ലക്ഷ്യത്തിലേക്കുള്ള ജൈത്രയാത്ര...
ദിവസം- 4 (11/01/2021)
ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ പ്രധാനപ്പെട്ട ദിനങ്ങൾ ആരംഭിച്ചിരിക്കുന്നു... വിദ്യാർത്ഥി എന്ന നിലയിൽ നിന്നും അധ്യാപക വിദ്യാർത്ഥി എന്ന പടവിലേക്ക് ഇനിയും ഏറെ ദൂരം ഉണ്ടെന്നു തോന്നുന്നു. അല്ല, അത് വെറും തോന്നലല്ല, അതാണ് സത്യം. കൂടുതൽ ഉത്സാഹപൂർവ്വം പ്രവർത്തിക്കേണ്ട നാളുകളാണ് ഇനി വരുന്നത്. ഒട്ടും സുപരിചിതം അല്ലാത്ത സൈക്കോളജി എന്ന വിഷയം എന്നെ സമീപിച്ചിരിക്കുന്നു. ആൻസി ടീച്ചർ പഠിപ്പിച്ച ഓരോ കാര്യവും ഒരു തുടക്കക്കാരിയുടെ ആകാംഷയോടു കൂടി കേട്ടിരുന്നു.
കായികത്തിൽ ഒട്ടും താല്പര്യം ഇല്ലാത്ത ഞാൻ കളിക്കളത്തിലും ഇറങ്ങി 😉. കൂട്ടത്തിൽ കൂടിയതാണെങ്കിലും വല്ലാത്ത സന്തോഷം നൽകിയ നിമിഷങ്ങൾ....
ദിവസം -5 (12/01/2021)
പതിവ് പോലെ പ്രാർഥനയോടെ ആരംഭിച്ച ദിനം. ഏറ്റവും പ്രിയപ്പെട്ട ഓപ്ഷണൽ ക്ലാസ്സിലേക്ക്... മലയാളത്തോടുള്ള പ്രേമം ഒട്ടും കുറഞ്ഞിട്ടില്ല. പക്ഷേ, പതിവിൽ നിന്നും വ്യത്യസ്തമായ രീതികൾ കുറച്ചു ആശങ്ക ഉളവാക്കി. സാരമില്ല, മുന്നോട്ടു പോകുന്തോറും ശരിയാകും.. സൈക്കോളജി പഠനം കുറച്ചു വേഗത്തിൽ നടക്കുന്നുണ്ട്. എന്നാൽ, വ്യക്തമായി ടീച്ചർ മനസ്സിലാക്കി തരുന്നുണ്ട്. വളർച്ചയും വികസനവും സിദ്ധാന്തങ്ങളും ചിന്തകളെ ഉണർത്തിത്തുടങ്ങി.
എല്ലാവിധ ആശങ്കകളും ഇല്ലാതാക്കുന്ന വിധത്തിൽ നല്ല വാക്കുകളും ചിന്തകളുമായി ജോജു സാർ എത്തിയതോടെ കൂടുതൽ ഉന്മേഷം കൈവന്നു...
മഴയുടെ നേർത്ത സ്പർശം മനസ്സിൽ തഴുകിയപ്പോൾ നമ്മൾ രസകരമായ ഒരു കളിയിൽ പങ്കുചേർന്നു. ക്ലാസ്സിനുള്ളിൽ തന്നെ ചിരിയുടെ പൂക്കൾ വിടർത്തിയ ഈ ദിനവും പൂർത്തിയായി....
ഈ ആഴ്ച മുഴുവൻ അവധിയായി... വീണ്ടും ഒരു തിങ്കളാഴ്ച എത്തുമ്പോൾ ആ ഉദ്യാനത്തിലേക്ക്.... 🤗💛💛💛🤗
Comments
Post a Comment