എങ്ങോട്ടാ?.... കൊടകേ കൊടക് 😉
എങ്ങോട്ടാ?.... കൊടകേ കൊടക് 😉
സ്വന്തം നാടുവിട്ട് കർണാടകത്തിലേക്ക്... ആദ്യമായാണ് ഇങ്ങനെ ഒരു പ്രയാണം. യാത്രയിൽ ഏറ്റവും ആകർഷിച്ചത് സുവർണക്ഷേത്രം തന്നെയായിരുന്നു.. അവിടെ എത്തിച്ചേരുന്നതിനു മണിക്കൂറുകൾ മുൻപ് രണ്ടാം സെമസ്റ്റർ പരീക്ഷയുടെ റിസൾട്ട് അറിയാൻ സാധിച്ചു. അതിന്റെ സന്തോഷം പരിപൂർണ്ണം ആകുന്നതിനു മുൻപ് തന്നെ മനസ്സിനെ ശാന്തസുന്ദരമാക്കുന്ന സൗവർണ പ്രഭയോടു കൂടിയ പുണ്യസ്ഥലത്ത് എത്തിച്ചേർന്നത് ഒരല്പം പ്രത്യേകതയായി തന്നെ തോന്നി. കേവലം കാഴ്ചയുടെ അനുഭൂതികൾക്കപ്പുറം മറ്റെന്തോ ഒരു അവാച്യമായ സവിശേഷത അനുഭവിച്ചറിയുകയായിരുന്നു ആ നിമിഷങ്ങളിൽ... അത് സമാധാനമാണോ, ഭക്തിയാണോ, ശാന്തിയാണോ... അറിയില്ല🙂 ഇനിയും എത്തിച്ചേരണമെന്ന് മനസ്സ് ഇടവിടാതെ പറഞ്ഞ ഇടങ്ങളിൽ ഒന്ന്... സുവർണ്ണക്ഷേത്രം✨️✨️✨️
Comments
Post a Comment