പ്രത്യാശയുടെ വാതിൽ തുറന്ന ദിനം...... 🌷🌷🌷
പ്രത്യാശയുടെ വാതിൽ തുറന്ന ദിനം......🌷🌷🌷
ദിവസം 62 (15/04/2021)ഇന്ന് ആദ്യത്തേത് മലയാളം ക്ലാസ്സ് ആയിരുന്നു. കഴിഞ്ഞ ദിവസം ഞാൻ എടുത്ത സെമിനാറിന്റെ തുടർച്ച... ആരും സംശയമൊന്നും ഉന്നയിച്ചില്ല. മനസ്സിലായിക്കാണും അല്ലേ?☺️തുടർന്ന്, ഊർമിള ചേച്ചിയും വിസ്മയയും വളരെ നല്ല രീതിയിൽ സെമിനാർ അവതരിപ്പിച്ചു.
ജിബി ടീച്ചറിന്റെ ക്ലാസ്സ് ആയിരുന്നു രണ്ടാമത്. ജോർജിയയുടെ പ്രാർത്ഥനാഗാനത്തോടെയാണ് ക്ലാസ്സ് തുടങ്ങിയത്. ഓട്ടോഗ്രാഫ് എന്ന തമിഴ് സിനിമയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനത്തോടെയാണ് ക്ലാസ് ആരംഭിച്ചത്. Frustration, frustration tolerance techniques, Conflict resolution എന്നീ വിഷയങ്ങളിലൂടെ ഇന്ന് കടന്നു പോയി... വളരെ നല്ല ക്ലാസ്സ് ആയിരുന്നു... ഒരുപാട് സന്തോഷം തോന്നിയ ക്ലാസ്സ്...എന്തുകൊണ്ട് എന്ന് അറിയില്ല.☺️
ഒരു പക്ഷേ ഈ പാട്ട് തന്നെ ആകാം കാരണം. എനിക്ക് എന്തെങ്കിലും വിഷമം ഉണ്ടാകുമ്പോൾ ഈ പാട്ട് കേട്ട് അല്പനേരം കരഞ്ഞ് പതിയെ പോസിറ്റീവ് ആകും.🤗
ആ പാട്ടും അതിന്റെ അർത്ഥവും മറ്റൊരു ദിവസം എന്റെ സുഹൃത്തുക്കളിലേക്ക് എത്തിക്കാം... അത്ര ഇഷ്ടമാണ് ഈ പാട്ട്...😊
ഇന്നത്തെ ചിന്ത:
ഭാവിയെക്കുറിച്ച് കൂടുതൽ ഓർത്തിരിക്കുന്നത്.... അത് നിങ്ങൾക്ക് ഭയം നൽകും.
ഇപ്പോഴുള്ള നിമിഷം പുഞ്ചിരിയോടെ ജീവിക്കുക... അത് സന്തോഷം നൽകും!......."
😊👍
ReplyDelete