ഒന്നായി ഒന്നിലേക്ക്.... 🌱🌷🌾
ഒന്നായി ഒന്നിലേക്ക്...😄
ദിവസം - 14 (28/01/2021)
മനസ്സും ശരീരവും ആത്മാവും ലയിച്ചു ചേരുന്ന അനുഭൂതിയാണ് യോഗ പ്രദാനം ചെയ്യുന്നത്. അതിന്റെ ലളിതമായ പാഠങ്ങൾ ഇന്ന് പഠിച്ചു തുടങ്ങി.
വളരെ ഉന്മേഷം നിറഞ്ഞ വിധം മായ ടീച്ചറിന്റെ ക്ലാസ്സിൽ ഇരിക്കാനും സാധിച്ചു. പിന്നീടുള്ള നിമിഷങ്ങൾ പരിപാടിയെ കുറിച്ചുള്ള ചിന്തകളിലായി..
ഭാരതമണ്ണിന്റെ സന്തതി എന്നതിൽ അഭിമാനിക്കുന്നവരാണ് നാം. ഗണതന്ത്ര ദിനത്തിൽ ലളിതമായ ആഘോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിൽ ആ കുറവ് ഇന്ന് നികത്തി. നമ്മുടെ ആദ്യത്തെ സ്റ്റേജ് പരിപാടി... ഒന്നിനൊന്നു മെച്ചമായവ... തലേദിവസം രാത്രി പഠിച്ച ഒരു ഗാനം ആലപിക്കാൻ എനിക്ക് കഴിഞ്ഞു. MTTC യിൽ എന്റെ ആദ്യത്തെ പരിപാടി... 😎😉 അതിന് എന്റെ സുഹൃത്തുക്കൾ തന്ന പിന്തുണ ചെറുതൊന്നുമല്ല. 🤗മറ്റെല്ലാ പരിപാടികളും നന്നായി ആസ്വദിച്ചു.
നമ്മുടെ സീനിയർ സഹോദരങ്ങൾ നമുക്ക് നൽകിയ നല്ലൊരു ദിനം ആയിരുന്നു ഇന്ന്. അവരോട് കൂടി ഒന്നിച്ച് ഒന്നിലേക്ക് മുന്നേറാൻ ദൈവം സഹായിക്കട്ടെ.. 🙏 സന്തോഷത്തോടെ വരും ദിനങ്ങളിലെ നന്മകൾക്കായി ക്ഷമയോടെ കാത്തിരിക്കാം........ 😃👍🙏
😊
ReplyDelete