നാവും മനസ്സും ഒരു പോലെ രസിച്ച ദിവസം.... 😄💛

നാവും മനസ്സും ഒരു പോലെ രസിച്ച ദിനം... 🤭😄💛

ദിവസം - 6 (18/01/2021)
പ്രാർത്ഥനാപൂർവ്വം ആരംഭിച്ച ഈ ദിവസത്തിൽ ആദ്യത്തെ ക്ലാസ്സ്‌ തന്നെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതായിരുന്നു. സൈക്കോളജിയുമായി ബന്ധപ്പെട്ട അനേകം കാര്യങ്ങൾ ചർച്ച ചെയ്ത ജിബി ടീച്ചർ നമ്മുടെ മനസ്സിന്റെ ശക്തി മനസ്സിലാക്കിതരും വിധം നടത്തിയ സമീപനം വളരെ ഇഷ്ടപ്പെട്ടു. തലയ്ക്കു മുകളിൽ ബുക്ക്‌ പിടിച്ചു പടം വരച്ചു സ്വന്തം പേരെഴുതിയപ്പോൾ അത് കണ്ടു ഒത്തിരി ചിരിച്ചു 😆.മനസ്സ് ഒരു വല്ലാത്ത പ്രഹേളിക തന്നെ 🤗😎.

നാവിൽ ഉന്മേഷം നിറച്ച ദിവസം കൂടി ആയിരുന്നു ഇന്ന്. പുതുതായി പ്രവർത്തനം ആരംഭിച്ച കാന്റീനിൽ നിന്നും ഒരല്പം പലഹാരം കഴിച്ചു. കൂട്ടുകാരുമൊന്നിച്ചു ആ സമയം ചിലവിട്ടത് ഒരുപാട് സന്തോഷം ഉളവാക്കി. 

ബഹുമാനപ്പെട്ട തോമസ് കയ്യാലക്കൽ അച്ചൻ ആണ് ഉദ്ഘാടനകർമ്മം നിർവഹിച്ചത്. 
അദ്ധ്യാപനത്തിന്റെ തത്വങ്ങൾ പഠിക്കുന്നതിനായുള്ള ആദ്യപാഠങ്ങൾ മായ ടീച്ചർ ലളിതമായി പരിചയപ്പെടുത്തി. 
ഒരു നല്ല അദ്ധ്യാപിക എങ്ങനെ ആയിരിക്കണം എന്നതിനെ സംബന്ധിച്ച  സ്വാഭിപ്രായം വ്യക്തമാക്കാനും മറ്റു അഭിപ്രായങ്ങൾ വിലയിരുത്താനും ഉപയുക്തമായ മലയാളം ക്ലാസും കഴിഞ്ഞ് അവസാന മണിക്കൂർ കായികപ്രവർത്തനങ്ങൾക്കായി ചെലവഴിച്ചു. 
ഇന്നത്തെ ദിനം മനോഹരം.... 🤗🌷💛

Comments

Popular posts from this blog

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷

ദിവ്യകാരുണ്യമായ് ഉള്ളിൽ വാ എന്നീശോയേ.... 🌷🌷🌷

AICUF സെക്രട്ടറി😃ആത്മീയശക്തിക്കായി,ഒന്നിച്ച് ഒരു മനസ്സോടെ... 💜💜💜