ഓൺലൈൻ ക്ലാസ്സിന് തിരശീല വീണപ്പോൾ.... 😃😃😃
ഒന്നിച്ച് മുന്നോട്ട്..... 👍
ദിവസം -13 (27/01/2021)
ഓൺലൈൻ ക്ലാസുകൾക്ക് വിരാമം ഇട്ടുകൊണ്ട് വീണ്ടും നമ്മൾ ഒരുമിച്ചുള്ള പഠനം ആരംഭിച്ചു. എന്തെന്നില്ലാത്ത സന്തോഷം... 😊 രസകരവും അതേ സമയം വിജ്ഞാനപ്രദവുമായ ക്ലാസ്സ് ആയിരുന്നു ജിബി ടീച്ചർ നയിച്ചത്. നേരിട്ട് ടീച്ചറിന്റെ വാക്കുകൾ കേൾക്കുന്നതിലുള്ള സുഖം ഓൺലൈനിൽ ലഭിക്കുകയില്ല. നമ്മൾ ആ തടസങ്ങൾ തരണം ചെയ്തിരിക്കുന്നു...
മലയാളത്തിന്റെ മഹത്വം കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ ഉതകുന്ന ക്ലാസ്സ് നഥാനിയേൽ സാർ നടത്തി.
മായ ടീച്ചറുടെ ക്ലാസ്സിൽ ഒരു അദ്ധ്യാപികക്ക് വേണ്ട കഴിവുകൾ എന്തെല്ലാം എന്ന് പറഞ്ഞു തന്നു. ജോജു സാറിന്റെ ക്ലാസ്സ് കുറച്ചു വ്യത്യസ്തമായിരുന്നു. പതിവിൽ നിന്ന് മാറി ഒരു ചർച്ചക്കുള്ള അവസരം ഒരുക്കി തന്ന സാർ സാങ്കേതികമായി മുന്നോട്ട് കുതിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്..
ഏറ്റവും ഒടുവിൽ നമ്മൾ മലയാളം കുട്ടികളുടെ അഭിമാനമായ ആര്യയുടെ നേതൃത്വത്തിൽ ഖോഖോ പരിശീലനം നടന്നു. കളിക്കളത്തിൽ ഇറങ്ങിയില്ലെങ്കിലും വളരെ കൗതുകവും ആനന്ദവും സൃഷ്ടിച്ച നിമിഷങ്ങൾ ആയിരുന്നു അത്... 😊😎😄
Comments
Post a Comment