അപ്രതീക്ഷിതമായ ഒരു ഓൺലൈൻ ക്ലാസ്സ്... 😳🤭😊
വേറിട്ട അനുഭവം... അപ്രതീക്ഷിതം...
ദിവസം -7 (19/01/2021)
ഒട്ടും പ്രതീക്ഷിക്കാതെ ആണ് ഒരു ഓൺലൈൻ ക്ലാസ്സ് ഇന്ന് ലഭിച്ചത്. പലരും പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഓൺലൈൻ ക്ലാസ്സിൽ പങ്കെടുത്തത്. അദ്ധ്യാപകരെ നേരിട്ട് കണ്ട്, കേട്ട്, മനസ്സിലാക്കി പഠിച്ചിരുന്ന അവസ്ഥയിൽ നിന്നും തികച്ചും വ്യത്യസ്തം. കൊറോണ എന്ന മഹാമാരിയിൽ പെട്ടു പോയ നമ്മൾ അതിജീവനത്തിന്റെ വേറിട്ട വഴികൾ തെരഞ്ഞെടുത്തപ്പോൾ അതിൽ പ്രമുഖസ്‌ഥാനം ഓൺലൈൻ മേഖലക്ക് സ്വന്തമാണ്. വിദ്യാഭ്യാസം പുതിയ തലങ്ങൾ കണ്ടു, കീഴടക്കി...
അഭിമാനം തോന്നുന്നെങ്കിലും കോളേജിൽ വന്നു പഠിക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെ ആണ്.
ഗൂഗിൾ മീറ്റും ഫോമും എല്ലാം എത്ര ലളിതമാണെന്നു ആദ്യം തന്നെ ആൻസി ടീച്ചർ മനസ്സിലാക്കി തന്നു. അപരിചിതത്വം ഒഴിവായി കിട്ടി. പിന്നീടാണ് സൈക്കോളജിയിലേക്ക് കടന്നത്. എല്ലാവരുടെയും ഉള്ളിലെ ഹീറോയെ കണ്ടെത്താൻ പ്രോത്സാഹനം നൽകിക്കൊണ്ട് നല്ലൊരു ക്ലാസ്സ് ജോജു സാർ നടത്തി. അവസാനത്തേത് മലയാളം ക്ലാസ്സ് ആയിരുന്നു. പ്രതീക്ഷിച്ചിരുന്ന എഴുത്തു പണികൾ നമ്മളെ തേടിയെത്തിയ മനോഹരമായ ക്ലാസ്സ് ആയിരുന്നു ഇന്ന്... ഈ ആഴ്ചയിൽ ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കേണ്ടതുണ്ട്. കോളേജിൽ വന്നു പഠിക്കാൻ അടുത്ത ആഴ്ച സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.. 🤗
ചെറിയ സ്‌ക്രീനുകളിൽ ഒതുങ്ങാതെ വലിയ ലോകത്തിലേക്ക് വാതായനങ്ങൾ തുറക്കാൻ സർവേശ്വരൻ കനിയട്ടെ !.....🌷🌷🌷
Njanum Angane Prarthikkunnu, Sarveswaran Valiya Kripa Cheyyatte
ReplyDelete