എന്റെ നാട് എന്റെ അഭിമാനം... 🇮🇳🇮🇳🇮🇳
"ഭാരതം എന്ന പേർ കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം...." 🇮🇳🇮🇳🇮🇳
ദിവസം - 12 (26/01/2021)
ഇന്ന് നമ്മുടെ ഭാരതം എഴുപത്തിരണ്ടാമത് ഗണതന്ത്രദിനം (Republic day ) ആഘോഷിച്ചു. കോവിഡ് സൃഷ്ടിച്ച പ്രതികൂലസാഹചര്യങ്ങൾ നിലകൊള്ളുമ്പോഴും പരിമിതമായ രീതിയിൽ, എന്നാൽ മനോഹരമായി തന്നെ നമ്മുടെ കോളേജ് നാടിനോടുള്ള ആദരവ് പ്രകടിപ്പിച്ചുകൊണ്ട് ലളിതമായ പരിപാടി സംഘടിപ്പിച്ചു. പതാക ഉയർത്തിയ ശേഷം ചുരുങ്ങിയ വാക്കുകളിൽ ഗഹനമായ ചിന്തകൾ ഉൾകൊള്ളിച്ചു ജിബി ടീച്ചർ സന്ദേശം നൽകി. അധരം കൊണ്ടല്ല, ഹൃദയം കൊണ്ടാണ് ഏവരും പ്രതിജ്ഞ ഏറ്റു ചൊല്ലിയത്. ലളിതമായ ഒരു ക്വിസ് മത്സരവും സമ്മാനദാനവും അവിടെ വച്ചു തന്നെ നടന്നു. മധുരം പങ്കിട്ടുകൊണ്ട് ഏവരും മടങ്ങി.
നാളെ ഓൺലൈൻ പഠനത്തിന് വിരാമമിട്ടു കൊണ്ട് ക്ലാസുകൾ തുടങ്ങുന്നു. 😃😄💞
ഭാരതമണ്ണിൽ പിറക്കാൻ കഴിഞ്ഞതു തന്നെ സുകൃതം...വന്ദേമാതരം...🇮🇳🇮🇳🇮🇳
Comments
Post a Comment