോകാൻ കഴിഞ്ഞില്ല. ആ കുറവെല്ലാം ഇക്കൊല്ലം പരിഹരിച്ചു. ഭക്തിയോടെ പൂർണ്ണമായി സമർപ്പിച്ച് പ്രാർത്ഥിച്ച ദിവസങ്ങൾ.. 
ഇന്ന് ഏപ്രിൽ 6 - വോട്ടെടുപ്പ് ദിവസം. ഞാനും എന്റെ സമ്മതിദാന അവകാശം വിനിയോഗിച്ചു. അഴിമതിരഹിതവും ജനാധിപത്യപരവുമായ ഒരു സദ്ഭരണം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤗. എപ്പോഴും പ്രാർത്ഥിക്കുന്നതാ.. നടന്നാൽ മതിയായിരുന്നു...😉
അവധി ആണെങ്കിലും ചെയ്തുതീർക്കാൻ ഒരുപാട് കാര്യങ്ങൾ ബാക്കി ഉണ്ട്. അത്യാവശ്യം മടിയും. ചിലരെങ്കിലും അങ്ങനെ ആയിരിക്കും അല്ലേ? അതൊക്കെ മാറ്റി വെച്ച് ലക്ഷ്യത്തിലേക്ക് കുതിക്കാൻ എല്ലാവർക്കും കഴിയട്ടെ.... നഷ്ടങ്ങളും വേദനകളും കടന്നുവന്ന ഒരാഴ്ച കൂടിയായിരുന്നു കഴിഞ്ഞു പോയത്. അതിൽനിന്നൊക്കെ ഉയർത്തെഴുന്നേൽക്കാൻ സർവ്വേശ്വരൻ സഹായിക്കുന്നുണ്ട്. ഇനിയും ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കട്ടെ.. 
 ഒരു ചിന്ത കൂടി നൽകാം:
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഈ ചുമരിൽ ഒരു വാചകം എഴുതുക. ഒരു നിബന്ധന മാത്രമേ ഉള്ളൂ. അത് വായിച്ചാൽ സന്തോഷം ഉള്ളപ്പോൾ ദുഃഖവും ദുഃഖം ഉള്ളപ്പോൾ സന്തോഷവും ഉണ്ടാകണം. 
ബീർബൽ ഇങ്ങനെ എഴുതി:
"ഈ സമയവും കടന്നുപോകും..." 
"THIS TIME WILL ALSO PASS.... "
ഏവർക്കും നന്മ മാത്രം ഉണ്ടാകട്ടെ!.... 
🦋🌻🦋🌻🦋🌻🦋🌻🦋🌻🦋🌻🦋🌻🦋

Comments

Post a Comment

Popular posts from this blog

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷

ദിവ്യകാരുണ്യമായ് ഉള്ളിൽ വാ എന്നീശോയേ.... 🌷🌷🌷

AICUF സെക്രട്ടറി😃ആത്മീയശക്തിക്കായി,ഒന്നിച്ച് ഒരു മനസ്സോടെ... 💜💜💜