തട്ടുപൊളിപ്പൻ തട്ടിക്കൂട്ട് പരിപാടികൾ...😆😎
തട്ടുപൊളിപ്പൻ തട്ടിക്കൂട്ട് പരിപാടികൾ...😆😎
17/03/2022 - വ്യാഴം
കൾച്ചറൽ പരിപാടികൾ നടത്തേണ്ട ദിവസം... പരിശീലനങ്ങൾക്കുള്ള സമയവും സാവകാശവും കിട്ടാത്തതുകൊണ്ട് തന്നെ എല്ലാം തട്ടിക്കൂട്ട് പരിപാടികളായിരുന്നു. സ്മരണിക എന്ന പേരിൽ അവസാനദിവസം കയ്യെഴുത്തുമാസിക ഇറക്കുന്നതിനായുള്ള രചനകൾ ആദ്യത്തെ ഒരു മണിക്കൂർ നടത്തി. പിന്നീട് ഓരോ ഗ്രൂപ്പിന്റെയും പരിപാടികൾ നടന്നു. നമ്മളും അങ്ങട് നടത്തി. ഒട്ടും സമയ താമസം കൂടാതെ തന്നെ ഒന്നിനുപുറകെ ഒന്നായി പരിപാടികൾ അരങ്ങേറി. പ്ലക്ക് കാർഡുകളുടെ നിർമ്മാണം, കപ്പ പുഴുങ്ങൽ, കപ്പ തീറ്റി, റാലി, ഫ്ലാഷ് മോബ്... ഇങ്ങനെ നീളുന്നു പരിപാടികൾ...😉
Comments
Post a Comment