ഇത്തിരി നേരം ഒത്തിരി കാര്യം.....
ഓൺലൈനിൽ വീണ്ടും....
ദിവസം -8 (20/01/2021)
ഓൺലൈൻ ക്ലാസ്സ് രണ്ടാം ദിവസം വളരെ കുറച്ചു നേരമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ഒത്തിരി കാര്യങ്ങൾ ചിന്തിക്കാനായി. ബഹുമാനപ്പെട്ട ജോജു സാർ ടെക്നോളജിയുടെ ഗുണദോഷങ്ങളെ കുറിച്ച് വ്യക്തമായി സംവദിച്ചു. നമ്മുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കാനും സാധിച്ചു. പതിവുപോലെ ഒരു മോട്ടിവേഷനും നൽകി. നമുക്ക് വേണ്ടത് മാത്രം ഉചിതമായി സ്വീകരിക്കണം എന്ന ആശയം ഒരു കഥയിലൂടെ പങ്കുവച്ചപ്പോൾ ശരിക്കും സ്വയം ചിന്തിക്കാൻ കഴിഞ്ഞു. 🤔🙂☺️
ജിബി ടീച്ചർ ചില വർക്കുകൾ നൽകി. പഠിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചു വ്യക്തമായി പറഞ്ഞു തന്ന ടീച്ചർ നല്ലൊരു ദിനം നേർന്നുകൊണ്ട് ക്ലാസ്സ് അവസാനിപ്പിച്ചു.
പതിയെ ഞാൻ തിരിച്ചറിഞ്ഞു ഈ പഠനരീതിയുമായി പൊരുത്തപ്പെട്ടു തുടങ്ങിയിരിക്കുന്നു... 🤗☺️😊
എന്തായാലും പുതിയ ചിന്തകൾ സ്വാധീനിക്കപ്പെടുന്നുണ്ട്....
Great attempt
ReplyDelete😍😍
ReplyDelete😍😍
ReplyDeleteNice 👌👌
ReplyDeleteNicely written
ReplyDeleteNicely written
ReplyDelete