അദ്ധ്യാപനം :സ്വയം മാറിപ്പോകാതെ വൈതരണികളെ മാറ്റിയെടുക്കാനുള്ള വിളി 🤓😊😀

അദ്ധ്യാപനം : സ്വയം മാറിപ്പോകാതെ വൈതരണികളെ മാറ്റിയെടുക്കാനുള്ള വിളി 🤓☺️😃

ദിവസം - 15 (29/01/2021)
പ്രാർത്ഥനാപൂർവ്വം ആരംഭിച്ച ഒരു നല്ല ദിവസം....വളരെ അധികം ചിന്തിപ്പിക്കുന്ന ആശയങ്ങൾ മായ ടീച്ചർ നൽകി. ചൂടാക്കുമ്പോൾ മൃദുവാകുന്ന ക്യാരറ്റ് പോലെയോ കഠിനമാകുന്ന മുട്ട പോലെയോ ആകാതെ സ്വയം മാറാതെ പ്രതിസന്ധികളാകുന്ന തിളച്ച വെള്ളത്തെ മാറ്റിയെടുക്കുന്ന കാപ്പിപൊടി പോലെ ആകാനാണ് നാം ശ്രമിക്കേണ്ടത്. എത്ര ആഴത്തിലുള്ള ആശയം ആണ് ഇത്... ഒരു ക്ലാസ്സിൽ ഉള്ള വ്യത്യസ്തതരം കുട്ടികളെകുറിച്ചും ടീച്ചർ ചിന്തിപ്പിച്ചു. 😊
സൈക്കോളജി പഠനം അതിമനോഹരമായി ആൻസി ടീച്ചർ മുന്നോട്ട്കൊണ്ട് പോകുന്നുണ്ട്. അടുത്ത ക്ലാസ്സിൽ പഠിച്ചത് എഴുതിപ്പിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. 😉
മനസ്സിനെ സംബന്ധിക്കുന്ന ചിന്തകളുമായി രസകരമായ ഒരു ക്ലാസ്സ്‌ ജിബി ടീച്ചർ നയിച്ചു. ഡിജിറ്റൽ യുഗത്തിൽ അദ്ധ്യാപകന്റെ സ്‌ഥാനത്തെയും പ്രാധാന്യത്തെയും കുറിച്ചായിരുന്നു ജോജു സാർ സംവദിച്ചത്. 
അന്ധവിശ്വാസങ്ങളുടെ അതിപ്രസരത്തെകുറിച്ച് കവിതയുടെ ശുഭചിന്തയോടെ ആണ് മലയാളം ക്ലാസ്സ്‌ ആരംഭിച്ചത്. സെമിനാർ വിഷയങ്ങൾ കിട്ടി. വളരെ സന്തോഷമായി...🤗😊😆 അവസാനത്തെ ക്ലാസ്സിൽ കുറച്ചു കളിച്ചു. ഒരുപാട് രസം തോന്നി. വെയിലിന്റെ പൊള്ളുന്ന ചൂടിലും തണുപ്പേകുന്ന ഒരു രസം... 😊
ഈ ആഴ്ച അവസാനിച്ചു. അടുത്ത ആഴ്ചയിലേക്കുള്ള ജോലികളും ശുഭപ്രതീക്ഷകളുമായി യാത്ര തുടരുന്നു.... 


Comments

Post a Comment

Popular posts from this blog

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷

ദിവ്യകാരുണ്യമായ് ഉള്ളിൽ വാ എന്നീശോയേ.... 🌷🌷🌷

AICUF സെക്രട്ടറി😃ആത്മീയശക്തിക്കായി,ഒന്നിച്ച് ഒരു മനസ്സോടെ... 💜💜💜