"അദ്വിതീയ" കൊടിയേറി ഗയ്‌സ്....😎😉

"അദ്വിതീയ" കൊടിയേറി ഗയ്‌സ്....😎😉

22/03/2022  -  ചൊവ്വ 
 അറുപത്തി ആറാമത് കോളേജ് യൂണിയൻ അദ്വിതീയ ഔപചാരികമായി ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. വർണ്ണശബളമായ ഒരുക്കങ്ങളോടെ അതിമനോഹരമായി സംഘടിപ്പിക്കപ്പെട്ട പരിപാടി. ഫ്ലാഷ് മോബും പാട്ടും ഡാൻസും അഭിനയവുമൊക്കെ കോർത്തിണക്കി ജൂനിയേഴ്സ് പൊളിച്ചടുക്കി...😍🤩
 നിസർഗയുടെ പരിപാടികൾ ഇനിയും ബാക്കി നിൽക്കേ പുതിയ യൂണിയൻ രംഗത്ത് വന്നിരിക്കുന്നു. ഇപ്പോൾ  മുതൽ അവർക്ക് നല്ല പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സാധിക്കട്ടെ....😊
 ഇന്നത്തെ പരിപാടിയുടെ ആകർഷണ കേന്ദ്രം രണ്ട് വിശിഷ്ട വ്യക്തികൾ ആയിരുന്നു. മാതൃഭൂമി ന്യൂസിന്റെ ഡെപ്യൂട്ടി എഡിറ്റർ ശ്രീ. അഭിലാഷ് മോഹൻ സാറായിരുന്നു ഒരാൾ. മാധ്യമ ധർമത്തെ കുറിച്ചും അതിന് അനുബന്ധമായി ഉടലെടുത്ത സംശയങ്ങളെ സംബന്ധിച്ചും കൃത്യമായി മറുപടി നൽകുകയും നിഷ്പക്ഷതയോടെ സുതാര്യമായ സംഭാഷണം കാഴ്ചവയ്ക്കുകയും ചെയ്തു അദ്ദേഹം. 
 അടുത്ത വ്യക്തി ഒട്ടു മിക്ക കുട്ടികളും പ്രതീക്ഷയോടെ കാത്തിരുന്ന മനുഷ്യനായിരുന്നു. ഇക്കൊല്ലത്തെ ശ്രദ്ധേയമായ സിനിമകളിലൊന്നായ ഹൃദയത്തിൽ നായകനെ വെല്ലുന്ന പ്രകടനവുമായി പ്രേക്ഷക മനസ്സിൽ ഇടം നേടിയ "ആന്റണി താടിക്കാരൻ" എന്ന ശ്രീ. അശ്വത് ലാൽ.😎 സരളമായ സംഭാഷണ ശൈലി കൊണ്ടും പുഞ്ചിരി കൊണ്ടും പ്രചോദനാത്മകമായ വാക്കുകളിലൂടെയും അധ്യാപകവിദ്യാർത്ഥികളുടെ മനസ്സിൽ വീണ്ടും ഇടം നേടി അദ്ദേഹം. മിമിക്രി എന്ന കലയിലെ തന്റെ മികവ് തെളിയിച്ചു കൊണ്ട് ചാന്തുപൊട്ടിലെ "കൊമ്പൻ കുമാര"നെ ജീവിപ്പിക്കുകയായിരുന്നു ആ വേദിയിൽ. 
ഉച്ചയ്ക്കുശേഷം ഉണ്ടായിരുന്നു മികവുറ്റ പ്രകടനങ്ങളും അതിഗംഭീരം... പേര് സൂചിപ്പിക്കും പോലെ അദ്വിതീയമായി, ഒറ്റക്കെട്ടായി, ഏകമനസ്സോടെ പ്രവർത്തിക്കാൻ യൂണിയൻ ഭാരവാഹികൾക്കും എല്ലാ അധ്യാപക വിദ്യാർഥികൾക്കും അധ്യാപകർക്കും സാധിക്കട്ടെ എന്നാശംസിക്കുകയും പ്രാർത്ഥിക്കുകയും മാത്രം ചെയ്യുന്നു...🙏

Comments

Popular posts from this blog

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷

ദിവ്യകാരുണ്യമായ് ഉള്ളിൽ വാ എന്നീശോയേ.... 🌷🌷🌷

AICUF സെക്രട്ടറി😃ആത്മീയശക്തിക്കായി,ഒന്നിച്ച് ഒരു മനസ്സോടെ... 💜💜💜