ക്യാമ്പ് അവസാനിച്ചു സുഹൃത്തുക്കളേ...😐😑
ക്യാമ്പ് അവസാനിച്ചു സുഹൃത്തുക്കളേ...😐😑
18/03/2022 - വെള്ളി
ക്യാമ്പിന്റെ അവസാന ദിവസം... വാർത്ത വായിക്കേണ്ട ചുമതല നമ്മുടെ ഗ്രൂപ്പിന് ആണ് ലഭിച്ചത്. ആൽബിൻ ബ്രദറും ഞാനും ചേർന്ന് വാർത്ത അവതരിപ്പിച്ചു. ടീമിലെ ഒത്തിരി പേരുടെ സഹായസഹകരണങ്ങൾ അതിനു പിന്നിൽ ഉണ്ടായിരുന്നു. പ്രത്യേകിച്ച് എടുത്തുപറയേണ്ട പേരുണ്ട് - മെറിൻ😘
വാർത്തയ്ക്ക് ശേഷം ഒരു കിടിലം ക്ലാസ്.. മനോജ് സാർ നയിച്ച അത്യധികം മനോഹരമായ ക്ലാസിൽ പങ്കെടുക്കാൻ സാധിച്ചു. അദ്ദേഹം പകർന്നു നൽകിയ ഓരോ ചിന്തകളും വളരെ വലുതായിരുന്നു. ഇപ്പോഴും മനസ്സിൽ ഒരായിരം ചിന്തകൾ ആ വാക്കുകൾ ഉണർത്തുന്നുണ്ട്. പല ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു എന്നൊരു ബോധ്യം സാറിന്റെ ക്ലാസ്സിൽ നിന്ന് ലഭിച്ചു.
Comments
Post a Comment