സ്കൂളിലേക്ക് ഒരു മടക്കയാത്ര... 🤗😎😆💕💖 ദിവസം 42 (09/03/2021) വർഷങ്ങൾക്കുശേഷം ഒരു സ്കൂളിന്റെ അന്തരീക്ഷത്തിനുള്ളിലേക്ക് ഇറങ്ങിച്ചെല്ലാൻ സാധിച്ച ആനന്ദം നിറഞ്ഞ ദിവസമായിരുന്നു ഇന്ന്. ആശങ്കകൾക്കൊടുവിൽ ആഹ്ലാദ ത്തിന്റെ തിരയിളക്കം...😄 എട്ടു മണിക്ക് എത്തിച്ചേരണമെന്ന് പറഞ്ഞിരുന്നതുകൊണ്ട് വളരെ നേരത്തെ വീട്ടിൽനിന്നിറങ്ങി. 7:05 നു ഗേറ്റിനു മുന്നിൽ🤭😆😉 എന്നും തെയോഫിലോസിലേക്കല്ലേ കേറുന്നത്, അതുകൊണ്ട് ഇന്ന് തൊട്ട് എതിർവശത്തേക്കായി യാത്ര... കൂട്ടുകാരും എത്തിയശേഷം കൃത്യസമയത്ത് തന്നെ സ്കൂളിലേക്ക് പ്രവേശിച്ചു. അതിമനോഹരമായ വിദ്യാലയം. സ്നേഹനിധികളായ അധ്യാപകർ... പ്രിൻസിപ്പലിനെ കണ്ടതിനുശേഷം കുറച്ചുപേർ ഓൺലൈൻക്ലാസ് കാണാനും മറ്റുള്ളവർ പരീക്ഷാ ഡ്യൂട്ടിക്കും പോയി. പരീക്ഷാഹാളിൽ ഇരുന്ന് ഉത്തരങ്ങൾ എഴുതിക്കൂട്ടിയ അനുഭവങ്ങളിൽനിന്ന് എത്രയോ വ്യത്യസ്തമാണ് മുഴുവൻ സമയം നിന്നുകൊണ്ട് പരീക്ഷ നടത്തുന്നത്. വേറിട്ട അനുഭവം തന്നെയായിരുന്നു അത്. കുട്ടികളുടെ ഓരോ രീതികളും നിരീക്ഷിക്കാൻ സാധിച്ചു. കൊതിയോടെ കാത്തിരുന്ന "ടീച്ചറേ... " എന്ന വിളി ആവശ്യത്തിൽ ഉപരി ഇന്ന് കിട്ടി. അധ്യാപകരും കുട്ടികളും എല്ലാം...
ഒരു ആശയഭൂപടത്തിന്റെ പണിപ്പുരയിൽ...😎 പാഠഭാഗത്തിന്റെ കൃത്യമായ ആശയം ലളിതമായി മനസ്സിലാക്കുന്നതിന് വരകളുടെയും വർണ്ണങ്ങളുടെയും ഔചിത്യ പൂർണ്ണമായ ചുരുക്കം ചില വാക്കുകളുടെയും വരികളുടെയും ചിത്രങ്ങളുടെയും സഹായത്തോടെ തീർക്കുന്ന ആശയഭൂപടനിർമ്മാണം തയ്യാറാക്കാനുള്ള ഒരു ശ്രമം നടത്തി...
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള...🦀 🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀 വേദനയെ മറികടന്ന പുഞ്ചിരി "കാൻസർ വാർഡിലെ ചിരി" എന്ന പുസ്തകത്തിൽ എപ്രകാരമാണ് തെളിഞ്ഞത് എന്ന് ഒരിക്കൽ ഞാൻ എഴുതിയിരുന്നല്ലോ. വേദനയെ മറികടക്കുന്ന ആത്മവിശ്വാസം പ്രേക്ഷകരിൽ പകർന്ന മനോഹരമായ ചലച്ചിത്രമായിരുന്നു "ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള". പ്രശസ്ത എഴുത്തുകാരിയായ ചന്ദ്രമതി ടീച്ചറിന്റെ ആത്മാംശമുള്ള രചനയെയാണ് ചലച്ചിത്രമായി അനുകല്പനം ചെയ്തിരിക്കുന്നത്. കാൻസർ എന്ന മഹാവ്യാധിയുടെ ഭീകരത പലതരത്തിലും നമ്മൾ കേട്ടിട്ടുള്ളതാണ്. എന്നാൽ ഇന്ന് അത് കേവലം ഒരസുഖം എന്ന പോലെയായി. എത്ര കീമോ കഴിഞ്ഞു, എന്തൊക്കെ മാറ്റങ്ങൾ വന്നു, വേദനയുണ്ടോ തുടങ്ങിയ കുശലാന്വേഷണങ്ങൾക്ക് ഇടം നൽകുന്ന ഒരു രോഗമെന്ന നിലയിൽ ലാഘവത്തോടെയാണ് സമൂഹം ഇന്ന് പ്രതികരിക്കുന്നത്. ഈ രോഗത്തോടും രോഗികളോടും സമൂഹം ഇടപെടുന്ന രീതിയും ശാരീരികവും മാനസികവുമായ വേദനകൾ ഏറ്റുവാങ്ങേണ്ടി വരുന്ന രോഗിയുടെ അവസ്ഥയും വളരെ വ്യക്തമായി ചിത്രീകരിക്കാൻ സംവിധായകൻ അൽത്താഫ് സലീമിന് സാധിച്ചിട്ടുണ്ട്. ശാന്തികൃഷ്ണ എന്ന നടിയുടെ ശക്തമായ തിരിച്ചുവരവ് അറിയിച്ച ചിത്രംകൂടിയാണിത്. ഒരു കുടുംബത്...
Comments
Post a Comment