വേദനയെ മറികടന്ന പുഞ്ചിരി.... 🤗☺️😄

"കാൻസർ വാർഡിലെ ചിരി"യിൽ കണ്ടത്.... 🙂👍🤗

വേദനകൾ എപ്പോഴും മനുഷ്യനെ തളർത്തുന്നു. അത് ശാരീരികം ആയാലും മാനസികം ആയാലും. ചെറിയ പ്രയാസങ്ങൾ പോലും വലുതാക്കി കാട്ടാനുള്ള പ്രവണത നമുക്ക് ഏറെയാണ്. എന്നാൽ ചുരുക്കം ചിലർ വേദനകളെ പോലും പുഞ്ചിരി ആക്കി മാറ്റുന്നു. സിനിമയിൽ ഇത്തരം കാഴ്ചകൾ നമ്മൾ കാണാറുണ്ട്. നിത്യജീവിതത്തിലോ? 
അഭിനയമികവ് കൊണ്ട് നമ്മെ ചിരിപ്പിക്കുകയും കരയിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഇന്നസെന്റ് എന്ന അതുല്യപ്രതിഭ നീറുന്ന ജീവിതാനുഭവങ്ങളെ നേരിട്ടതും പുഞ്ചിരി കൊണ്ടായിരുന്നു. 
ഒരു സാഹിത്യവിദ്യാർത്ഥിനി എന്ന നിലയിൽ വായിക്കേണ്ട പുസ്തകങ്ങൾ അനവധിയാണ്. എന്നാൽ, ഓരോ വ്യക്തിയും വായിച്ചിരിക്കേണ്ട പുസ്തകം ഏത് എന്ന് ചോദിച്ചാൽ എനിക്ക് ഒരു ഉത്തരം മാത്രമേ ഉള്ളൂ. -"കാൻസർ വാർഡിലെ ചിരി". 
ജീവിതത്തിന്റെ ഉയർച്ച- താഴ്ചകൾ ആത്മവിശ്വാസത്തോടെ നേരിടാൻ നമ്മെ ഈ വലിയ മനുഷ്യൻ പഠിപ്പിച്ചു തരുന്നു. സമ്പത്ത്, പ്രശസ്തി, പദവി ഇതൊന്നും ഒന്നുമല്ലാതായിതീരുന്ന മാരകരോഗത്തിന് മുന്നിൽ ചിരിയോടെ നിന്ന് അദ്ദേഹം അതിനെ നേരിട്ടു. വേദനയും കണ്ണീരും ഇല്ലാതാക്കി. തന്റെ ഭാര്യ ആലീസിനും ഇതേ രോഗം ആണ് എന്നറിഞ്ഞപ്പോൾ അല്പം പതറിയെങ്കിലും അദ്ദേഹം തളർന്നില്ല. രോഗം കാർന്നു വേദനിപ്പിക്കുമ്പോഴും ആ മുഖത്ത് ചിരിമലരുകൾ വിടർന്നു. ചിരി ആയുസ്സ് വർദ്ധിപ്പിക്കും എന്ന് കേട്ടിട്ടുള്ളത് എത്ര ശരിയാണെന്ന് തോന്നി പോയി. ഒരിക്കലെങ്കിലും ഈ പുസ്തകം വായിച്ചിരിക്കണം. രോഗം പിടിപെടുമ്പോൾ തകർന്നു പോകുന്ന എത്രയോ പേരുണ്ട്. ക്യാൻസറിന്റെ ഭീകരത അനുഭവിക്കുന്ന വ്യക്തികൾക്ക് ഇന്നസെന്റിന്റെ ജീവിതം തിരിച്ചുവരവിനുള്ള ഒരു പാഠം ആണ്. 
നിർമലമായ ഒരു ഹൃദയത്തോടെ ഏതു വൈതരണിയും മറികടക്കാൻ കരുത്തുള്ളവരാകാം. ഇന്നസെന്റിന്റെ ജീവിതം അനേകർക്ക് പ്രചോദനം ആണ്. ഇന്ന് അഞ്ചാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ ഈ എട്ടാം ക്ലാസ്സുകാരന്റെ ജീവിതം ഒരു പാഠം ആയി തീർന്നിരിക്കുന്നു... 
ഇംഗ്ലീഷ്, തമിഴ്, കന്നഡ, ഹിന്ദി, ഇറ്റാലിയൻ തുടങ്ങി നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഈ കൃതി തീർച്ചയായും വായിക്കേണ്ടതു തന്നെ. 

വിധിയെ മറികടക്കാൻ ആത്മവിശ്വാസം നൽകുന്ന ഒരു ചലച്ചിത്രം കൂടി പരിചയപ്പെടാം.... (തുടരും..)🌷🦋🍀🦋🌷

Comments

  1. 👍👍
    വായനയ്ക്ക് കൂട്ടുകാരെ പ്രേരിപ്പിക്കുന്നത് മഹത്തായ കാര്യം തന്നെ. സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ

    ReplyDelete

Post a Comment

Popular posts from this blog

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷

ദിവ്യകാരുണ്യമായ് ഉള്ളിൽ വാ എന്നീശോയേ.... 🌷🌷🌷

AICUF സെക്രട്ടറി😃ആത്മീയശക്തിക്കായി,ഒന്നിച്ച് ഒരു മനസ്സോടെ... 💜💜💜