യാത്രയിലാണ് സുഹൃത്തുക്കളേ...😁

യാത്രയിലാണ് സുഹൃത്തുക്കളേ...😁

16/03/2022 - ബുധൻ 
BEd ജീവിതം അടിച്ചുപൊളിക്കുന്ന നാളുകളാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പഞ്ചദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി നടത്തിയ ഒരു ദിവസത്തെ യാത്ര... രാവിലെ 10 മണിക്ക് തന്നെ കോളേജിൽ നിന്ന് തിരിച്ചു. നേരെ കുതിര മാളികയിലേക്ക്... തിരുവിതാംകൂർ ചരിത്രത്തിന്റെ തിരുശേഷിപ്പുകൾ പ്രതിഫലിക്കുന്ന സ്വാതിതിരുനാൾ സംഗീതം പ്രതിധ്വനിക്കുന്ന കണ്ണുകളെ വിസ്മയിപ്പിക്കുന്ന അനേകം കാഴ്ചകൾ... കണ്ടിട്ടും കണ്ടിട്ടും മതിയാവാത്ത ഇടനാഴികൾ... ചിത്രപ്പൂട്ടുകൾ...122 കുതിരകൾ കൊത്തിവയ്ക്കപ്പെട്ട കൊട്ടാരം കുതിരമാളിക എന്നറിയപ്പെട്ടു. രാജകുടുംബത്തിലെ ഒരംഗമായിരുന്നു ഞാനും എന്ന ചിന്തയോടെ ഒരു സ്വപ്ന ലോകത്തിലൂടെ ആയിരുന്നു ആ നിമിഷങ്ങൾ കടന്നു പോയത്. 
 ഉച്ചയ്ക്കുശേഷം വേളിയിലേക്ക്... കായലിന്റെ സൗന്ദര്യവും കടലിന്റെ നീലിമയും അറിഞ്ഞാസ്വദിച്ച കുറച്ച് നിമിഷങ്ങൾ... കഴിച്ചും കളിച്ചും വേളിക്കടപ്പുറത്ത് ആറാടി...😉

Comments

Popular posts from this blog

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷

ദിവ്യകാരുണ്യമായ് ഉള്ളിൽ വാ എന്നീശോയേ.... 🌷🌷🌷

AICUF സെക്രട്ടറി😃ആത്മീയശക്തിക്കായി,ഒന്നിച്ച് ഒരു മനസ്സോടെ... 💜💜💜