അധ്യാപനവും മൊബൈലും പിന്നെ ഞാനും... 📚📱🤗
മാതൃഭാഷ, സൈക്കോളജി, ഫിലോസഫി..... 😎🤔☺️
ദിവസം - 9 (21/01/2021)
ഇന്നത്തെ മലയാളം ക്ലാസ്സ് ഞാൻ പറഞ്ഞ ശുഭചിന്തയോടെ ആരംഭിച്ചു. എന്റെ എല്ലാ സുഹൃത്തുക്കളും അവരവരുടെ അഭിപ്രായങ്ങൾ പറയുകയും ചെയ്തു. വിദ്യാഭ്യാസലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിൽ മാതൃഭാഷയ്ക്കുള്ള പങ്കിനെ കുറിച്ചാണ് ചർച്ച ചെയ്തത്.
വികസനത്തെ സംബന്ധിച്ച ആധികാരിക തലങ്ങളിലേക്ക് കടന്നു കൊണ്ടുള്ള ക്ലാസ്സ് ആയിരുന്നു ആൻസി ടീച്ചർ നയിച്ചത്.
വിദ്യാഭ്യാസത്തെ സംബന്ധിച്ച നിർവചനങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് മനോഹരമായ ഒരു ക്ലാസ്സ് മായ ടീച്ചർ നയിച്ചു.
എല്ലാം ഉപകാരപ്രദവും മനസ്സിലാകുന്നതും ആയിരുന്നു. പക്ഷേ, ഈ മൊബൈൽ ജാലകം കണ്ണുകളെ വല്ലാതെ വലക്കുന്നുണ്ട്... സാരമില്ല, എല്ലാം നല്ലതിന്....... 🤗🙏🌾
😊👍
ReplyDelete