ഓർത്തിരിക്കാൻ നുറുങ്ങുവിദ്യകൾ...📝
ഓർത്തിരിക്കാൻ നുറുങ്ങുവിദ്യകൾ....📝
01/09/2021 - ബുധൻ
പുതിയ പ്രതീക്ഷകളുമായി പുതിയ മാസം പിറന്നു. അനുഗ്രഹത്തിന്റെ സെപ്റ്റംബർ മാസം. പരിശുദ്ധ അമ്മയുടെ ജനനത്തിരുനാളിനോടനുബന്ധിച്ച 8 നോമ്പ് ഇന്ന് തുടങ്ങി.
ആദ്യത്തെ ക്ലാസ്സായ ഓപ്ഷണൽ ക്ലാസ്സിൽ സെമിനാർ അവതരണം നടന്നു. കവിതയും മെറിനും ആയിരുന്നു ഇന്നത്തെ അവതാരകർ.
പ്രാർത്ഥനയോടെ ആരംഭിച്ച ഒരു നല്ല ക്ലാസ്സ് ആയിരുന്നു ജോജു സാറിന്റേത്. കഴിഞ്ഞ സെമസ്റ്ററിന്റെ വിലയിരുത്തലും ബ്ലൂംസ് ടാക്സോണമിയും ആയിരുന്നു ആദ്യം.
ഓർമ്മ, വ്യത്യസ്തതരം ഓർമ്മകൾ എന്നിവയെക്കുറിച്ച് കഴിഞ്ഞ ദിവസം പഠിപ്പിച്ച കാര്യങ്ങൾ ഓർമ്മപ്പെടുത്തിക്കൊണ്ടാണ് ജിബി ടീച്ചറിന്റെ ക്ലാസ് ആരംഭിച്ചത്. പഠിച്ചു തുടങ്ങുന്നതിനുമുൻപ് സുഭാഷിന്റെ പ്രാർത്ഥനാ ഗാനം വലിയ ഹൃദയസ്പർശിയായി ആയിരുന്നു. ഓർമ്മകൾ സൂക്ഷിക്കുന്നതിന്റെ നുറുങ്ങു വിദ്യകൾ ഓരോ കൂട്ടുകാരും പങ്കുവച്ചു. സൂചനാപദങ്ങൾ, കുറിപ്പുകൾ, കോഡുകൾ, ആവർത്തനപഠനം തുടങ്ങി വിവിധ മാർഗങ്ങളിലൂടെ പഠിച്ച കാര്യങ്ങൾ ഓർത്തു വയ്ക്കുന്നു എന്ന് അവരവരുടെ രീതികൾ സുഹൃത്തുക്കൾ പങ്കുവെച്ചു. ഇവയെ സംബന്ധിച്ച വിശദമായ കാര്യങ്ങൾ നാളെ തുടരും...waiting.....!!
ഇന്നത്തെ ചിന്ത:
😊👍
ReplyDelete👌👌
ReplyDelete