കേൾക്കാത്ത തേങ്ങൽ.... (കവിത )
മനുഷ്യന്റെ അന്ധമായ ഇടപെടലുകൾ മൂലം ജലസ്രോതസുകളെല്ലാം തന്നെ മരിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെയും, ഒരു പുഴ തന്റെ തേങ്ങലുകൾ മാത്രം ബാക്കിയാക്കിക്കൊണ്ട് മരണത്തിനു കീഴടങ്ങുകയാണ്.......
💧😢 കേൾക്കാത്ത തേങ്ങൽ..... 😢💧
"പുഴയുടെ തേങ്ങൽ നീ കേൾക്കുന്നുവോ
അവളുടെ കണ്ണുനീർ കാണുന്നുവോ?
വറ്റിവരളുന്ന സ്വപ്നങ്ങൾക്കുള്ളിലെ
ഏകാന്തത നീ അറിയുന്നുവോ?
ജീവന്റെജ്യോതിയാംനീർമണിമുത്തുകൾ
നീയിന്നു കയ്യിലിട്ടമ്മാനമാടി
അരുണന്റെ കിരണങ്ങളേറ്റു വാങ്ങീടുന്ന
അവളെ നീ ഏകാന്ത പഥികയാക്കി
നറുനിലാവൊളിയിലലകളിൽ വിരിയുമാ
പുഞ്ചിരി നീ ദുഃഖഭരിതമാക്കി
മനുജന്റെ മനസ്സിൻ മലിനത ചേർത്തു നീ
അവളുടെ പരിശുദ്ധി ജീർണമാക്കി
അവളുടെ ആശകൾ ഉന്മൂലനം ചെയ്ത
നിന്നെ ശപിക്കുന്നു പ്രകൃതിയാകെ
ഇനിവരും നാളുകൾ ദാഹിച്ചവശനായ്
വേദനയോടെ നീ തീർത്തീടുക.
എന്തിനവളെ നീ കൊന്നു?
അവളുടെ അപരാധമെന്തായിരുന്നു?
നിന്നാൽ നിലച്ചിതാ കുളിരലകൾ
നേർത്തൊരു തേങ്ങലിൻ വേദനയിൽ... "
👌
ReplyDelete