പ്രതീക്ഷയുടെ തുടക്കം...🙂🌟🌠

പ്രതീക്ഷയുടെ തുടക്കം....🙂🌟🌠

ഒരു നീണ്ട ഇടവേള ബ്ലോഗെഴുത്തുകൾക്ക് കൊടുക്കേണ്ടിവന്നു. വളരെ നേരത്തെ വീട്ടിൽ നിന്ന് പുറപ്പെട്ട് ധൃതിയിൽ കോളേജിൽ എത്തിച്ചേരുകയും വൈകുന്നേരം വളരെ താമസിച്ച് വീട്ടിൽ തിരിച്ചെത്തുകയും ചെയ്തിരുന്ന ദിവസങ്ങളിൽ മുടങ്ങാതെ എഴുതുമായിരുന്നു. ഇപ്പോൾ എല്ലാം കീഴ്മേൽ മറിഞ്ഞിരിക്കുന്നു എന്ന് പറയാം. ഇപ്പോഴത്തെ സാഹചര്യങ്ങൾ തന്നെ ആകാം കാരണം. ഒരിടത്തും പോകാതെയും, ആരെയും പരസ്പരം കാണാതെയും ഉള്ള അടഞ്ഞുമൂടിയ അവസ്ഥയിൽ പലപ്പോഴും അലസത തോന്നിപ്പോകുന്നുണ്ട്. പക്ഷേ, എല്ലാത്തിനും ഒരു മാറ്റം വരുമല്ലോ. ഇന്ന് എഴുതാം എന്ന് കരുതി. കഴിഞ്ഞ ദിവസങ്ങൾ ഒരുപാട് സന്തോഷം നൽകിയവ ആയിരുന്നു.
15/05/2021 - എന്റെ പിറന്നാൾ ആയിരുന്നു. എന്റെ സുഹൃത്ത് നിഖിലിന്റെ പിറന്നാളും അന്ന് തന്നെ ആയിരുന്നു. ഒരുപാട് ആശംസകൾ അന്ന് കിട്ടി.🎂🍫☺️
16/05/2021 - മലയാളം അസോസിയേഷൻ നടത്തിയ ആദ്യമത്സരം 'പാട്ടിന്റെ പാലാഴി' പ്രതീക്ഷിച്ചതിലും നന്നായി നടത്തുവാൻ സാധിച്ചു. 🎶🎼
17/07/2021 - മലയാളം അസോസിയേഷൻ സപര്യയുടെ ഔദ്യോഗിക ഉദ്ഘാടനം എഴുത്തുകാരൻ ദീപു പി. കുറുപ്പ് സാർ നിർവഹിച്ചു.🤩☺️
ആരാധനാപൂർവ്വമായ സേവനങ്ങൾക്ക് മംഗളകരമായ ഒരു തുടക്കം...

മറ്റ് അസോസിയേഷനുകളുടെയും യൂണിയന്റെയും പരിപാടികൾ ഊർജ്ജസ്വലമായി നടക്കുന്നുണ്ട്. അവയിലെല്ലാം കഴിയുന്നവിധത്തിൽ പങ്കെടുക്കുന്നുണ്ട്. 
എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് മുമ്പത്തേതിലും സമാധാനത്തോടെ ജീവിക്കാൻ എല്ലാവർക്കും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മനസ്സിനെ വേദനിപ്പിക്കുന്ന സംഭവങ്ങൾ അനു നിമിഷം വർദ്ധിച്ചുവരികയാണ് എങ്കിലും ശുഭകരമായ മാറ്റങ്ങൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.🙂🌟🌠✨️

Comments

Popular posts from this blog

ഒരു കുഞ്ഞു നോവീ വഴികളിൽ വന്നോ, ഒരു മൗനം ഇവിടെ പിറന്നോ? 🌷🌷🌷

ദിവ്യകാരുണ്യമായ് ഉള്ളിൽ വാ എന്നീശോയേ.... 🌷🌷🌷

AICUF സെക്രട്ടറി😃ആത്മീയശക്തിക്കായി,ഒന്നിച്ച് ഒരു മനസ്സോടെ... 💜💜💜