"മയൂഖ വീഥിയിലൂടെ" നൂറിന്റെ നിറവിൽ...1️⃣0️⃣0️⃣✨️💖💛💕
"മയൂഖ വീഥിയിലൂടെ" നൂറിന്റെ നിറവിൽ...1️⃣0️⃣0️⃣✨️💖💛💕
21/03/2021 - തിങ്കൾ
മൊബൈൽ ഫോൺ ഉപയോഗിക്കാൻ പോലും അറിയാതിരുന്ന കാലമുണ്ടായിരുന്നു. ഒത്തിരി വർഷങ്ങൾക്ക് മുൻപ് അല്ല, BEdന് ചേരുന്നതുവരെ ഫോൺ കൈകാര്യം ചെയ്യാൻ എനിക്ക് അറിയില്ലായിരുന്നു. ഇന്നും വലിയ അറിവ് ഉണ്ടെന്ന് പറയാനാകില്ല. എന്നിരുന്നാലും പല കാര്യങ്ങളും പഠിക്കാൻ സാധിച്ചിട്ടുണ്ട്. അഭിമാനത്തോടെ അത് പറയാൻ സാധിക്കും. ഏറ്റവും വലിയ പ്രചോദനം ജോജു സാർ ആയിരുന്നു, ഇപ്പോഴും അതെ. ബ്ലോഗ് തുടങ്ങാൻ ആവശ്യപ്പെട്ടത് സാർ തന്നെ. പഠനാനുബന്ധ പ്രവർത്തനം എന്ന നിലയിൽ ആണെങ്കിലും പുതിയൊരു മേഖലയിലേക്ക് പ്രവേശിക്കുകയായിരുന്നു എന്നു പറയാം. ഇന്ന് എന്റെ മയൂഖ വീഥിയിലൂടെ നൂറിന്റെ നിറവിൽ നിൽക്കുകയാണ്...😎
അധ്യാപിക ആയിത്തീരാനുള്ള ഈ പഠനത്തിനിടയിൽ സർഗാത്മകമായ ചെറിയൊരു കഴിവ് പൊടിതട്ടിയെടുക്കാൻ ബ്ലോഗ് ഉപകാരപ്രദമായി എന്ന് നിസ്സംശയം പറയാം.🙂✨️💖
Comments
Post a Comment